ഇതാണ് സോഫ്റ്റ് പുട്ടുപൊടിയുടെ രഹസ്യം; നല്ല സോഫ്റ്റ് പുട്ടിന് പുട്ടുപൊടി വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം; 5 മിനിറ്റിൽ മായമില്ലാത്ത ആവി പറക്കും പഞ്ഞി പുട്ട് റെഡി.!! Secret Homemade Puttu Podi Recipe (Soft & Fluffy Puttu)
Secret Homemade Puttu Podi Recipe : മലയാളികളുടെ പ്രഭാതഭക്ഷണങ്ങളിൽ ഒഴിച്ചു കൂടാനാവാത്ത പലഹാരങ്ങളിൽ ഒന്നാണല്ലോ പുട്ട്. അരി, ഗോതമ്പ്, റാഗി എന്നിങ്ങനെ വ്യത്യസ്ത ധാന്യങ്ങൾ ഉപയോഗപ്പെടുത്തി കൊണ്ടുള്ള പുട്ടുകളെല്ലാം ഇന്ന് എല്ലാ വീടുകളിലും തയ്യാറാക്കുന്ന പതിവുണ്ട്. പണ്ടുകാലങ്ങളിൽ പുട്ടിന് ആവശ്യമായ പൊടി വീട്ടിൽ തന്നെ പൊടിച്ചെടുക്കുന്ന രീതിയായിരുന്നു ഉണ്ടായിരുന്നത്.
Ingredients:
- 2 cups raw rice (white or red rice)
- Water (as needed for soaking and grinding)
- Salt (a pinch, optional)
- 1 tsp grated coconut (optional, for extra softness)
എന്നാൽ ഇന്ന് പല ആളുകൾക്കും ജോലിത്തിരക്ക് കാരണം ഇത്തരത്തിൽ പുട്ടുപൊടി പൊടിച്ചെടുക്കാനായി സാധിക്കാറില്ല. അതിനാൽ തന്നെ കൂടുതൽ പേരും കടകളിൽ നിന്നും ലഭിക്കുന്ന പാക്കറ്റ് പുട്ടുപൊടികളാണ് ഉപയോഗിക്കുന്നത്. എന്നാൽ നല്ല സോഫ്റ്റ് പുട്ട് കിട്ടാനായി പുട്ടുപൊടി എങ്ങിനെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ പുട്ടുപൊടി തയ്യാറാക്കാനായി ചുവന്ന അരി അല്ലെങ്കിൽ വെള്ള അരി ഏത് വേണമെങ്കിലും ഉപയോഗപ്പെടുത്താവുന്നതാണ്.
വെള്ള അരിയാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ റേഷൻകടയിൽ നിന്നും ചോറ് ഉണ്ടാക്കാനായി കിട്ടാറുള്ള അരി ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്. ഈയൊരു അരി ഉപയോഗിച്ച് പുട്ടുപൊടി ഉണ്ടാക്കുമ്പോൾ പുട്ട് നല്ല സോഫ്റ്റും, രുചിയുള്ളതും ആയി കിട്ടും. അതിനായി, ആദ്യം തന്നെ അരി ഒന്നോ രണ്ടോ വട്ടം വെള്ളമൊഴിച്ച് നല്ല രീതിയിൽ കഴുകി വൃത്തിയാക്കി എടുക്കുക. ശേഷം കഴുകിയ അരിയിൽ നിന്നും വെള്ളം പൂർണ്ണമായും ഊറ്റിക്കളയണം. പിന്നീട് വൃത്തിയുള്ള ഒരു തുണിയെടുത്ത് അതിലേക്ക് വെള്ളം കളഞ്ഞ അരി പരത്തി കൊടുക്കുക. അരിയിലെ വെള്ളം പൂർണമായും വലിഞ്ഞു കഴിഞ്ഞാൽ അതിൽ നിന്നും കുറേശ്ശെയായി എടുത്ത് മിക്സിയുടെ ജാറിൽ ഇട്ട് ഒട്ടും തരിയില്ലാതെ പൊടിച്ചെടുക്കാം.

അരി രണ്ടോ മൂന്നോ തവണയായി പൊടിച്ചെടുത്താൽ മാത്രമാണ് ഒട്ടും തരികൾ ഇല്ലാത്ത പൊടി ലഭിക്കുകയുള്ളൂ. ശേഷം ഈ പൊടി ഒരു പാനിലേക്ക് ഇട്ട് നല്ല രീതിയിൽ ചൂടാക്കി എടുക്കുക. ഓരോ തവണ പൊടി വറുത്തെടുക്കുമ്പോഴും അരിച്ചെടുത്ത ശേഷം വേണം അടുത്ത തവണ വറുക്കാനായി വെക്കാൻ. രണ്ടു മുതൽ മൂന്നു തവണയായി ഈയൊരു രീതിയിൽ അരിപൊടി വറുത്തെടുത്ത് മാറ്റിവയ്ക്കാവുന്നതാണ്. അതിൽ നിന്നും ആവശ്യമുള്ള പൊടിയെടുത്ത്, ഉപ്പും വെള്ളവും ചേർത്ത് പുട്ടുപൊടി കുഴച്ചെടുക്കുക. ശേഷം സാധാരണ പുട്ട് ഉണ്ടാക്കുന്ന രീതിയിൽ ഉണ്ടാക്കിയെടുക്കുകയാണെങ്കിൽ നല്ല രുചികരമായ സോഫ്റ്റ് പുട്ട് റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.