സാരി ഉടുക്കുമ്പോൾ ഇങ്ങനെ ചെയ്യ്താൽ പെട്ടന്ന് ഉടുക്കാം.. Saree drafting tips

സാരി ഉടുക്കുമ്പോൾ ഇങ്ങനെ ചെയ്യ്താൽ പെട്ടന്ന് ഉടുക്കാം…കല്യാണത്തിനും മറ്റ് പരിപാടികൾക്കും പോവുമ്പോൾ സാരിയൊക്കെ ഉടുത്ത് നന്നായി ഒരുങ്ങി ആണ് നമ്മൾ പോവാറുളളത്. എല്ലാ സാരികളും ഒരുപോലെ അല്ല. ചില സാരികൾ ഉടുക്കുമ്പാൾ നന്നായി തന്നെ വൃത്തിയിൽ ഉണ്ടാകും. എന്നാൽ പട്ട് സാരിയാണെങ്കിൽ ഇത് എത്ര ശ്രമിച്ചിട്ടും ഒതുങ്ങി നിൽക്കാറില്ല. കല്യാണത്തിനൊക്കേ പോവുമ്പോൾ മിക്കവാറും പട്ട് സാരിയാവും ഉടുക്കുന്നത്.

ഈ സാരിയുടെ പ്ലീറ്റസ് എടുക്കുമ്പോൾ കൈയിൽ നിന്ന് വിട്ട് പോവാറുണ്ട്. അത് മാത്രമല്ല എല്ലാം അറ്റവും ഒരേ ലെവലിൽ കിട്ടാറില്ല ഇത് എങ്ങനെ വൃത്തിയിൽ ഉടുത്ത് സുന്ദരിയാവാം എന്ന് നോക്കാം…സാരിയുടെ പ്ലീറ്റ് നല്ല വൃത്തിയിൽ എളുപ്പത്തിൽ എടുക്കാം. ആദ്യം സാരിയുടെ മുന്താണി ഭാഗം എടുക്കുക. ഇത് നിവർത്തി ഇടുക. സാരിയുടെ നല്ല ഭാഗം മുകളിൽ വരുന്ന രീതീയിൽ ആണ് നിവർത്തി ഒരു മേശയുടെ മുകളിൽ വെക്കേണ്ടത്.

ഇനി ഇതിന്റെ ബോർഡറിന്റെ അളവിൽ ഒന്ന് മടക്കി കൊടുക്കാം.ഇത് നന്നായി അയൺ ചെയ്യുക.ഇനി ബാക്കി ഭാഗം മടക്കിയ ഭാഗവുമായി മുട്ടിച്ച് വെക്കുക. അത് ഒരു മടക്ക് കൂടെ മടക്കാം. ഓരോ ഭാഗവും മടക്കുമ്പോൾ എല്ലാ അറ്റവും ലെവലിൽ ആവണം. ഇനി നന്നായി അമർത്തി അയൺ ചെയ്യുക. മടക്കിയത് സാരിയിൽ കാണണം. ഇനി നിവർത്തി നോക്കിയാൽ ചെറിയ ചെറിയ മടക്കുകൾ കാണാം.

ഇത് വെച്ച് പ്ലീറ്റ്സ് എടുക്കാം. ഈ മടക്കിലൂടെ തന്നെ ശ്രദ്ധിച്ച് മടക്കിയെടുക്കാം. ഇത് നന്നായി അയൺ ചെയ്യുക. ഇങ്ങനെ ചെയ്യുമ്പോൾ വളരെ എളുപ്പത്തിൽ തന്നെ പ്ലീറ്റസ് കിട്ടുന്നു സാധാരണ പ്ലീറ്റസ് എടുക്കുമ്പോൾ കുറച്ച് പ്ലീറ്റസ് ആണ് കിട്ടുന്നത്

ഇങ്ങനെ ചെയ്യുമ്പോൾ 10 പ്ലീറ്റ്സ് എങ്കിലും കിട്ടും. ഇനി കൈകൊണ്ട് തന്നെ വളരെ എളുപ്പത്തിൽ താഴോട്ടേക്ക് പ്ലീറ്റ്സ് എടുക്കാം.ചെറിയ പ്ലീറ്റ്സ് ആയത് കൊണ്ട് നല്ല വൃത്തിയിൽ തന്നെ സാരി നിൽക്കുന്നു

Saree drafting tips
Comments (0)
Add Comment