ചിക്കൻ ബിരിയാണിക്ക് ടേസ്റ്റ് കൂടാൻ ഹോട്ടലുകളിൽ ചെയ്യുന്നത് ഇതൊക്കെയാണ് Special tasty chicken biriyani recipe
ചിക്കൻ എടുത്ത് ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മുളകുപൊടി,മല്ലിപ്പൊടി,മഞ്ഞൾപൊടി,ഗരം മസാല പൊടി,നാരങ്ങാനീര് ആവശ്യത്തിന് ഉപ്പ് ഇതെല്ലാം കൂടെ നന്നായിട്ട് മിക്സ് ചെയ്ത് എടുക്കുക.ഒരു മണിക്കൂർ അടച്ചുവെച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കുക. സവാള എടുത്ത് നീളത്തിന് കട്ട് ചെയ്ത് കുറച്ച് എണ്ണ ചൂടാക്കി ഇതിലേക്കിട്ട് നന്നായിട്ട് ഫ്രൈ ചെയ്ത് എടുക്കുക. റൈസ് എടുത്ത് 30 മിനിറ്റ് കുതിരാൻ വയ്ക്കുക ബിരിയാണി ഉണ്ടാക്കുമ്പോൾ എപ്പോഴും നല്ലത് തന്നെ തിരഞ്ഞെടുക്കാൻ ശ്രമിക്കണം.ഒരു പാനിൽ അണ്ടിപ്പരിപ്പും മുന്തിരിയും ഫ്രൈ ചെയ്തെടുക്കാം. ഏലയ്ക്ക,ഗ്രാമ്പൂ, തക്കോലം, ജാതിപത്രി,ബേലീഫ്,കറുവപ്പട്ട […]