പച്ച ചക്ക മിക്സിയിൽ ഇതുപോലെ ഒന്ന് കറക്കി എടുക്കൂ! വെറും 10 മിനിറ്റിൽ സ്വാദ് ഏറിയ ആവി പറക്കും പഞ്ഞിപുട്ട് റെഡി!! | Raw Jackfruit Puttu (Idichakka Puttu)

പച്ച ചക്ക മിക്സിയിൽ ഇതുപോലെ ഒന്ന് കറക്കി എടുക്കൂ! വെറും 10 മിനിറ്റിൽ സ്വാദ് ഏറിയ ആവി പറക്കും പഞ്ഞിപുട്ട് റെഡി!! | Raw Jackfruit Puttu RecipeRaw Jackfruit Puttu Recipe : ചക്ക വച്ച് പല വിഭവങ്ങളും നിങ്ങൾ ഉണ്ടാക്കി നോക്കിയിട്ടുണ്ടാകും. എന്നാൽ ചക്കപുട്ട് ഉണ്ടാക്കി നോക്കിയിട്ടുണ്ടോ? വളരെ ഔഷധഗുണമുള്ള ഒന്നാണ് ചക്ക. അപ്പോൾ ചക്ക വെച്ച് ചക്കപ്പുട്ട് ഉണ്ടാക്കിയാൽ എന്താ കുഴപ്പം. ചക്കപ്പുട്ട് എങ്ങനെയാണ് ഏറ്റവും സിമ്പിൾ ആയി തന്നെ ഉണ്ടാക്കുന്നത് നോക്കാം. വളരെ പെട്ടെന്ന് ആർക്കു വേണമെങ്കിലും ഇത് ഉണ്ടാകാൻ സാധിക്കും. പച്ച ചക്ക മിക്സിയിൽ ഒന്ന് കറക്കു സ്വാദ് ഏറിയ പുട്ട് കഴിക്കാം. അപ്പോൾ എങ്ങിനെയാണ് ഈ ചക്ക പുട്ട് തയ്യാറാക്കുന്നത് എന്ന് നോക്കാം.

വളരെ ടേസ്റ്റി ആയ ചക്ക പുട്ട് എങ്ങനെയാണ് ഉണ്ടാക്കിയെടുക്കുന്നതെന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു മിക്സിയുടെ ജാറിലേക്ക് ചക്കച്ചുള കുരുകളഞ്ഞ ശേഷം ഇട്ടുകൊടുക്കുക. 7 ചക്കച്ചുളയാണ് നമ്മൾ ഇപ്പോൾ ഉപയോഗിക്കുന്നത്. ഇത് നന്നായി അടിച്ചെടുക്കുക. നിർത്തി നിർത്തി വേണം ചക്ക അടിച്ചു എടുക്കേണ്ടത്. ഒരു ബൗളിലേക്ക് പുട്ടുപൊടി ചേർത്ത് കൊടുക്കുക. പുട്ടുപൊടിയിലേക്ക് നമ്മൾ അടിച്ചു വച്ചിരിക്കുന്ന ചക്ക ചേർത്ത് കൊടുത്ത് കൈകൊണ്ടു തന്നെ ഇളക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് കൊടുത്ത് ഒട്ടും തന്നെ വെള്ളമില്ലാതെ കൈകൊണ്ട് നന്നായി മിക്സ് ചെയ്യുക.

ചക്കയിലുള്ള വെള്ളം തന്നെ നമുക്ക് പുട്ടുപൊടി നനച്ച് എടുക്കാൻ മതിയാകും. വേറെ എക്സ്ട്രാ വെള്ളമൊഴിക്കേണ്ടി വരില്ല. ശേഷം നമുക്കിത് പുട്ട് ചുട്ടെടുക്കാം. അതിനായി അടുപ്പിൽ പുട്ട് കുടത്തിൽ വെള്ളം വെച്ച് തിളപ്പിക്കുക. വെള്ളം ചൂടായി വരുമ്പോൾ നമുക്ക് പുട്ടും കുറ്റിയിലേക്ക് ആദ്യം കുറച്ച് ചിരകിയ തേങ്ങ ചേർത്തു കൊടുത്ത ശേഷം പുട്ടു പൊടി ചേർക്കാം. ഇനി ഇത് ആവി വരുന്നവരെ വെയിറ്റ് ചെയ്യാം. ആവി വന്നശേഷം കുറച്ചുനേരം കൂടി വെക്കുക. ഇനി തീ ഓഫ് ആക്കി വെക്കുക. എന്നിട്ട് രണ്ടു മിനിറ്റിനു ശേഷം വേണം അതിൽ നിന്ന് പുട്ടെടുക്കാൻ. പുട്ട് ഇനി ഒരു പാത്രത്തിലേക്ക് മാറ്റിക്കൊടുത്താൽ ചക്ക പുട്ട് റെഡിയായി കിട്ടും. Raw Jackfruit Puttu Recipe Credit : Mantra Curry World

Ingredients:

IngredientQuantity
Raw jackfruit (idichakka)1 small (or 2 cups chopped)
Rice flour (puttu podi)1 cup
Grated coconut½ to ¾ cup
Cumin seeds (optional)½ tsp
Saltto taste
Wateras needed

👨‍🍳 Preparation Steps

🔹 1. Clean & Cook Raw Jackfruit

  1. Peel and clean raw jackfruit. Remove the central core.
  2. Cut into small pieces and pressure cook with a pinch of salt and turmeric for 3–4 whistles.
  3. Let it cool and shred or mash the jackfruit using fingers or a mixer (pulse mode).

🔹 2. Prepare the Puttu Mix

  1. In a bowl, take 1 cup puttu podi (roasted rice flour).
  2. Sprinkle water little by little and mix to a crumbly texture. It should hold shape when pressed but fall apart easily.
  3. Add a pinch of salt and cumin seeds (if using).

✅ Texture check: When you press a portion between fingers, it should hold its shape.


🔹 3. Layer and Steam

  1. In a puttu maker (or idli steamer), add a little grated coconut at the base.
  2. Add a layer of jackfruit mash, then a layer of moistened rice flour, and again a layer of grated coconut.
  3. Repeat layers until full, finishing with coconut.
  4. Steam for 5–7 minutes until the puttu is cooked and aromatic.

🍽️ Serving Suggestions

  • Serve hot with ghee, jaggery syrup, or banana.
  • You can also enjoy it with green gram curry or kadala curry for a savory option.

💡 Pro Tips

Add a spoon of ghee or coconut oil while steaming for flavor.

Use mature but tender jackfruit — not too fibrous.

If you don’t have puttu podi, lightly roast rice flour at home and sieve.

For extra aroma, add a pinch of crushed cardamom to the jackfruit mix.

Raw Jackfruit Puttu (Idichakka Puttu)
Comments (0)
Add Comment