നല്ല പഞ്ഞി പോലത്തെ സോഫ്റ്റ് ഇഡ്ഡലി ആർക്കാണ് ഇഷ്ടമില്ലാത്തത്. മലയാളികൾക്ക് ബ്രേക്ഫാസ്റ്റിന് ഒഴിച്ചു കൂടാനാവാത്ത ഒരു വിഭവമാണ് ഇഡ്ഡലി. എന്നാൽ ഇഡ്ഡലി ഉണ്ടാക്കുമ്പോൾ സോഫ്റ്റ് ആകുന്നില്ല എന്നാണ് പലരുടെയും പരാതി. ഇനി ഇങ്ങനെ ഒന്ന് ഇഡ്ഡലി ഉണ്ടാക്കി നോക്കൂ. ഇത്രയും സോഫ്റ്റ് ആയി ഇഡലി ഉണ്ടാക്കിയാൽ പാത്രം കാലിയാവുന്ന വിധം അറിയില്ല. ഇനി ആർക്ക് വേണമെങ്കിലും സോഫ്റ്റ് ആയി ഇഡലി ഉണ്ടാക്കി എടുക്കാൻ സാധിക്കും. മാവ് അരക്കുമ്പോൾ കുറച്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതി. പൂവ് പോലുള്ള ഇഡ്ഡലി കിട്ടാൻ പച്ചരിയുടെ കൂടെ ഈ 2 ചേരുവ ചേർത്താൽ മതി
ഇഡലി മാവ് നന്നായി പൊന്തി വരാൻ വേണ്ടി നല്ല ക്വാളിറ്റിയുള്ള പച്ചരിയും ഉഴുന്നു എടുക്കാൻ ശ്രദ്ധിക്കുക. ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് പച്ചരി എടുക്കുക. പച്ചരി നന്നായി കഴുകി വൃത്തിയാക്കിയ ശേഷം ഇതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കുതിരാൻ മാറ്റിവെക്കുക. ഇനി ഒരു ബൗളിലേക്ക് ഉഴുന്നിട്ടു കൊടുക്കുക. ശേഷം അതിലേക്ക് ഉലുവയും ചേർത്ത് കൊടുത്ത് രണ്ട് പ്രാവശ്യം കഴുകി വെള്ളം നന്നായി പൊന്തി നിൽക്കുന്ന വരെ ഒഴിച്ചു കൊടുക്കുക. കാരണം ഉഴുന്നു കുതിർത്ത വെള്ളം കൊണ്ടാണ് മാവ് അരച്ചെടുക്കുന്നത്.
ഉഴുന്ന് കുതിരാൻ ഫ്രിഡ്ജിലേക്ക് വയ്ക്കുക. ശേഷം ഒരു പാത്രത്തിലേക്ക് അവൽ എടുത്ത് അവൽ ഒരുവട്ടം കഴുകിയശേഷം അതിലേക്ക് വെള്ളം ഒഴിച്ച് അതും കുതിരാൻ വേണ്ടി വെക്കുക. എല്ലാതും കുതിരാൻ വേണ്ടി ആറ് മണിക്കൂറാണ് വെക്കേണ്ടത്. ആറുമണിക്കൂറിന് ശേഷം ആദ്യം തന്നെ മിക്സി ജാറിലേക്ക് ഉഴുന്ന് ഇട്ട് കൊടുത്ത് കുറച്ചു വെള്ളവും ഒഴിച്ച് നന്നായി അരച്ചെടുക്കുക. ശേഷം പാത്രത്തിലേക്ക് മാറ്റുക. ഇനി മിക്സി ജാറിലേക്ക് പച്ചരിയും അവലും ചേർത്തു കൊടുത്ത് ഫൈനായി അരച്ചെടുത്ത് അതും ഈ ഒരു മിക്സിലേക്ക് ചേർത്തു കൊടുക്കുക. ഇനി ഇത് രണ്ടും കൂടി കൈ വൃത്തിയാക്കിയ ശേഷം ആവശ്യത്തിന് ഉപ്പ് ഇട്ട് കൈ കൊണ്ട് തന്നെ ഒരു മിനിറ്റോളം നന്നായി മിക്സ് ചെയ്യുക.
ശേഷം ഇതിനുമുകളിൽ ആയി ഒരു ചെറിയ വാഴയില കഷണം വെച്ച് അതിലേക്ക് ഒരു തിരി കത്തിച്ചു വെച്ച് കൊടുക്കുക. ഇനി ഇത് ഓവർനൈറ്റ് റസ്റ്റ് ചെയാൻ വെക്കുക. രാവിലെ ആവുമ്പോൾ മാവ് നന്നായി പൊന്തി വന്നു കാണും. രാവിലെ ഒരു ഇഡലി ചെമ്പിൽ വെള്ളം വെച്ച് ചൂടാകുമ്പോൾ തട്ടിൽ എണ്ണ തടവി മാവ് ഒഴിച് ആവി കേറ്റി എടുക്കുക. നല്ല പൂവ് പോലുള്ള ഇഡ്ഡലി റെഡി. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കി നിങ്ങളും ഇതുപോലെ ഉണ്ടാക്കി നോക്കൂ. Soft and Fluffy Idli Batter Recipe Credit : Sreejas foods