കിടിലൻ രുചിയിൽ ഒരു നാലുമണി പലഹാരം | Rice Kozhukkatta Recipe – Kerala Style
Easy special evening snack recipe | കിടിലൻ രുചിയിൽ ഒരു നാലുമണി പലഹാരം തയ്യാറാക്കാം!നമ്മുടെയെല്ലാം വീടുകളിൽ ചായയോടൊപ്പം പല രീതിയിലുള്ള നാലുമണി പലഹാരങ്ങളും തയ്യാറാക്കുന്ന പതിവ് ഉള്ളതായിരിക്കും. അതിനായി വ്യത്യസ്ത രുചികൾ വേണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും മിക്ക ആളുകളും. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന രുചികരമായ ഒരു പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
Ingredients:
For the Dough:
- 2 cups rice flour (use the fine variety)
- 1 1/2 cups water
- 1/4 tsp salt
- 1 tbsp coconut oil or ghee
For the Filling (optional):
- 1 cup grated coconut
- 1/2 cup jaggery, grated or crushed (adjust to your preferred sweetness)
- 1/2 tsp cardamom powder
- 1 tbsp ghee or coconut oil
ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ മൂന്ന് മുട്ടയെടുത്ത് പുഴുങ്ങി തോലെല്ലാം കളഞ്ഞ ശേഷം ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ടേബിൾസ്പൂൺ അളവിൽ എണ്ണയൊഴിച്ച് കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് ചെറുതായി അരിഞ്ഞെടുത്ത സവാള, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് എന്നിവ കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം മസാല കൂട്ടിനായി ഒരു പിഞ്ച് മഞ്ഞൾപൊടി,
![](https://quickrecipe.in/wp-content/uploads/2025/02/1708321201004_copy_1500x900-1024x614-1-1.jpg)
ഒരു ടീസ്പൂൺ മുളകുപൊടി, മല്ലിപ്പൊടി, ഗരം മസാല, മുളക് ചതച്ചത്, ഉപ്പ്, കുരുമുളകുപൊടി എന്നിവ കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. മസാല കൂട്ട് കരിഞ്ഞു പോകാതിരിക്കാൻ കുറച്ചു വെള്ളം കൂടി ചേർത്തു കൊടുക്കാവുന്നതാണ്. ശേഷം ചെറിയതായി അരിഞ്ഞുവെച്ച മുട്ടയുടെ കഷണങ്ങൾ കൂടി മസാല കൂട്ടിലേക്ക് ചേർത്ത് മാറ്റി വയ്ക്കാവുന്നതാണ്.ഒരു പാത്രത്തിലേക്ക് ഒരു കപ്പ് അളവിൽ തരിയില്ലാത്ത അരിപ്പൊടി ഇട്ടുകൊടുക്കുക.
മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ഒരു കപ്പ് അളവിൽ തേങ്ങയും, ചെറിയ ഉള്ളിയും, ജീരകവും ഇട്ട് നല്ലതുപോലെ അരച്ചെടുക്കുക. ഈയൊരു കൂട്ടും കുറച്ച് ഉപ്പും കൂടി ചേർത്ത് മാവ് നല്ല രീതിയിൽ കുഴച്ചെടുക്കണം. മാവിൽ നിന്നും ഓരോ ഉരുളകൾ കയ്യിലെടുത്ത് വട്ടത്തിൽ പരത്തിയശേഷം അതിലേക്ക് തയ്യാറാക്കിവെച്ച മസാല കൂട്ട് ഫിൽ ചെയ്തെടുക്കാം. ഇഡലി പാത്രത്തിൽ വെള്ളമൊഴിച്ച് ആവി കയറ്റാനായി വയ്ക്കുക. തട്ടെടുത്ത് അതിലേക്ക് അല്പം എണ്ണ സ്പ്രെഡ് ചെയ്ത് ശേഷം തയ്യാറാക്കി വെച്ച മാവിന്റെ ഉരുളകൾ വച്ച് ആവി കയറ്റി എടുക്കുക.ശേഷം ഒരു ചെറിയ ബൗളെടുത്ത് അതിലേക്ക് അല്പം മുളകുപൊടിയും, മഞ്ഞൾപ്പൊടിയും, ഇഞ്ചി വെളുത്തുള്ളി പേസ്റ്റും, വെള്ളവും ചേർത്ത് മിക്സ് ചെയ്യുക.
ഈയൊരു കൂട്ട് കൂടി തയ്യാറാക്കി വെച്ച മാവിന്റെ മുകളിൽ സ്പ്രെഡ് ചെയ്ത് കൊടുത്ത ശേഷം ഒരു പാനിൽ അല്പം എണ്ണയൊഴിച്ച് ഫ്രൈ ചെയ്തെടുക്കുക. ഇപ്പോൾ നല്ല രുചികരമായ പലഹാരം റെഡിയായി കഴിഞ്ഞു. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video credits : Recipes by Revathy