നിമിഷ നേരത്തിൽ, ഒരു സൂപ്പർ ചായക്കടി; ഒരു തുള്ളി എണ്ണയോ നെയ്യോ ഇല്ലാതെ എളുപ്പത്തിലൊരു പലഹാരം.!! Steamed Wheat Snacks (Healthy & Tasty)

Special Steamed Snacks Recipe : “നിമിഷ നേരത്തിൽ, ഒരു സൂപ്പർ ചായക്കടി; ഒരു തുള്ളി എണ്ണയോ നെയ്യോ ഇല്ലാതെ എളുപ്പത്തിലൊരു പലഹാരം” നമ്മുടെയെല്ലാം വീടുകളിൽ ഈവനിംഗ് സ്നാക്കായി വ്യത്യസ്ത രീതിയിലുള്ള പലഹാരങ്ങൾ തയ്യാറാക്കുന്ന പതിവ് ഉള്ളതായിരിക്കും. എന്നാൽ സ്ഥിരമായി എണ്ണയിൽ വറുത്തതും പൊരിച്ചതുമായ പലഹാരങ്ങൾ ഉണ്ടാക്കി കുട്ടികൾക്കും മറ്റും നൽകുന്നത് അത്ര നല്ല കാര്യമല്ല. അത്തരം അവസരങ്ങളിൽ വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി രുചികരമായി തയ്യാറാക്കി എടുക്കാവുന്ന ഒരു പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

Ingredients:

  • 1 cup whole wheat flour
  • ½ cup grated coconut (optional)
  • 1 tbsp jaggery or sugar (for sweetness)
  • ½ tsp salt
  • ½ tsp cardamom powder (for aroma)
  • ½ cup water or milk (adjust as needed)
  • 1 tsp ghee (for softness)
  • ½ tsp baking soda (optional, for fluffiness)

ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പാനിലേക്ക് മധുരത്തിന് ആവശ്യമായ ശർക്കരയിട്ട് അല്പം വെള്ളവും ഒഴിച്ച് പാനിയാക്കി എടുക്കുക. ശേഷം അതിന്റെ ചൂട് ഒന്ന് ആറി കഴിയുമ്പോൾ അരിച്ചെടുത്ത് മറ്റൊരു പാത്രത്തിലേക്ക് ഒഴിച്ച് വയ്ക്കാവുന്നതാണ്. ഈയൊരു സമയം കൊണ്ട് മറ്റൊരു പാത്രത്തിൽ ഒരു കപ്പ് അളവിൽ അരിപ്പൊടി ഇട്ടുകൊടുക്കുക. അതിലേക്ക് കാൽ കപ്പ് അളവിൽ തേങ്ങയും, രണ്ട് ടീസ്പൂൺ അളവിൽ തൈരും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. ശേഷം തയ്യാറാക്കി വെച്ച ശർക്കരപ്പാനി കൂടി ഈയൊരു കൂട്ടിലേക്ക് ചേർത്ത് മിക്സ് ചെയ്ത് എടുക്കാവുന്നതാണ്.

പിന്നീട് നല്ല ഒരു മണം കിട്ടാനായി ഒരു പിഞ്ച് അളവിൽ ഏലക്ക പൊടിച്ചത് കൂടി മാവിലേക്ക് ചേർത്ത് നല്ലതു പോലെ ഇളക്കി യോജിപ്പിക്കാവുന്നതാണ്. ആവശ്യമെങ്കിൽ മാത്രം മാവിലേക്ക് അല്പം കൂടി വെള്ളം ചേർത്തു കൊടുക്കാം. ശേഷം പലഹാരം തയ്യാറാക്കാൻ ആവശ്യമായ ചെറിയ കിണ്ണങ്ങൾ എടുത്ത് അതിൽ അല്പം നെയ്യ് തടവി കൊടുക്കുക. പലഹാരം തയ്യാറാക്കുന്നതിന് തൊട്ടുമുൻപായി ബാറ്ററിലേക്ക് കാൽ ടീസ്പൂൺ അളവിൽ ബേക്കിംഗ് സോഡ കൂടി ചേർത്ത് മിക്സ് ചെയ്യണം. ശേഷം തയ്യാറാക്കിവെച്ച ബാറ്റർ കുറേശ്ശെയായി എടുത്ത് എണ്ണ തടവി വച്ച പാത്രങ്ങളിലേക്ക് ഒഴിച്ചു കൊടുക്കുക. മുകളിലായി അല്പം തേങ്ങ കൂടി

സ്പ്രെഡ് ചെയ്തു കൊടുക്കാവുന്നതാണ്. 10 മുതൽ 15 മിനിറ്റ് നേരം വരെ മാവ് ആവി കയറ്റി എടുത്തതിനു ശേഷം ഒന്ന് ചൂടാറി കഴിയുമ്പോൾ പലഹാരം പാത്രത്തിൽ നിന്നും എടുത്ത് സെർവ് ചെയ്യാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. ഈ വിഭവം തയ്യാറാക്കുന്നത് എങ്ങനെ എന്നറിയുന്നതിനായി വീഡിയോ കാണൂ.. വീഡിയോയിൽ ഇതിനെക്കുറിച്ച് വിശദമായി പറഞ്ഞു തരുന്നുണ്ട്. വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യുവാനും ഷെയർ ചെയ്യുവാനും മറക്കരുതേ. ഒപ്പം ബെൽ ഐക്കൺ ഇനേബിൾ ചെയ്യൂ. Special Steamed Snacks Recipe Video Credit :  Recipes By Revathi