ഒരു തലശ്ശേരി സ്പെഷ്യൽ ഇറച്ചി ചോറ് റെസിപ്പി നോക്കാം, കിടിലൻ രുചിയാണുട്ടോ !!
thalassery special erachi chor recipe: പ്രഷർകുക്കറിൽ വളരെ എളുപ്പത്തിൽ രുചികരമായ ഉണ്ടാവുന്ന ഒരു ഇറച്ചി ചോറിന്റെ റെസിപ്പി ആണിത്. കുക്കറിൽ വെക്കുന്നത് ആയതുകൊണ്ട് തന്നെ വളരെ പെട്ടെന്ന് തന്നെ നമുക്ക് ചെയ്തെടുക്കാൻ സാധിക്കും.
ചേരുവകൾ
- ഓയിൽ – 4 ടേബിൾ സ്പൂൺ
- നെയ്യ് – 2 ടേബിൾ സ്പൂൺ
- സവാള – 4 എണ്ണം
- ഉപ്പ് – ആവശ്യത്തിന്
- പച്ചമുളക് – 12 എണ്ണം
- വെളുത്തുള്ളി – 2 കുടം
- ഇഞ്ചി – 1 വലിയ കഷ്ണം
- തക്കാളി – 3-4 എണ്ണം
- മല്ലി പൊടി – 3 ടേബിൾ സ്പൂൺ
- മഞ്ഞൾപ്പൊടി – 1/2 ടീ സ്പൂൺ
- മുളക് പൊടി – 1 ടേബിൾ സ്പൂൺ
- ബീഫ് – 1 കിലോ
- ഗരം മസാല പൊടി – 1/2 ടീ സ്പൂൺ
- മീറ്റ് മസാല – 1 ടേബിൾ സ്പൂൺ
- മല്ലിയില
- പുതിന ഇല
- വേപ്പില
- ജീരകശാല അരി – 1 കിലോ
- പട്ട – 2 കഷ്ണം
- ഏലക്ക – 2 എണ്ണം
- ഗ്രാമ്പു – 3 എണ്ണം
- നാരങ്ങ നീർ
ഒരു കുക്കർ അടുപ്പിൽ വച്ച് അതിലേക്ക് ഓയിലും നെയ്യും ഒഴിച്ചു കൊടുക്കുക. ഇതിലേക്ക് സവാള കനം കുറച്ച് നീളത്തിൽ അരിഞ്ഞത് ഇട്ടുകൊടുക്കുക. ആവശ്യത്തിനു ഉപ്പും ഇട്ടു കൊടുത്ത് നന്നായി വഴറ്റുക. സവാള നന്നായി വാടിയ ശേഷം ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ ചതച്ചത് ഇട്ടുകൊടുക്കുക. വീണ്ടും എല്ലാം കൂടി നന്നായി ഇളക്കി യോജിപ്പിച്ച് വയറ്റിയ ശേഷം തക്കാളി ചേർത്ത് കൊടുക്കുക. ഇനി കുക്കർ കുറച്ച് നേരം ഒന്ന് അടച്ചുവെച്ച് തക്കാളി വെന്തു വരുന്ന സമയം കൊണ്ട് നമുക്ക് പൊടികൾ ചൂടാക്കി എടുക്കാം.
അതിനായി ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കി ഇതിലേക്ക് മല്ലിപ്പൊടിയും മുളകുപൊടിയും ഇട്ടുകൊടുത്ത് ഒന്ന് ചൂടാക്കി എടുക്കുക. പൊടികളുടെ നിറം മാറുന്ന വരെ ചൂടാക്കണം എന്നില്ല. ജസ്റ്റ് ഒന്ന് ചൂടായി കഴിയുമ്പോൾ നമുക്ക് തീ ഓഫ് ആക്കാം. ഇനി തക്കാളി നന്നായി വെന്തു ഉടന്നു കഴിയുമ്പോൾ കുക്കറിലേക്ക് നമുക്ക് കഴുകി വൃത്തിയാക്കി വെള്ളം ഊറ്റിക്കളഞ്ഞ് ബീഫ് ഇട്ടുകൊടുക്കാം. കൂടെ തന്നെ ചൂടാക്കിയ പൊടിയും ഗരം മസാലയും മീറ്റ് മസാലയും മഞ്ഞൾപ്പൊടിയും മല്ലിയിലയും വേപ്പിലയും പുതിനിലയും കൂടി ഇട്ടു കൊടുക്കാം.
thalassery special erachi chor recipe
ഇനി കുക്കർ അടച്ചുവെച്ച് ബീഫ് വേവാൻ ആവശ്യമായ വിസിൽ വരെ വെയിറ്റ് ചെയ്യുക. ബീഫ് നന്നായി വെന്ത ശേഷം ബീഫ് ഗ്രേവിയിൽ നിന്നും കോരി മാറ്റുക. ഇനി ഗ്രേവി അളന്ന് കുക്കറിലേക്ക് തിരിച്ച് ഒഴിച്ച ശേഷം ഇതിലേക്ക് ആവശ്യമായ വെള്ളം ഒഴിച്ചു കൊടുക്കുക. അതായത് ഒരു കപ്പ് അരിക്ക് ഒന്നര കപ്പ് വെള്ളം എന്നാണ് കണക്ക്. ഗ്രേവി കഴിഞ്ഞ് ബാക്കി എത്രയാണ് വെള്ളം ആവശ്യം വരിക അതുകൂടി ഒഴിച്ചുകൊടുത്ത് അതിലേക്ക് കഴുകി വൃത്തിയാക്കി ഊറ്റി വച്ചിരിക്കുന്ന അരി ചേർത്ത് കൊടുക്കുക. കൂടെ തന്നെ പട്ട ഏലക്ക ഗ്രാമ്പൂ വേവിച്ചു വച്ചിരിക്കുന്ന ബീഫ് കുറച്ചുകൂടി ഗരം മസാല നെയ്യ് നാരങ്ങാനീര് മല്ലിയില എന്നിവ കൂടി ചേർത്ത് കൊടുക്കുക. ഇനിയത് അടച്ചുവെച്ച് ഒരു വിസിൽ വരെ വേവിക്കുക. ഹൈ ഫ്ലെയിമിൽ ഇട്ട് തന്നെ വേവിച്ചാൽ മതിയാകും. പ്രഷർ പോയിക്കഴിഞ്ഞു നമുക്കിത് കുക്കറിൽ നിന്ന് മാറ്റി ഒരു സർവിങ് ബൗളിലേക്ക് മാറ്റി കൊടുക്കാം.