ഇഡ്ഡലിക്കും,ദോശയ്ക്കും കഴിക്കാവുന്ന രുചികരമായ സാമ്പാറിന്റെ റെസിപ്പി! South Indian Sambar Recipe
ഇഡ്ഡലി, ദോശ പോലുള്ള പലഹാരങ്ങളോടൊപ്പം എല്ലാവർക്കും കഴിക്കാൻ ഏറ്റവും കൂടുതൽ ഇഷ്ടമുള്ള കറികളിലൊന്ന് സാമ്പാർ ആയിരിക്കും. എന്നാൽ സാധാരണ ചോറിന് വെക്കുന്ന രീതിയിലുള്ള സാമ്പാർ അല്ല ഇത്തരം പലഹാരങ്ങളോടൊപ്പം കൂടുതൽ രുചി നൽകുന്നത്. അത്തരത്തിൽ തയ്യാറാക്കാവുന്ന രുചികരമായ ഒരു സാമ്പാറിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
Ingredients
For the Dal:
- Toor dal (pigeon peas): 1/2 cup
- Water: 2 cups (for pressure cooking)
- Turmeric powder: 1/4 tsp
For the Vegetables:
- Drumstick: 1, cut into 2-inch pieces
- Carrot: 1 medium, diced
- Beans: 5-6, cut into 2-inch pieces
- Brinjal (eggplant): 1 small, diced
- Okra (ladies’ finger): 5-6, chopped
- Tomato: 1 large, chopped
- Tamarind pulp: 1 tbsp (soaked in 1/4 cup warm water)
For the Masala:
- Sambar powder: 2 tbsp
- Asafoetida (hing): A pinch
- Salt: To taste
For Tempering:
- Coconut oil or ghee: 2 tbsp
- Mustard seeds: 1 tsp
- Curry leaves: 1 sprig
- Dried red chilies: 2, broken
- Fenugreek seeds: 1/4 tsp (optional)
For Garnish:
- Coriander leaves: 2 tbsp, chopped
ഈയൊരു രീതിയിൽ സാമ്പാർ തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവ ചെറിയ ഉള്ളിയാണ്. ഏകദേശം ഒരു 20 എണ്ണം ചെറിയ ഉള്ളി തോലെല്ലാം കളഞ്ഞ് വൃത്തിയാക്കി വയ്ക്കുക. ശേഷം കുക്കറിലേക്ക് സാമ്പാറിന് ആവശ്യമായ പരിപ്പും വൃത്തിയാക്കി വെച്ചതിൽ നിന്നും 5 ചെറിയ ഉള്ളിയും,കുറച്ച് കറിവേപ്പിലയും, മഞ്ഞൾപ്പൊടിയും ചേർത്ത് നല്ലതുപോലെ ഒന്ന് മിക്സ് ചെയ്യുക. ശേഷം അതിലേക്ക് ഒരു ചെറിയ കട്ട കായവും അല്പം വെളിച്ചെണ്ണയും, പരിപ്പ് വേവാൻ ആവശ്യമായ വെള്ളവും ഒഴിച്ചുകൊടുക്കണം. പരിപ്പ് നല്ല രീതിയിൽ വേവുന്നത് വരെ കുക്കർ അടച്ചുവെച്ച് വിസിൽ അടിപ്പിച്ച് എടുക്കുക.
സാമ്പാറിലേക്ക് ആവശ്യമായ കഷണങ്ങൾ ഒന്ന് ചൂടാക്കി എടുക്കാം. അതിനായി അടികട്ടിയുള്ള ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അല്പം എണ്ണ ഒഴിച്ചു കൊടുക്കുക. അതിലേക്ക് ചെറിയ ഉള്ളി, പച്ചമുളക്, തക്കാളി ചെറുതായി അരിഞ്ഞത് എന്നിവയിട്ട് ഒന്ന് വഴറ്റിയെടുക്കുക.പിന്നീട് സാമ്പാറിലേക്ക് ആവശ്യമായ മുളകുപൊടി,മല്ലിപ്പൊടി, അല്പം മഞ്ഞൾപ്പൊടി,ഉപ്പ് എന്നിവ ചേർത്തു കൊടുക്കാവുന്നതാണ്. പൊടികളുടെ
പച്ചമണം പോയി കഴിയുമ്പോൾ വേവിച്ചുവെച്ച പരിപ്പിന്റെ കൂട്ടുകൂടി അതിലേക്ക് ഒഴിച്ച് ആവശ്യത്തിന് വെള്ളവും ചേർത്ത് തിളപ്പിക്കുക. തിളച്ചു വരുന്ന കറിയിൽ നിന്നും കുറച്ചെടുത്ത് രണ്ട് ടീസ്പൂൺ സാമ്പാർ പൊടിയിൽ മിക്സ് ചെയ്ത് അതുകൂടി കറിയിലേക്ക് ഒഴിച്ചുകൊടുക്കണം. അവസാനമായിയും ഒരു പാനിൽ അല്പം എണ്ണയൊഴിച്ച് കടുക്, ജീരകം, ഉലുവ, ഉണക്കമുളക് എന്നിവ താളിച്ച് അതുകൂടി സാമ്പാറിലേക്ക് ഒഴിച്ചാൽ രുചികരമായ സാമ്പാർ റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.https://www.youtube.com/watch?v=4PGtKUJwga8