സ്റ്റാർ ഹോട്ടലിലെ മസാല പൗഡറിന്റെ മാന്ത്രിക രുചിക്കൂട്ട് ഇതാ; ഈ മസാല ഉണ്ടെങ്കിൽ കറികൾ വേറെ ലെവൽ.!! Restaurant-Style Masala Powder Recipe

Restaurant Style Masala Powder : “സ്റ്റാർ ഹോട്ടലിലെ മസാല പൗഡറിന്റെ മാന്ത്രിക രുചിക്കൂട്ട് ഇതാ; ഈ മസാല ഉണ്ടെങ്കിൽ കറികൾ വേറെ ലെവൽ” സ്റ്റാർ ഹോട്ടലുകളിൽ നിന്നും കിട്ടുന്ന മസാല കറികളുടെ രഹസ്യ കൂട്ട് ഇതാണ്! നമ്മുടെയെല്ലാം വീടുകളിൽ മസാല കറികൾ, ബിരിയാണി പോലുള്ള ആഹാര സാധനങ്ങളെല്ലാം തയ്യാറാക്കുമ്പോൾ റസ്റ്റോറന്റിൽ നിന്നും കിട്ടുന്ന അതേ രുചിയും മണവും ലഭിക്കാറില്ല എന്ന് പരാതി പറയുന്നവരാണ് മിക്ക ആളുകളും. അതിനായി പല റസിപ്പികളും പരീക്ഷിച്ച് മടുത്തവർക്ക് തീർച്ചയായും തയ്യാറാക്കി നോക്കാവുന്ന അത്തരം മസാലക്കറികളുടെ ഒരു രഹസ്യ കൂട്ടായ പൊടിയുടെ

Ingredients:

✔ 2 tbsp Coriander seeds
✔ 1 tbsp Cumin seeds
✔ 1 tbsp Fennel seeds
✔ 1 tsp Black peppercorns
✔ 1 tsp Cloves
✔ 2-3 Cardamom pods
✔ 1-2 Bay leaves
✔ 1-inch Cinnamon stick
✔ 1 tsp Turmeric powder
✔ 2 tbsp Kashmiri red chili powder (for color & mild heat)
✔ 1 tsp Dry ginger powder (optional)
✔ 1 tsp Salt (optional)

റെസിപ്പി വിശദമായി മനസ്സിലാക്കാം. പ്രധാനമായും നോർത്ത് ഇന്ത്യൻ ശൈലിയിലുള്ള കറികളും ബിരിയാണിയുമെല്ലാം തയ്യാറാക്കുമ്പോഴാണ് ഇത്തരം മസാലയുടെ മണം കൂടുതലായും ഉണ്ടാകാറുള്ളത്. അതിനായി അവർ മസാല കൂട്ടിലേക്ക് ചില സീക്രട്ട് ഇൻഗ്രീഡിയൻസ് ഉപയോഗപ്പെടുത്തുന്നുണ്ട്. ഈയൊരു മസാലക്കൂട്ട് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവകൾ ഒരു കപ്പ് അളവിൽ മല്ലി, ഒരു ടേബിൾ സ്പൂൺ അളവിൽ കസൂരി മേത്തി, കാൽ ടീസ്പൂൺ അളവിൽ നല്ല ജീരകവും പെരുംജീരകവും, നാല് പച്ച ഏലക്കായ, നാല് കറുത്ത ഏലക്കായ, ഒരു വലിയ കഷണം പട്ട, ജാതിപത്രി,

നാല് ഉണക്കമുളക് ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എടുത്തുവച്ച മല്ലിയും മുളകും ഇട്ട് ഒന്ന് വറുത്ത് കോരുക. ശേഷം അതേ പാനിലേക്ക് എടുത്തുവച്ച മറ്റ് മസാല കൂട്ടുകൾ കൂടി ചേർത്ത് പച്ചമണം പോകുന്നതുവരെ ഒന്ന് ചൂടാക്കി എടുക്കണം. ഒരു കാരണവശാലും മസാല കൂട്ടുകൾ വറുത്തെടുക്കുമ്പോൾ ഫ്ലയിം കൂട്ടി വയ്ക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. എല്ലാ ചേരുവകളുടെയും പച്ചമണം പോയി തുടങ്ങുമ്പോൾ സ്റ്റവ് ഓഫ് ചെയ്യാവുന്നതാണ്. ശേഷം അത് മിക്സിയുടെ ജാറിലേക്ക് ഇട്ട് ഒട്ടും തരികൾ ഇല്ലാതെ പൊടിച്ചെടുക്കാവുന്നതാണ്.

ചിക്കൻ കറി, പനീർ കറി, മിക്സഡ് വെജിറ്റബിൾ കുറുമ, ബിരിയാണി പോലുള്ള ആഹാര സാധനങ്ങളെല്ലാം ഉണ്ടാക്കുമ്പോൾ ഈയൊരു മസാലപ്പൊടി അല്പം ഇട്ടുകൊടുക്കുകയാണെങ്കിൽ തന്നെ വലിയ രീതിയിലുള്ള രുചി മാറ്റം അറിയാനായി സാധിക്കും. പൊടിച്ചു വെച്ച പൊടി ഒരു എയർ ടൈറ്റ് ആയ കണ്ടെയ്നറിൽ സൂക്ഷിച്ചു വെക്കുകയാണെങ്കിൽ കാലങ്ങളോളം കേടാകാതെ ഉപയോഗിക്കുകയും ചെയ്യാം. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. ഈ വിഭവം തയ്യാറാക്കുന്നത് എങ്ങനെ എന്നറിയുന്നതിനായി വീഡിയോ കാണൂ.. വീഡിയോയിൽ ഇതിനെക്കുറിച്ച് വിശദമായി പറഞ്ഞു തരുന്നുണ്ട്. വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യുവാനും ഷെയർ ചെയ്യുവാനും മറക്കരുതേ. ഒപ്പം ബെൽ ഐക്കൺ ഇനേബിൾ ചെയ്യൂ. Secret of Restaurant Style Masala Powder Video Credit : Thoufeeq Kitchen