ചിക്കൻ ബിരിയാണിക്ക് ടേസ്റ്റ് കൂടാൻ ഹോട്ടലുകളിൽ ചെയ്യുന്നത് ഇതൊക്കെയാണ് Special tasty chicken biriyani recipe

ചിക്കൻ എടുത്ത് ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മുളകുപൊടി,മല്ലിപ്പൊടി,മഞ്ഞൾപൊടി,
ഗരം മസാല പൊടി,നാരങ്ങാനീര് ആവശ്യത്തിന് ഉപ്പ് ഇതെല്ലാം കൂടെ നന്നായിട്ട് മിക്സ് ചെയ്ത് എടുക്കുക.
ഒരു മണിക്കൂർ അടച്ചുവെച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കുക. സവാള എടുത്ത് നീളത്തിന് കട്ട് ചെയ്ത് കുറച്ച് എണ്ണ ചൂടാക്കി ഇതിലേക്കിട്ട് നന്നായിട്ട് ഫ്രൈ ചെയ്ത് എടുക്കുക. റൈസ് എടുത്ത് 30 മിനിറ്റ് കുതിരാൻ വയ്ക്കുക ബിരിയാണി ഉണ്ടാക്കുമ്പോൾ എപ്പോഴും നല്ലത് തന്നെ തിരഞ്ഞെടുക്കാൻ ശ്രമിക്കണം.
ഒരു പാനിൽ അണ്ടിപ്പരിപ്പും മുന്തിരിയും ഫ്രൈ ചെയ്തെടുക്കാം.


ഏലയ്ക്ക,ഗ്രാമ്പൂ, തക്കോലം, ജാതിപത്രി,ബേലീഫ്,കറുവപ്പട്ട ഇവയെല്ലാം എടുത്ത് നേരത്തെ അണ്ടിപ്പരിപ്പ് മുന്തിരിയൊക്കെ ഫ്രൈ ചെയ്ത് എണ്ണയിലേക്ക് ഇടാം ഇനി പച്ചമുളക് സവാള ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ആവശ്യത്തിനു ഉപ്പ് ചേർത്ത് നന്നായിട്ട് വഴറ്റിയെടുക്കാം. എല്ലാം വെന്തു വന്നശേഷം മല്ലിപ്പൊടി, മുളകുപൊടി, ഗരം മസാല കുരുമുളകുപൊടി ഇവയെല്ലാം പച്ച മണം മാറുന്നത് വരെ വഴറ്റിയെടുക്കുക. നേരത്തെ കുഴച്ചുവച്ച് ചിക്കൻ ഇട്ടുകൊടുത്ത് നന്നായിട്ട് ഇളക്കി യോജിപ്പിക്കാം. കൂടെ തന്നെ കുറച്ചു ചൂടുവെള്ളം കൂടി ഒഴിച്ച് ഇളക്കി യോജിപ്പിക്കുക.


അരി വേവിക്കാനായി ഒരു പാത്രത്തിലേക്ക് വെള്ളം എടുത്ത് ഗ്രാമ്പു,ഏലക്ക കൂടെ തന്നെ നേരത്തെ ഫ്രൈ ചെയ്തു വെച്ച സവാളയിൽ നിന്നും കുറച്ചെടുത്ത് ഇടുക, കുറച്ചു നാരങ്ങാനീര് ചേർക്കാം ഇത് ചോറിന് നല്ലൊരു മണം കിട്ടുന്നതിനും ചോറ് ഒട്ടിപ്പിടിക്കാതിരിക്കാൻ വേണ്ടിയാണ്. നേരത്തെ സവോള ഫ്രൈ ചെയ്യാൻ എടുത്ത എണ്ണയിൽ നിന്നും കുറച്ച് എണ്ണ ഒഴിക്കാം. ആവശ്യത്തിന് ഉപ്പ് കൂടെയിട്ട് ഈ വെള്ളം നന്നായിട്ട് തിളപ്പിക്കാം.
ഇപ്പോൾ ചിക്കൻ പകുതി വെന്തിട്ട് ഉണ്ടാകും. ഇതിലേക്ക് നേരത്തെ ഫ്രൈ ചെയ്തു വച്ച സവാള കൂടി ഇതിലേക്ക് ഇടാം. വെള്ളം തിളച്ചു തുടങ്ങുമ്പോൾ അരി ഇതിലേക്കിട്ടുകൊടുക്കാം. തിളക്കാൻ തുടങ്ങുമ്പോൾ തീ മീഡിയം ഫ്ലൈമിലേക്ക് ആക്കി കൊടുക്കണം. വെള്ളം എല്ലാം വറ്റി വരുന്നതാണ് ശരിക്കും ഈ ചോറിന്റെ പരുവം അപ്പോൾ ചോറ് ഒരുപാട് വെന്തു പോകാതെയും കട്ടപിടിക്കാതെയും നന്നായിട്ട് എടുക്കാൻ കഴിയും. ഇപ്പോൾ ചിക്കൻ നന്നായിട്ട് വെന്തു ഇതിലേക്ക് കുറച്ച് പുതിനയില ചേർക്കാം. ചോറിന് നല്ല മണം കിട്ടും മീതെ ചോറ് ഇട്ടുകൊടുക്കാം. ബിരിയാണിക്ക് കളർ കിട്ടാൻ മൂന്നു രീതികൾ ഉണ്ട് ചൂടു പാലിൽ കുങ്കുമപ്പൂ ചേർത്ത് ഇടാം, ഇല്ലെങ്കിൽ മഞ്ഞൾപൊടി ഇടാം, അല്ലെങ്കിൽ ഫുഡ് കളർ ഇടാം, പാലു കുങ്കുമപ്പൂവും ചേർന്ന് മിശ്രിതമാണ് ഇവിടെ ചേർത്തത് ഇതിനുമേ കുറച്ച് അണ്ടിപ്പരിപ്പ് മിശ്രിതം ഞാൻ നെയ്യോടുകൂടി തന്നെ ഇട്ടു കൊടുക്കാം കുറച്ചു ഫ്രൈ ചെയ്തു വെച്ച സവാളയും ഇതിലേക്കിടാം. മീഡിയം ഫ്ലെയിമിൽ ഇത് ദം ഇടാനായി വയ്ക്കാം അതിനായി 10 മിനിറ്റ് അടച്ചു വെക്കണം. കുറച്ചു ചൂടാറിയ ശേഷം മാത്രമേ ഇത് സെർവ് ചെയ്യാൻ പാടുള്ളൂ എന്നാലേ ഇതിന്റെ രുചി നന്നായിട്ട് കിട്ടു.
തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് ഈ വീഡിയോയിൽ കാണുന്നതുപോലെ തയ്യാറാക്കി നോക്കാവുന്നതാണ് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.