
മധുര കിഴങ്ങ് കൊണ്ട് ഒരു തവണ ഇങ്ങനെ ചെയ്താൽ പിന്നെ നിങ്ങൾ ഇതിന്റെ ഫാൻ ആകും! പ്രമേഹക്കാര്ക്ക് സൂപ്പർഫുഡ്!! | Tasty Sweet Potato Fry – Kerala (Nadan) Style
Tasty Sweet Potato Fry Recipe: എരിവും പുളിയും മധുരവും എല്ലാം ആയി ടേസ്റ്റി ഒരു മധുര കിഴങ്ങിന്റെ റെസിപ്പി നോക്കാം. ഒരു തവണ എങ്കിലും ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കു പിന്നീട് നിങ്ങൾ ഇതിന്റെ ഒരു ഫാൻ ആകും. ആദ്യം തന്നെ മധുരക്കിഴങ്ങ് കഴുകി വൃത്തിയാക്കി മണ്ണെല്ലാം കളഞ്ഞ ശേഷം വലിയ കഷണങ്ങളാക്കി മുറിച് എടുക്കുക. ഇനി ഇത് ഒരു പാത്രത്തിലേക്ക് ഇട്ടു കൊടുത്ത് അതിലേക്ക് വെള്ളം ഒഴിച്ച് ആവശ്യത്തിന് ഉപ്പും ഇട്ട് അടച്ചു വെച്ച് വേവിക്കുക.

വെന്ത് കഴിഞ്ഞാൽ മധുര കിഴങ്ങ് ഒരു അരിപ്പയിലേക്ക് ഇട്ടു കൊടുത്ത് വെള്ളമെല്ലാം മാറ്റി ചൂട് മാറി ക്കഴിയുമ്പോൾ തൊലി കളഞ്ഞു ചെറിയ കഷണങ്ങളാക്കി മുറിച് എടുക്കുക. ഒരു പാൻ അടുപ്പിൽ വെച്ച് കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് മുറിച്ച് വച്ചിരിക്കുന്ന മധുര കിഴങ്ങ് ഇട്ടു കൊടുത്ത് ഒന്ന് പൊരിച്ചു കോരുക. ഇനി ഒരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ച് സവാള കനം കുറച്ച് നീളത്തിൽ അരിഞ്ഞതും പച്ചമുളകും വേപ്പിലയും ആവശ്യത്തിന് ഉപ്പും ഇട്ട് നന്നായി വഴറ്റുക.
ശേഷം ഇതിലേക്ക് ഒരു നുള്ള് മഞ്ഞൾ പൊടിയും ഇടിച്ച മുളകും ഇട്ടു കൊടുത്ത് വീണ്ടും ഇളക്കി യോജിപ്പിച്ച ശേഷം പൊരിച്ചു വച്ചിരിക്കുന്ന മധുരക്കിഴങ്ങ് കൂടി ഇട്ടു കൊടുക്കുക. ഇനി ഇവയെല്ലാം കൂടി നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കുക അവസാനം ഇതിലേക്ക് കുറച്ചു നാരങ്ങ നീര് കൂടി പിഴിഞ്ഞ് ചേർക്കുക. Credit: Jaya’s Recipes
Ingredients:
- Sweet potatoes – 2 medium (peeled and sliced into thin wedges or cubes)
- Turmeric powder – 1/2 tsp
- Red chili powder – 1 tsp (adjust to taste)
- Coriander powder – 1 tsp
- Pepper powder – 1/2 tsp
- Cumin powder – 1/2 tsp (optional)
- Salt – to taste
- Rice flour – 1 tbsp (for extra crispiness)
- Coconut oil or regular oil – for shallow or deep frying
- Curry leaves – a few (for garnish)
🍳 Instructions:
- Boil or steam sweet potatoes for 4–5 minutes until just soft (not mushy). Drain and pat dry.
- In a bowl, mix the sweet potatoes with:
- Turmeric, chili powder, coriander, pepper, salt, and cumin powder
- Sprinkle rice flour and toss to coat evenly
- Heat oil in a pan. Shallow or deep fry the pieces until golden and crispy, flipping occasionally.
- Fry a few curry leaves in the same oil and add on top for flavor.
- Drain on paper towels and serve hot.
🌿 Tips for Best Flavor:
- You can skip pre-boiling for a more crispy version but cook on medium flame.
- Add a dash of amchur (dry mango powder) or chat masala for a tangy twist.
- For a healthier version: Air-fry or bake at 200°C for 20–25 minutes, flipping halfway.
🍽️ Serving Ideas:
- Serve as a side with curd rice, sambar, or dal
- Or enjoy it with green chutney or ketchup as a snack