എവിടെയും വളരുന്ന ആകർഷകമായ അത്ഭുത സസ്യം; ഇങ്ങനെ ചെയ്താൽ മതി ചട്ടി നിറയെ റിയോ പ്ലാന്റ്റ് തിങ്ങി നിറയും.!! Rhoeo Plant Care Guide (Moses-in-the-Cradle)
Rhoeo Plant Care Guide (Moses-in-the-Cradle) : എവിടെയും എളുപ്പം വളർത്താവുന്ന ആകർഷകമായ റോഹിയോ പ്ലാന്റ് എന്ന അത്ഭുത സസ്യം. കണ്ണിന് കുളിർമ നൽകുന്നവയാണ് ചെടികൾ. കൊറോണയും ലോക്ക് ഡൗണും ഒക്കെ വന്നതിന് ശേഷം ഒരുപാട് ആളുകൾ ചെടികൾ നട്ടു പിടിപ്പിക്കാനും സംരക്ഷിക്കാനും ഒക്കെ തുടങ്ങിയിട്ടുണ്ട്. എത്ര സമയം ഇല്ലാത്തവർക്കായാലും എളുപ്പം വളർത്താവുന്ന ചെടിയാണ് ഓയ്സ്റ്റർ പ്ലാന്റ് അഥവാ ബോട്ട് ലില്ലി.
Uses of Rhoeo Plant
✔ Air Purifier – Helps improve indoor air quality.
✔ Ornamental Plant – Looks great in homes, offices, and gardens.
✔ Ground Cover – Ideal for landscaping in warm climates.
ഇതിനെ റോഹിയോ പ്ലാന്റ് എന്നും പറയും. ഗ്രൗണ്ട് കവർ ആയും വേർട്ടിക്കൽ ഗാർഡനിങ് പ്ലാന്റ് ആയും ഹാങ്ങിങ് പ്ലാന്റ് ആയും എല്ലാം ഈ ചെടിയെ വളർത്താം.രണ്ടു തരത്തിലുള്ള ഈ ചെടി വീഡിയോയിൽ കാണിക്കുന്നുണ്ട്. അതിൽ ഏറ്റവും ഭംഗി റോഹിയോ ട്രൈ കളർ പ്ലാന്റ് ആണ്.അത്യാവശ്യം സൂര്യപ്രകാശം കിട്ടിയാൽ മാത്രമേ ഇതിന്റെ ഇലകൾ നല്ല ഭംഗിയിൽ നിൽക്കുകയുള്ളൂ.

വളർന്നാൽ നന്നായിട്ട് വളരുന്ന ഒരു ചെടിയാണ് ഇത്. പക്ഷെ ആദ്യം ഇതിന് നല്ല സംരക്ഷണം കിട്ടണം. ഇതിന്റെ പൊട്ടിങ് മിക്സ് തയ്യാറാക്കുമ്പോൾ ഇതിൽ കുറച്ചു ചകിരി ചോറ് മാത്രം ചേർക്കാൻ പാടുള്ളൂ. കാരണം ഇതിൽ അധികം വെള്ളം തങ്ങി നിൽക്കാൻ പാടില്ല. ഇത് മണലും കമ്പോസ്റ്റും ചേർത്ത് നടുന്നതാണ് നല്ലത്. ഈ ചെടിക്ക് വെള്ളം അധികം ആയാൽ പെട്ടെന്ന് നശിക്കും.പത്തു മണി വരെയുള്ള ഇളം വെയിൽ ആണ് ഈ ചെടിക്ക് ഭംഗി നൽകുന്ന നിറം നൽകുന്നത്.
ഇതിൽ നിറയെ തൈ എപ്പോഴും ഉണ്ടാവും. സാവധാനം ഒരു തൈ അടർത്തി എടുത്ത് മണ്ണിൽ കുത്തി വച്ചാൽ മതിയാവും.അങ്ങനെ നടാനും വളർത്താനും നല്ല എളുപ്പമുള്ള റോഹിയോ ചെടി ഇനി നിങ്ങളും നട്ട് വളർത്തില്ലേ? ഇതിനെ നടുന്ന രീതിയും സംരക്ഷിക്കേണ്ട രീതിയും എല്ലാം വീഡിയോയിൽ വിശദമായി പറഞ്ഞു തരുന്നുണ്ട്. വീഡിയോ മുഴുവനായും നിങ്ങൾ കണ്ടു നോക്കി ഇതുപോലെ ചെയ്തു നോക്കൂ. Rhoeo Plant care Video Credit : Chandru’s World