അസാധ്യ രുചിൽ കിടു ഐറ്റം.!! ബ്രെഡും മുട്ടയും കൊണ്ട് മിനിറ്റുകൾക്കുള്ളിൽ കഴിച്ചാലും മതിവരാത്ത കിടിലൻ പലഹാരം.. കൊതിപ്പിക്കും ചായക്കടി Tasty Bread Egg Snack Recipe – Quick & Easy

Tasty Bread Egg Snack Recipe : എല്ലാദിവസവും നാലുമണി ചായയോടൊപ്പം വ്യത്യസ്ത പലഹാരങ്ങൾ തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നാൽ സ്ഥിരമായി എണ്ണയിൽ വറുത്തുകോരി എടുക്കുന്ന പലഹാരങ്ങൾ കഴിക്കാൻ ഇന്ന് മിക്ക ആളുകൾക്കും അധികം താല്പര്യമില്ല. അത്തരം സാഹചര്യങ്ങളിൽ വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി രുചികരമായി തയ്യാറാക്കി എടുക്കാവുന്ന എണ്ണ അധികം

Ingredients:

✔ 4 slices Bread (white/brown/whole wheat)
✔ 2 Eggs
✔ 2 tbsp Milk (for softness)
✔ 1 tbsp Onion (finely chopped)
✔ 1 tbsp Capsicum or Carrot (finely chopped, optional)
✔ 1 Green chili (finely chopped, optional)
✔ 1 tbsp Coriander leaves (chopped)
✔ 1/2 tsp Black pepper powder
✔ 1/4 tsp Turmeric powder
✔ 1/4 tsp Chili powder (optional)
✔ Salt to taste
✔ Butter or oil for frying

ഉപയോഗിക്കാത്ത ഒരു പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവ ബ്രഡ് ആണ്. ഏകദേശം 7 മുതൽ 8 സ്ലൈസ് വരെ ബ്രെഡ് എടുത്ത് അത് ചെറിയ കഷണങ്ങളായി മുറിച്ച് ഒരു പാത്രത്തിലേക്ക് ഇടുക. അതിലേക്ക് മൂന്ന് മുട്ട പൊട്ടിച്ചൊഴിക്കുക. ശേഷം ഒരു കപ്പ് പാലും കൂടി ചേർത്ത് ഒട്ടും കട്ടകളില്ലാത്ത രീതിയിൽ ബ്രഡ് ഉടച്ചെടുക്കുക. അതിലേക്ക് കാൽ ടീസ്പൂൺ അളവിൽ ചില്ലി ഫ്ലക്സും, പിസ സീസണിങ്ങും കൂടി ചേർത്ത് ഒരു

സ്പൂൺ ഉപയോഗിച്ച് മിക്സ് ചെയ്ത് എടുക്കാം. ഇത് 5 മിനിറ്റ് നേരം റസ്റ്റ് ചെയ്യാനായി വയ്ക്കണം. ഈയൊരു സമയം കൊണ്ട് പലഹാരത്തിലേക്ക് ആവശ്യമായ ഫില്ലിങ്ങ്സ് തയ്യാറാക്കാവുന്നതാണ്. അതിനായി ഒരു പാത്രത്തിലേക്ക് ഒരു സവാള ചെറിയതായി നീളത്തിൽ അരിഞ്ഞെടുത്തതും, അതേ അളവിൽ ക്യാപ്സിക്കം അരിഞ്ഞെടുത്തതും ഇട്ടുകൊടുക്കുക. ശേഷം ഒരു ടീസ്പൂൺ അളവിൽ ടൊമാറ്റോ സോസും, കാൽ ടീസ്പൂൺ അളവിൽ പിസ സീസണിങ്ങും, ചില്ലി ഫ്ലേക്സും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി

വരുമ്പോൾ അതിലേക്ക് അല്പം എണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ തയ്യാറാക്കിവെച്ച ബ്രെഡിന്റെ കൂട്ട് അതിലേക്ക് ഒഴിക്കുക. മുകളിലായി തയ്യാറാക്കി വെച്ച ഫീല്ലിഗ്സും ഒരു ചെറിയ സ്ലൈസ് ചീസും ചെറിയ കഷണങ്ങളായി മുറിച്ചിടുക. തയ്യാറാക്കിവെച്ച ബ്രെഡിന്റെ കൂട്ട് മുകളിൽ കൂടി ഒരു ലയർ കൂടി സെറ്റ് ചെയ്തു കൊടുക്കണം. ശേഷം ഇത് അടച്ചു വെച്ച് വേവിക്കുക. പലഹാരത്തിന്റെ രണ്ടുവശവും നല്ല രീതിയിൽ വെന്ത് വന്നു കഴിഞ്ഞാൽ സ്റ്റവ് ഓഫ് ചെയ്യാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Tasty Bread Egg Snack Recipe Credit : Recipes By Revathi