ഇച്ചിരി റവ മതി! കറിപോലും വേണ്ട! റവ കൊണ്ട് ഇങ്ങനെ ഉണ്ടാക്കി നോക്കൂ! 2 മിനിറ്റിൽ കിടിലൻ ബ്രേക്ക്ഫാസ്റ്റ് റെഡി Rava Poori Recipe – Crispy & Soft

Rava Breakfast Recipe : എല്ലാ ദിവസവും പ്രഭാതഭക്ഷണത്തിനായി വ്യത്യസ്ത രീതിയിലുള്ള പലഹാരങ്ങൾ വേണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നിരുന്നാലും ഉണ്ടാക്കാനുള്ള എളുപ്പത്തിനായി കൂടുതൽ വീടുകളിലും ദോശയോ, ഇഡലിയോ ആയിരിക്കും പലഹാരത്തിനായി ഉണ്ടാക്കാറുള്ളത്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി റവ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

Ingredients:

  • 1 cup rava (semolina)
  • 2 tbsp all-purpose flour (maida)
  • 1 tbsp rice flour (for crispiness)
  • ½ tsp cumin seeds
  • 1 tsp carom seeds (ajwain)
  • 1 tbsp hot oil or ghee
  • ½ tsp salt (or to taste)
  • ½ tsp sugar (optional)
  • Warm water (as needed to knead)
  • Oil for deep frying

ഈയൊരു  പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് അളവിൽ റവ ഇട്ടുകൊടുക്കുക. അതോടൊപ്പം കാൽ കപ്പ് അളവിൽ തൈര്, ഒരു ഉള്ളിയുടെ പകുതി, ഇഞ്ചി, എരുവിന് ആവശ്യമായ പച്ചമുളക്, രണ്ട് ടീസ്പൂൺ അരിപ്പൊടി, ആവശ്യത്തിന് ഉപ്പ്, ഒരു പിഞ്ച് അപ്പകാരം എന്നിവയും ആവശ്യത്തിന് വെള്ളവും ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഒട്ടും തരിയില്ലാത്ത രീതിയിലാണ് ഈ ഒരു കൂട്ട് അരച്ചെടുക്കേണ്ടത്.

ശേഷം അടി കട്ടിയുള്ള ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിൽ പലഹാരം ചുട്ടെടുക്കാൻ ആവശ്യമായ എണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ ഒരു കരണ്ടി അളവിൽ മാവ് അതിലേയ്ക്ക് ഒഴിച്ച് കുറച്ചുനേരം അടച്ചുവെച്ച് വേവിക്കുക. ഒരുവശം നല്ല രീതിയിൽ വെന്ത് വന്നു കഴിഞ്ഞാൽ മറുവശം തിരിച്ചിടുക. ഇത്തരത്തിൽ രണ്ടു ഭാഗവും നല്ല രീതിയിൽ വെന്ത് വന്നു കഴിഞ്ഞാൽ പലഹാരം ചട്ടിയിൽ നിന്നും എടുത്തു മാറ്റാവുന്നതാണ്.

വളരെ കുറഞ്ഞ ചേരുവകൾ ഉപയോഗപ്പെടുത്തി പെട്ടെന്ന് ഉണ്ടാക്കിയെടുക്കാവുന്ന രുചികരമായ ഒരു പലഹാരത്തിന്റെ റെസിപ്പിയാണ് ഇത്. മാത്രമല്ല ദോശക്കോ, ഇഡലിക്കോ മാവരയ്ക്കാൻ മറക്കുമ്പോഴെല്ലാം വളരെ എളുപ്പത്തിൽ ഈ ഒരു പലഹാരം തയ്യാറാക്കിയെടുക്കാനും സാധിക്കും. പലഹാരം ചുട്ടെടുക്കാൻ ആവശ്യമായ എണ്ണയുടെ അളവ് കൂട്ടുന്നതിന് അനുസരിച്ച് സ്വാദിലും വ്യത്യാസം വരുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Rava Breakfast Recipe Credit : She book