കിടിലൻ ടേസ്റ്റിൽ ഒരു ചായ തയ്യാറാക്കാം! Perfect Indian Tea Recipe (Masala Chai or Plain Chai)
നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള ഒന്നാണ് ചായ എങ്കിലും പലപ്പോഴും റസ്റ്റോറന്റുകളിൽ നിന്നും, ചായ കടകളിൽ നിന്നും കിട്ടുന്ന ചായയുടെ രുചി വീട്ടിൽ ഉണ്ടാക്കുമ്പോൾ കിട്ടുന്നില്ല എന്ന് പരാതി പറയുന്നവരായിരിക്കും കൂടുതൽ പേരും. ചായ ഉണ്ടാക്കുന്ന രീതിയിൽ ചെറിയ രീതിയിലുള്ള മാറ്റങ്ങളെല്ലാം കൊണ്ടുവരികയാണെങ്കിൽ റസ്റ്റോറന്റ് സ്റ്റൈലിൽ ഉള്ള രുചികരമായ ചായ നിങ്ങൾക്കും വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതാണ്.
Ingredients (for 2 cups):
- Water: 1 cup
- Milk: 1 cup (adjust to taste)
- Loose black tea leaves: 2 tsp (or 2 tea bags)
- Sugar: 2-3 tsp (adjust to taste)
Optional Spices for Masala Chai:
- Cardamom pods: 2 (lightly crushed)
- Cinnamon stick: 1 small piece
- Cloves: 2-3
- Ginger: 1-inch piece (grated)
- Black peppercorns: 2-3 (optional for extra spice)
അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ചായ തയ്യാറാക്കാനായി ആദ്യം തന്നെ ചായ പാത്രത്തിലേക്ക് രണ്ട് ഗ്ലാസ് അളവിൽ വെള്ളമൊഴിച്ച് നല്ലതുപോലെ തിളപ്പിക്കുക. വെള്ളം വെട്ടിത്തിളച്ച് തുടങ്ങുമ്പോൾ ഒരു ഇടികല്ലിലേക്ക് രണ്ട് ഏലക്കായ ഇട്ട് നല്ലതുപോലെ ചതച്ചെടുക്കുക. ശേഷം അതിലേക്ക് ഒരു വലിയ കഷണം ഇഞ്ചി കൂടിയിട്ട് ചതച്ചെടുക്കണം. വെള്ളം നല്ല രീതിയിൽ തിളച്ചു തുടങ്ങുമ്പോൾ ഏലക്കായയും ഇഞ്ചിയും അതിലേക്ക് ഇട്ടു കൊടുക്കുക. അതിന്റെ സത്തെല്ലാം വെള്ളത്തിലേക്ക്
ഇറങ്ങി പിടിച്ചു തുടങ്ങുമ്പോൾ ചായപ്പൊടി ഇട്ടു കൊടുക്കണം. ചായപ്പൊടി വെള്ളത്തിൽ നല്ല രീതിയിൽ മിക്സ് ആയി നിറം മാറി തുടങ്ങുമ്പോൾ അതിലേക്ക് മധുരത്തിന് ആവശ്യമായ പഞ്ചസാര ചേർത്ത് കൊടുക്കുക. പഞ്ചസാരയും വെള്ളത്തിലേക്ക് ഇറങ്ങി പിടിച്ചു കഴിഞ്ഞാൽ ആവശ്യമായ പാൽ ഒഴിച്ചു കൊടുക്കാവുന്നതാണ്.
പാൽ തിളച്ച് കുറുകി തുടങ്ങുമ്പോൾ അതിലേക്ക് രണ്ടോ മൂന്നോ പുതിനയുടെ ഇലകൾ കൂടി ചേർത്ത് സ്റ്റവ് ഓഫ് ചെയ്യാവുന്നതാണ്. ശേഷം അരിച്ചെടുത്ത് സെർവ് ചെയ്യാം. ഇപ്പോൾ നല്ല രുചികരമായ ചായ റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.