റെയിൽവേ കാന്റീനിലെ ഉപ്പുമാവ്.!! ഒരു രക്ഷയില്ല, ഇത് നിങ്ങളെ കൊതിപ്പിക്കും; ഒരുതവണ ഉപ്പ്മാവ് ഇതുപോലെ തയ്യാറാക്കി നോക്കൂ പിന്നെ ഇങ്ങനെയേ ഉണ്ടാക്കൂ.!! Railway Canteen Style Rava Upma

പ്രഭാത ഭക്ഷണത്തിന് വ്യത്യസ്ഥമായ ഉപ്പുമാവ് തയ്യാറാക്കി നോക്കിയാലോ. ദോശയും ഇഡലിയും ചപ്പാത്തിയും ഒക്കെ കഴിച്ചു മടുത്തവർക്ക് അടിപൊളി രുചിയിൽ നല്ല ഉപ്പുമാവ് ഉണ്ടാക്കാം. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഐറ്റമാണ് ഉപ്പുമാവ്. കറിയില്ലെങ്കിലും പഞ്ചസാരയോ പഴമോ ചേർത്ത് കഴിക്കാവുന്നതുമാണ്. റവ കൊണ്ട് നല്ല ടേസ്റ്റി ഉപ്പുമാവ് ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ. എല്ലാവർക്കും ഇഷ്ടമാകും. വായിലിട്ടാൽ അലിഞ്ഞു പോകും വിധം സോഫ്റ്റ് ആയ റെയിൽവേ കാന്റീനിലെ ഉപ്പുമാവ് തയ്യാറാക്കാം.

Ingredients:

  • Rava/Sooji/Semolina – 1 cup (roasted)
  • Water – 2.5 to 3 cups
  • Onion – 1 medium, finely chopped
  • Ginger – 1 tsp, chopped
  • Green chillies – 2, slit
  • Mustard seeds – 1 tsp
  • Urad dal – 1 tsp
  • Chana dal – 1 tsp
  • Curry leaves – 1 sprig
  • Cashews – 6–8 (optional, roasted)
  • Ghee or oil – 2 tbsp
  • Salt – to taste
  • Sugar – ½ tsp (the secret touch!)

ആദ്യമായി ഒരു പാത്രത്തിലേക്ക് ഒരു ഗ്ലാസ് റവ ചേർത്ത് മീഡിയം തീയിൽ ഒന്നോ രണ്ടോ മിനിറ്റോളം നന്നായി വറുത്തെടുക്കണം. ശേഷം ഇത് അടുപ്പിൽ നിന്ന് മാറ്റി തണുക്കാനായി മാറ്റി വയ്ക്കണം. ശേഷം ഒരു പാത്രം അടുപ്പിൽ വച്ച് ചൂടാകുമ്പോൾ അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ നെയ്യും ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണയും ചേർക്കണം. ശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടി വരുമ്പോൾ ഒരു ടീസ്പൂൺ പൊട്ടുകടലയും ഒരു ടീസ്പൂൺ ഉഴുന്നു പരിപ്പും അര ടീസ്പൂൺ നല്ലജീരകവും കൂടെ ചേർത്ത് നന്നായി മൂപ്പിച്ചെടുക്കണം. ഇത് മൂത്ത് നിറം മാറി വരുമ്പോൾ ഇതിലേക്ക് പത്തോ പതിനഞ്ചോ അണ്ടിപ്പരിപ്പ് കൂടെ ചേർത്ത് നന്നായി വഴറ്റി

ചെറിയൊരു ബ്രൗൺ നിറമാകുമ്പോൾ ഇതിലേക്ക് ഒരു ഇടത്തരം വലുപ്പമുള്ള സവാള ചെറുതായി അരിഞ്ഞത് ചേർത്ത് ഒരു മിനിറ്റോളം വഴറ്റിയെടുക്കണം. ശേഷം ഇതിലേക്ക് അര ഇഞ്ച് വലിപ്പമുള്ള ഇഞ്ചി ചെറുതായി കൊത്തിയരിഞ്ഞത് കൂടെ ചേർത്ത് കൊടുക്കണം. ശേഷം ഒന്നോ രണ്ടോ പച്ചമുളക് ചെറുതായി അരിഞ്ഞതും രണ്ട് തണ്ട് കറിവേപ്പിലയും കൂടെ ചേർത്ത് മീഡിയം തീയിൽ ചെറുതായൊന്ന് വഴറ്റിയെടുക്കണം. ശേഷം ഇതിലേക്ക് റവ അളന്നെടുത്ത ഗ്ലാസിൽ മൂന്നര ഗ്ലാസ് വെള്ളം ഒഴിച്ച് കൊടുക്കണം. വ്യത്യസ്ഥവും രുചികരവുമായ റെയിൽവേ കാന്റീനിലെ ഉപ്പുമാവ് നിങ്ങളും തയ്യാറാക്കൂ. Video Credit : Sree’s Veg Menu