ചെടികൾക്കും പച്ചക്കറികൾക്കും ഇനി ഇരട്ടി വിളവ് കിട്ടും……വീടുകളിൽ ഒരു ചെറിയ അടുക്കള തോട്ടം എങ്കിലും ഉണ്ടാകുന്നത് ആവശ്യമാണ്.വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികൾ കടകളിൽ നിന്ന് വാങ്ങിക്കാതെ നല്ല ഫ്രഷ് ആയി തന്നെ കിട്ടും.കടകളിൽ നിന്ന് വിഷം അടിച്ച പച്ചക്കറികൾ നമ്മുടെ ആരോഗ്യത്തിന് ദോഷം ആണ്.വീട്ടിൽ തന്നെ വളർത്തുന്ന പച്ചക്കറികൾ കുട്ടികൾക്ക് ധാരാളമായി കൊടുക്കാം.പച്ചക്കറികൾ വളർത്തുന്നവർ എപ്പോഴും ഉള്ള സംശയം ആണ് എന്ത് വളം നൽകും എന്നത്.
വളം ഉണ്ടാകാൻ സമയ ക്കുറവ് ഉണ്ടാകും എന്നാൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന വളം ആണിത്നല്ല വിളവ് കിട്ടാൻ ഒരു ചിലവ് കുറഞ്ഞ വളം ഉണ്ടാകുന്നത് എങ്ങനെ എന്ന് നോക്കാം.ഇതിന് വേണ്ടി കടലപ്പിണ്ണാക്ക് 200 ഗ്രാം എടുക്കുക, ചെടികളുടെ എണ്ണം അനുസരിച്ച് അളവ് മാറ്റാം,
കടലപ്പിണ്ണാക്ക് ഒരു ബക്കറ്റിൽ എടുക്കാം ഇതിലേക്ക് വിറക് കത്തിച്ച ചാരം രണ്ട് പിടിയോളം ഇടുക.ഇതിലേക്ക് കഞ്ഞിവെള്ളം ഒഴിച്ച് കൊടുക്കുക. ഇത് നന്നായി മിക്സ് ചെയ്യുക, ഒരു ദിവസം പുളിപ്പിക്കാൻ വെക്കുക.ഒരു ദിവസം കഴിഞ്ഞ് പതയൊക്കെ വന്ന് നല്ല വളം ആകും. ഒരു കപ്പ് ജൈവ സ്ലറിയ്ക്ക് എടുത്ത് അതിലേക്ക് അഞ്ച് കപ്പ് വെളളം ചേർത്ത് നേർപ്പിച്ച ശേഷം ചെടികളുടെ ചുവട്ടിൽ ഒഴിക്കാം, ഇത് പച്ചക്കറികൾക്കും പൂച്ചെടികൾക്കും ഒഴിക്കാം, ഇത് ഒഴിച്ച് കൊടുക്കുമ്പോൾ ഇതിന്റെ അരികിൽ നിന്ന് മണ്ണൊക്കെ ഇളക്കിമാറ്റി ഒഴിക്കാം.
ചെടിയുടെ വേര് പെട്ടന്ന് വളം വലിച്ച് എടുക്കും, മുളക് ചെടിക്കൊക്കെ വളരെ നല്ലതാണ്ന, ല്ല രീതിയിൽ കായ്ഫലം ഉണ്ടാകാൻ സഹായിക്കും.ആഴ്ച്ചയിൽ ഒരു തവണ ഇത് ചെയ്യാം, എല്ലാ തരം പച്ചക്കറികൾക്കും ഉപയോഗിക്കാം, കറ്റാർവാഴ, വെണ്ട, പാവൽ പയർ കോളിഫ്ളവർ കാബേജ് ഇവയ്ക്ക് എല്ലാം വളരെ നല്ലതാണ്ഒ,ട്ടും ചിലവില്ലാതെ വളരെ പെട്ടന്ന് തന്നെ ഇത് ഉണ്ടാക്കാം.