മുട്ടയും സവാളയും കൊണ്ട് ഒരു തവണ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ; ഇതിൻറെ രുചി നിങ്ങളെ ഞെട്ടിക്കും | Tasty Egg Onion Snack Recipe

Tasty Egg Onion Snack Recipe: എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ നാലുമണി പലഹാരമായി കുട്ടികൾക്ക് എന്ത് നൽകുമെന്ന് ചിന്തിക്കുന്നവർ ആയിരിക്കും മിക്ക അമ്മമാരും. സ്ഥിരമായി ബേക്കറികളിൽ നിന്നും പലഹാരങ്ങൾ വാങ്ങി കൊടുക്കുക എന്നത് അത്ര നല്ല കാര്യവും അല്ല. അത്തരം സാഹചര്യങ്ങളിൽ വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി എന്നാൽ രുചികരമായ രീതിയിൽ തയ്യാറാക്കി എടുക്കാവുന്ന

Ingredients:

  • Eggs – 4
  • Onions – 2 medium (thinly sliced)
  • Green chilies – 2 (chopped)
  • Ginger (grated) – 1 tsp
  • Garlic (finely chopped) – 1 tsp
  • Turmeric powder – ½ tsp
  • Chili powder – 1 tsp
  • Cumin powder – ½ tsp
  • Salt – to taste
  • Fresh coriander leaves – 1 tbsp (chopped)
  • Coconut oil or any cooking oil – 1 tbsp
  • Black pepper powder – ½ tsp (optional)
  • Lemon juice – 1 tsp (optional)
  • Water – 2 tbsp (for soft consistency)

എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ നാലുമണി പലഹാരമായി കുട്ടികൾക്ക് എന്ത് നൽകുമെന്ന് ചിന്തിക്കുന്നവർ ആയിരിക്കും മിക്ക അമ്മമാരും. സ്ഥിരമായി ബേക്കറികളിൽ നിന്നും പലഹാരങ്ങൾ വാങ്ങി കൊടുക്കുക എന്നത് അത്ര നല്ല കാര്യവും അല്ല. അത്തരം സാഹചര്യങ്ങളിൽ വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി എന്നാൽ രുചികരമായ രീതിയിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു കിടിലൻ സ്നാക്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

ഈയൊരു പലഹാരം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ രണ്ട് മുട്ട, മൂന്ന് സവാള നീളത്തിൽ കനം കുറച്ച് അരിഞ്ഞെടുത്തത്, ഒരു പച്ചമുളക്, ചെറുതായി അരിഞ്ഞെടുത്തത്, കുറച്ച് ഇഞ്ചി ചതച്ചത്, മല്ലിയില ചെറുതായി അരിഞ്ഞെടുത്തത്, ഉണക്കമുളക് ചതച്ചെടുത്തത്, ആവശ്യത്തിനു ഉപ്പ്, കടലമാവ്, ഒരു ടീസ്പൂൺ അരിപ്പൊടി, അര ടീസ്പൂൺ മുളകുപൊടി, കാൽ ടീസ്പൂൺ മഞ്ഞൾ, ഒരു ടീസ്പൂൺ ചിക്കൻ മസാല, വറുക്കാൻ ആവശ്യമായ എണ്ണ ഇത്രയും സാധനങ്ങളാണ്.

ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് അരിഞ്ഞെടുത്ത സവാള, പച്ചമുളക്, മല്ലിയില, ഇഞ്ചി എന്നിവ ഇട്ടു കൊടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പും ചില്ലി ഫ്ലേക്സും ചേർത്ത് മുട്ട കൂടി പൊട്ടിച്ചൊഴിച്ച ശേഷം കൈ ഉപയോഗിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം പലഹാരം ഉണ്ടാക്കാൻ ആവശ്യമായ മാവ് തയ്യാറാക്കാം.അതിനായി ഒരു ബൗളിലേക്ക് കടലമാവും, അരിപ്പൊടിയും, എടുത്തുവച്ച മറ്റ് മസാല പൊടികളും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. മുട്ടയുടെ കൂട്ടു കൂടി അതിലേക്ക് ചേർത്ത് കുറച്ചുനേരം റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കാം.

ശേഷം വറുത്തെടുക്കാൻ ആവശ്യമായ എണ്ണ പാനിൽ ഒഴിച്ച് ചൂടായി വരുമ്പോൾ മാവിൽ നിന്നും കുറേശ്ശെയായി എടുത്ത് കയ്യിൽ വച്ച് പരത്തി അതിലേക്ക് ഇട്ടു കൊടുക്കുക. രണ്ടുവശവും നല്ലതുപോലെ ക്രിസ്പായി തുടങ്ങുമ്പോൾ സ്നാക്ക് എണ്ണയിൽ നിന്നും എടുത്തു മാറ്റാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.