കോവക്ക ഈ ഒരു കൂട്ട് ചേർത്ത് ഉണ്ടാക്കി നോക്കൂ.!! ഇഷ്ടമില്ലാത്തവർ വരെ ഇനി കൊതിയോടെ വാങ്ങി കഴിക്കും.!! | Tasty Kovakka Thoran Recipe | Kerala Style Ivy Gourd Stir-Fry
Tasty Kovakka Thoran Recipe : നമ്മുടെയെല്ലാം വീടുകളിൽ വളരെ സുലഭമായി ലഭിക്കുന്ന പച്ചക്കറികളിൽ ഒന്നായിരിക്കും കോവയ്ക്ക.എന്നാൽ പലർക്കും അതിന്റെ സ്വാദ് അത്ര ഇഷ്ടപ്പെടാറില്ല. എന്നാൽ ഇനി പറയുന്ന രീതിയിൽ കോവയ്ക്ക തോരൻ ഒന്ന് ഉണ്ടാക്കി നോക്കൂ.അത് എങ്ങനെയാണ് ഉണ്ടാക്കേണ്ടത് എന്ന് വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ കോവയ്ക്ക കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക
Ingredients: (Serves 4-6)
- 300g kovakka (ivy gourd)
- 1 tablespoon coconut oil (or any cooking oil) 🧴
- 1/2 teaspoon mustard seeds 🌱
- 1/4 teaspoon turmeric powder 🌿
- 1-2 green chilies (slit) 🌶️
- 1-2 dry red chilies
- 1/2 teaspoon cumin seeds 🌱
- 1/4 teaspoon asafoetida (hing)
- 1/4 cup grated coconut 🥥
- 1/4 teaspoon garam masala 🧂
- 1 tablespoon chopped curry leaves 🌱
- Salt to taste 🧂
![](https://quickrecipe.in/wp-content/uploads/2025/02/Screenshot_2024-01-21-02-25-29-660_com.facebook.katana_copy_1500x900-1024x614-1.jpg)
ഒട്ടും വെള്ളം നിൽക്കാത്ത രീതിയിലാണ് കോവയ്ക്ക കഴുകി മുറിച്ചെടുക്കേണ്ടത്. ശേഷം മുറിച്ചെടുത്ത കോവക്കയിലേക്ക് കാൽ കപ്പ് അളവിൽ തേങ്ങ, അരക്കഷണം സവാള ചെറുതായി അരിഞ്ഞെടുത്തത്, പച്ചമുളക് ചെറുതായി അരിഞ്ഞെടുത്തത്, ഒരു ചെറിയ കഷണം ഇഞ്ചി അരിഞ്ഞത്, ആവശ്യത്തിന് കല്ലുപ്പ്, രണ്ടു തണ്ട് കറിവേപ്പില എന്നിവ കൂടി ചേർത്ത് കൈ ഉപയോഗിച്ച് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക.
ഇതിൽ ഒട്ടും വെള്ളം ചേർക്കേണ്ട ആവശ്യം വരുന്നില്ല. ശേഷം കുറഞ്ഞത് രണ്ടു മിനിറ്റ് നേരത്തേക്ക് ഈ ഒരു കൂട്ട് റസ്റ്റ് ചെയ്യാനായി വയ്ക്കുക. ഈയൊരു സമയം കൊണ്ട് സ്റ്റൗ ഓൺ ചെയ്ത് തോരൻ തയ്യാറാക്കാൻ ആവശ്യമായ പാത്രം വയ്ക്കുക. പാത്രം നന്നായി ചൂടായി വരുമ്പോൾ അതിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. വെളിച്ചെണ്ണ ചൂടായി തുടങ്ങുമ്പോൾ കടുകും, മുളകും, കറിവേപ്പിലയും ഇട്ട് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കണം.
ശേഷം തയ്യാറാക്കി വെച്ച കോവയ്ക്കയുടെ കൂട്ട് പാത്രത്തിലേക്ക് ഇട്ടു കൊടുക്കുക. ഇതൊന്ന് നന്നായി മിക്സ് ചെയ്ത ശേഷം ഒരു മൂടി ഉപയോഗിച്ച് കുറച്ച് നേരത്തേക്ക് വേവിക്കാനായി വയ്ക്കണം.കുറച്ചു സമയം കഴിഞ്ഞ് അടപ്പ് തുറന്ന് തോരൻ ഒന്ന് ഇളക്കിയശേഷം സ്റ്റവ് ഓഫ് ചെയ്യാവുന്നതാണ്. ഇപ്പോൾ രുചികരമായ കോവയ്ക്ക തോരൻ തയ്യാറായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. credit : Prathap’s Food T V