ഉപ്പ് ഉപയോഗിച്ച് ചെയ്യാവുന്ന ചില കിടിലൻ സൂത്രങ്ങൾ! Salt Uses and Tips
നമ്മുടെയെല്ലാം വീടുകളിൽ വളരെ സുലഭമായി ഉപയോഗിക്കാറുള്ള വസ്തുക്കളിൽ ഒന്നായിരിക്കും ഉപ്പ്. ഇവയിൽ തന്നെ കല്ലുപ്പും, പൊടിയുപ്പും വാങ്ങി സൂക്ഷിക്കുന്ന പതിവ് മിക്ക വീടുകളിലും ഉള്ളതായിരിക്കും. സാധാരണയായി കറികളിൽ ഇടുന്നതിനു വേണ്ടിയായിരിക്കും ഉപ്പ് ഉപയോഗിക്കുന്നത്. എന്നാൽ അതേ ഉപ്പ് ഉപയോഗിച്ച് ചെയ്തെടുക്കാവുന്ന മറ്റ് ചില കിടിലൻ ടിപ്പുകൾ കൂടി വിശദമായി മനസ്സിലാക്കാം. വീട്ടിൽ സ്ഥിരമായി ഉപയോഗിക്കുന്ന കത്തി, കത്രിക പോലുള്ള സാധനങ്ങളെല്ലാം കുറച്ചു കഴിയുമ്പോൾ
In Cooking
- Enhance Flavor: A pinch of salt enhances the flavor of sweet dishes like desserts and beverages.
- Balance Taste: Use salt to balance bitterness in foods like coffee or overly bitter greens.
- Preserve Food: Salt is a natural preservative for pickling and curing meats.
- Prevent Browning: Sprinkle salt on cut fruits like apples or avocados to slow browning.
- Tenderize Meat: Rub salt on meat before cooking to tenderize and enhance flavor.
മൂർച്ച നഷ്ടപ്പെടാറുണ്ട്. അത് ഒഴിവാക്കാനായി ഒരു പാത്രത്തിൽ കുറച്ച് ഉപ്പ് എടുത്ത് അതിൽ ഒന്ന് ഉരച്ച് എടുത്താൽ മാത്രം മതിയാകും. കത്രികയാണെങ്കിൽ ഉപ്പിലേക്ക് കട്ട് ചെയ്യുന്ന രീതിയിൽ ഒന്ന് ചെയ്തെടുത്താൽ മതിയാകും. കൂടുതൽ അളവിൽ തക്കാളി വാങ്ങി സൂക്ഷിക്കുമ്പോൾ അത് പെട്ടെന്ന് കേടായി പോകാറുണ്ട്. ഈയൊരു പ്രശ്നം ഒഴിവാക്കാനായി തക്കാളിയുടെ മുകളിൽ അല്പം ഉപ്പ് പുരട്ടി വെച്ചാൽ മാത്രം മതി. കൂടുതൽ അളവിൽ ഗോതമ്പുപൊടി
വാങ്ങി സൂക്ഷിക്കേണ്ടിവരുമ്പോൾ അതിൽ പൂപ്പൽ ഉണ്ടാകുന്ന ഒഴിവാക്കാനായി കുറച്ച് ഉപ്പുകൂടി ഗോതമ്പ് പൊടിയോടൊപ്പം സൂക്ഷിക്കുന്ന പാത്രത്തിൽ ചേർത്തു കൊടുത്താൽ മതി. വെളിച്ചെണ്ണ കേടാകാതെ സൂക്ഷിക്കാനും അല്പം ഉപ്പ് കുപ്പിയിൽ ഇട്ട് സൂക്ഷിച്ചാൽ മതിയാകും. കഞ്ഞി വെള്ളം കുടിക്കുന്നത് ശരീരത്തിന് വളരെയധികം നല്ലതാണ്. അതോടൊപ്പം അല്പം
ഉപ്പു കൂടി ഇട്ടു കുടിക്കുകയാണെങ്കിൽ ദഹനസംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കാവുന്നതാണ്. ഫ്രിഡ്ജിനകത്ത് ഇറച്ചി പോലുള്ള സാധനങ്ങൾ സൂക്ഷിക്കുമ്പോൾ ഉണ്ടാകുന്ന മണം ഒഴിവാക്കാനായി ഒരു പാത്രത്തിൽ ഉപ്പിട്ട് കുറച്ചുദിവസം സൂക്ഷിച്ചു വച്ചാൽ മാത്രം മതിയാകും. ഇത്തരത്തിൽ ഉപ്പ് ഉപയോഗിച്ച് ചെയ്യാവുന്ന കൂടുതൽ ടിപ്പുകൾ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.