പുതിയ ട്രിക്ക്! ഇഡലി പൊങ്ങിവരും!! ഇഡ്ഡലിക്ക് മാവ് അരക്കുന്നതിനു മുൻപേ ഇതുപോലെ ചെയ്യൂ; ഇഡ്ഡലി പഞ്ഞി പോലെ സോഫ്റ്റ് ആവും.!! | Super Soft Idli Recipe (Kerala Style)
Super Soft Idli Recipe : മലയാളികളുടെ പ്രഭാത ഭക്ഷണങ്ങളിൽ ഒന്നാണ് ഇഡലി. ഇഡലിയും സാമ്പാറും അല്ലെങ്കിൽ ഇഡലിയും ചട്ണിയും അടിപൊളി ബ്രേക്ക്ഫാസ്റ്റ് കോമ്പിനേഷൻ ആണ്. എന്നാൽ പലരും പറയുന്ന ഒരു പരാതിയാണ് ഇഡലി ഉണ്ടാക്കുമ്പോൾ തീരെ സോഫ്റ്റ് ആകുന്നില്ല എന്നുള്ളത്. അതുകൊണ്ട് നമ്മൾ ഇന്ന് ഇവിടെ ഉണ്ടാക്കാൻ പോകുന്നത് അടിപൊളി സോഫ്റ്റ് ആയിട്ടുള്ള ഒരു ഇഡലിയുടെ റെസിപ്പിയാണ്.
Ingredients:
- Idli rice (or parboiled rice) – 2 cups
- Urad dal (black gram split) – ½ cup
- Fenugreek seeds (methi) – 1 tsp (optional, helps fermentation)
- Salt – to taste
- Water – as needed (for grinding and consistency)
- Oil – for greasing the idli plates
ഇഡ്ഡലിക്ക് മാവ് അരക്കുന്നതിനു മുൻപേ ഈ പുതിയ ട്രിക്ക് ചെയ്താൽ ഇഡലി പൊങ്ങിവരുകയും നല്ല സോഫ്റ്റ് ആകുകയും ചെയ്യും. ഇനി ഇഡലി ഉണ്ടാക്കുമ്പോൾ നിങ്ങൾ ഇതുപോലെ ഒന്ന് ഉണ്ടാക്കൂ. സോഫ്റ്റ് ഇഡലി തയ്യാറാക്കാനായി ഒരു പാത്രത്തിൽ 1 കപ്പ് പച്ചരി, 1/4 കപ്പ് ഉഴുന്ന്, 1/4 tsp ഉലുവ എന്നിവ വെള്ളം ചേർത്ത് നന്നായി കഴുകിയെടുക്കുക. അതിനുശേഷം കുറച്ചധികം നല്ല വെള്ളം ചേർത്ത് നന്നായി അടച്ചു വെക്കുക.
ഇത് ഫ്രിഡ്ജിൽ 2 മണിക്കൂർ കുതിർക്കാൻ വെക്കുക. ഇങ്ങനെ ചെയ്താൽ ഇഡലി നല്ല സോഫ്റ്റ് ആയികിട്ടും. അതിനുശേഷം കുതിർത്തിയ വെള്ളം ഒരു പാത്രത്തിലേക്ക് മാറ്റുക. കുതിർത്തുവെച്ച അറിയും ഉഴുന്നുമെല്ലാം ഒരു മിക്സി ജാറിൽ ഇടുക. പിന്നീട് അതിലേക്ക് 1/2 കപ്പ് ചോറ്, കുതിർത്തവെള്ളം ഏകദേശം 1 കപ്പ് എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക. എന്നിട്ട് അത് ഒരു പാത്രത്തിലേക്ക് മാറ്റുക. എന്നിട്ട് നല്ലപോലെ യോജിപ്പിക്കുക.

അതിനുശേഷം മാവ് അടച്ചുവെച്ച് 6 മണിക്കൂർ മാവ് പൊങ്ങിവരാനായി മാറ്റിവെക്കുക. അടുത്തതായി ഇഡലി തട്ടിൽ അൽപം ഓയിൽ തേച്ച ശേഷം ചൂടാക്കുക. ബാക്കി വിവരങ്ങൾ വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ കാണണം. എന്നിട്ട് ഇതുപോലെ നിങ്ങളും ഈ സോഫ്റ്റ് ഇഡലി വീടുകളിൽ ഒന്ന് ഉണ്ടാക്കി നോക്കാൻ മറക്കല്ലേ. Super Soft Idli Recipe Video credit: sruthis kitchen