പച്ചരിയും ഉരുളക്കിഴങ്ങും ഉപയോഗിച്ച് ഒരു കിടിലൻ സ്നാക്ക് തയ്യാറാക്കാം! Raw Rice Potato Balls Recipe
നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും വൈകുന്നേരം ചായയോടൊപ്പം എന്തെങ്കിലും ഒരു പലഹാരം ഉണ്ടാക്കുന്ന പതിവ് ഉള്ളതായിരിക്കും. പ്രത്യേകിച്ച് കുട്ടികളുള്ള വീടുകളിൽ അവർ സ്കൂൾ വിട്ടു വരുമ്പോൾ ഇത്തരത്തിലുള്ള ചെറിയ രീതിയിലുള്ള സ്നാക്കുകൾ ഉണ്ടാക്കി കൊടുത്താൽ അവർക്കത് വലിയ സന്തോഷം തന്നെയായിരിക്കും. എന്നാൽ എല്ലാ ദിവസവും ഒരേ രുചിയിലുള്ള സ്നാക്കുകൾ തന്നെ ഉണ്ടാക്കിക്കൊടുത്താൽ അത് കഴിക്കാൻ അധികമാർക്കും താല്പര്യം ഉണ്ടായിരിക്കില്ല.
Ingredients:
- Raw rice: 1 cup
- Potatoes: 2 large (boiled and mashed)
- Onion: 1 medium (finely chopped)
- Green chilies: 2 (finely chopped)
- Coriander leaves: 2 tbsp (finely chopped)
- Ginger: 1 tsp (grated)
- Cumin seeds: 1 tsp
- Red chili powder: ½ tsp (optional)
- Turmeric powder: ¼ tsp
- Garam masala: ½ tsp
- Salt: To taste
- Cornflour or rice flour: 2 tbsp (for binding)
- Oil: For deep frying
അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു രുചികരമായ പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ രണ്ട് കപ്പ് അളവിൽ പച്ചരി നല്ലതുപോലെ കഴുകി വൃത്തിയാക്കിയ ശേഷം രണ്ടു മണിക്കൂർ നേരം കുതിരാനായി വെള്ളത്തിൽ ഇട്ടു വയ്ക്കണം. ഈയൊരു സമയം കൊണ്ട് രണ്ടു വലിയ ഉരുളക്കിഴങ്ങ് എടുത്ത് അത് പുഴുങ്ങാനായി കുക്കറിൽ വയ്ക്കുക.
കുക്കറിന്റെ ചൂടെല്ലാം പോയി കഴിയുമ്പോൾ ഉരുളക്കിഴങ്ങിന്റെ തൊലിയെല്ലാം കളഞ്ഞ് വൃത്തിയാക്കി എടുക്കണം. രണ്ടു മണിക്കൂർ കഴിഞ്ഞാൽ നേരത്തെ തയ്യാറാക്കി വെച്ച അരി മിക്സിയുടെ ജാറിലേക്ക് ഇട്ട് ആവശ്യത്തിന് വെള്ളവും ഒഴിച്ച് ഒട്ടും തരിയില്ലാതെ അരച്ചെടുക്കുക. ശേഷം എടുത്തുവച്ച ഉരുളക്കിഴങ്ങ് കൂടി മിക്സിയുടെ ജാറിലേക്ക് ഇട്ട് അരച്ചെടുക്കണം. അരച്ചുവെച്ച മാവും ഉരുളക്കിഴങ്ങ് അരച്ചതും നല്ലപോലെ ഇളക്കി യോജിപ്പിച്ച് ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് മിക്സ് ചെയ്യുക. ശേഷം മാവിലേക്ക് അല്പം ജീരകം,
ചെറിയതായി അരിഞ്ഞെടുത്ത പച്ചമുളക്, മല്ലിയില എന്നിവ കൂടി ചേർത്ത് മിക്സ് ചെയ്ത് എടുക്കണം. തയ്യാറാക്കി വെച്ച മാവ് 20 മിനിറ്റ് നേരത്തേക്ക് റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കാം. ശേഷം അടി കട്ടിയുള്ള ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ മാവിൽ നിന്നും ഓരോ ഉരുളകൾ എടുത്ത് അതിലേക്ക് ഇട്ട് ക്രിസ്പിയാക്കി വറുത്തു കോരാവുന്നതാണ്. ഇപ്പോൾ നല്ല രുചികരമായ ക്രിസ്പായ സ്നാക്ക് റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.