കുക്കറിൽ ഇഡ്ഡലി മാവ് ഇങ്ങനെ ഒന്ന് ഒഴിച്ചു നോക്കൂ! മാവ് അരയ്ക്കുമ്പോൾ ഈ ട്രിക്ക് പരീക്ഷിച്ചാൽ ശെരിക്കും ഞെട്ടും Soft & Fluffy Idli Batter Recipe Using Cooker
Idli Batter Recipe Using Cooker : മലയാളികളുടെ പ്രഭാതഭക്ഷണങ്ങളിൽ ഒഴിച്ച് കൂടാനാവാത്ത ഒരു പലഹാരം തന്നെയാണ് ഇഡ്ഡലി. വളരെ കുറഞ്ഞ സമയം കൊണ്ട് അതേസമയം സ്വാദിഷ്ടമായി ഉണ്ടാക്കിയെടുക്കാവുന്ന ഒരു വിഭവമായി ഇതിനെ വിശേഷിപ്പിക്കാം. എന്നാൽ ഇഡലി ഉണ്ടാക്കുമ്പോൾ നേരിടേണ്ടി വരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്ന് മാവ് പുളിച്ചു പൊന്താൻ എടുക്കുന്ന സമയമാണ്. മാവ് അരച്ച് ഒരുപാട് സമയം പുളിക്കാൻ വയ്ക്കാതെ തന്നെ വളരെ എളുപ്പത്തിൽ.
Ingredients:
- 2 cups Idli Rice (or parboiled rice)
- ½ cup Urad Dal (Black Gram, skinned & split)
- ¼ cup Poha (Flattened Rice, optional for softness)
- ½ tsp Fenugreek Seeds (Methi Seeds)
- 1 to 1½ tsp Salt
- Water as needed

എങ്ങനെ ഇഡലി ഉണ്ടാക്കിയെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ഇഡലി ഉണ്ടാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ രണ്ട് കപ്പ് അളവിൽ ഇഡ്ഡലി അരി, മുക്കാൽ കപ്പ് അളവിൽ ഉഴുന്ന്, ഒരു കൈപ്പിടി ഉലുവ ഇത്രയുമാണ്. ആദ്യം തന്നെ അരിയും ഉഴുന്നും ഉലുവയും ഒന്നിച്ച് ചേർത്ത് വെള്ളമൊഴിച്ച് നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുക്കണം. അതിനുശേഷം ഇത് കുതിരാനായി രണ്ടു മണിക്കൂർ സമയം കാത്തിരിക്കേണ്ടതുണ്ട്.
അരിയും ഉഴുന്നും നന്നായി കുതിർന്ന വന്നു കഴിഞ്ഞാൽ അതിലുള്ള വെള്ളം ഒരു ഗ്ലാസ്സിലേക്ക് ഊറ്റി മാറ്റിവയ്ക്കാം. ഈയൊരു വെള്ളം ഉപയോഗിച്ചാണ് മാവ് അരച്ചെടുക്കേണ്ടത്. ഒരു മിക്സിയുടെ ജാറിലേക്ക് എടുത്തുവച്ച അരിയും ഉഴുന്നും പകുതി അളവിൽ ചേർത്ത് മാറ്റിവെച്ച വെള്ളത്തിൽ നിന്നും കുറച്ചൊഴിച്ച് നല്ലതുപോലെ തരിയില്ലാതെ അരച്ചെടുക്കുക. അരച്ചെടുത്ത മാവ് നല്ലതുപോലെ ഇളക്കി മിക്സ് ചെയ്യുക.
അടുത്തതായി മാവ് എങ്ങനെ എളുപ്പത്തിൽ പുളിപ്പിച്ച് എടുക്കാൻ സാധിക്കുമെന്ന് നോക്കാം. അതിനായി ഒരു കുക്കർ അടുപ്പത്ത് വെച്ച് ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് ഒരു റിങ്ങ് ഇറക്കി വയ്ക്കുക. ശേഷം അരച്ചുവെച്ച മാവിന്റെ പാത്രം അതിലേക്ക് ഇറക്കിവച്ച് ഉടനെ അടപ്പ് മൂടി സ്റ്റൗ ഓഫ് ചെയ്യണം. ഇത് ഒരു അഞ്ചുമിനിറ്റ് നേരം ഇങ്ങനെ വെച്ച് തുറന്നു നോക്കുമ്പോൾ തന്നെ മാവ് എളുപ്പത്തിൽ പുളിച്ചു പൊന്തിയതായി കാണാം. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. credit : Malappuram Thatha Vlogs by Ayishu