രാത്രി ഉറങ്ങുന്നതിനു മുൻപ് ഇരുമ്പൻ പുളി ബാത്റൂം ക്ലോസറ്റിൽ ഇങ്ങനെ ഇട്ടു നോക്കൂ.!! രാവിലെ ഉണരുമ്പോൾ നിങ്ങൾ ശെരിക്കും ഞെട്ടും!! | Useful Irumban Puli (Bilimbi) Tips for Toilet Cleaning

Useful Irumbanpuli Tips In Toilet : അടുക്കളയിൽ സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന പാത്രങ്ങളിൽ കരി പിടിച്ചാൽ അത് വൃത്തിയാക്കി എടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. മാത്രമല്ല ബാത്റൂമുകളിലെ ഫ്ളോറുകളിലും മറ്റും പിടിച്ചിരിക്കുന്ന കറകളും വൃത്തിയാക്കാൻ ഇതേ രീതിയിൽ പാട് തന്നെയാണ്. എന്നാൽ എത്ര കടുത്ത കറകളും ക്ലീൻ ചെയ്ത് എടുക്കാനായി വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു ഇരുമ്പൻപുളി മിശ്രിതത്തിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം.

Irumban Puli (Bilimbi) is a natural cleaner due to its high acidity, making it an excellent eco-friendly alternative for cleaning toilets. It helps remove stains, limescale, and bad odor without harsh chemicals.

ഈയൊരു ലിക്വിഡ് തയ്യാറാക്കാനായി ഒരു പാത്രത്തിലേക്ക് മുക്കാൽ ഭാഗത്തോളം ഇരുമ്പൻപുളിയും വെള്ളവും ഒഴിച്ച് നല്ലതുപോലെ തിളപ്പിച്ച് എടുക്കുക. ഇരുമ്പൻ പുളിയുടെ നിറം മാറി വാടി തുടങ്ങുമ്പോൾ സ്റ്റവ് ഓഫ് ചെയ്യാം. ഈയൊരു കൂട്ടിന്റെ ചൂട് മാറിക്കഴിയുമ്പോൾ മിക്സിയുടെ ജാറിലേക്ക് ഇട്ട് അല്പം കല്ലുപ്പും ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഈയൊരു സമയത്ത് തിളപ്പിക്കാനായി ഉപയോഗിച്ച വെള്ളം കൂടി ഒഴിച്ചു കൊടുക്കാവുന്നതാണ്. അത്യാവശ്യം കട്ടിയുള്ള പരിവത്തിൽ ആയിരിക്കണം എടുക്കേണ്ടത്.

ശേഷം അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ ബേക്കിംഗ് സോഡയും, കാൽ കപ്പ് അളവിൽ വിനാഗിരിയും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ബേക്കിങ് സോഡ ഒന്നിച്ച് ഇട്ട് കൊടുക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ശേഷം അല്പം പാത്രം കഴുകുന്ന സോപ്പ് ലിക്വിഡ് കൂടി ഈയൊരു മിശ്രിതത്തിൽ ചേർത്തു കൊടുക്കാം. ഇത് ഒരു ബോട്ടിലിൽ ആക്കി പാത്രങ്ങൾ കഴുകുന്ന ഭാഗത്ത് വെക്കുകയാണെങ്കിൽ സോപ്പ് ലിക്വിഡിന് പകരമായി ഉപയോഗപ്പെടുത്തുകയും കടുത്ത കറകൾ എളുപ്പത്തിൽ

ക്ലീൻ ചെയ്ത് എടുക്കുകയും ചെയ്യാവുന്നതാണ്. ഇതേ ലിക്വിഡ് ഉപയോഗപ്പെടുത്തി തന്നെ ബാത്റൂമിലെ വാഷ് ബേസിൻ, ക്ലോസറ്റ്, പൈപ്പിന്റെ ഭാഗങ്ങൾ എന്നിവയെല്ലാം വൃത്തിയാക്കി എടുക്കാനും സാധിക്കും. അതിനായി ലിക്വിഡ് എല്ലാഭാഗത്തും അപ്ലൈ ചെയ്ത് കുറച്ചുനേരം റസ്റ്റ് ചെയ്യാനായി വയ്ക്കുക. ശേഷം വെള്ളമൊഴിച്ച് കഴുകിയെടുക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ കറകളെല്ലാം പോയി കിട്ടുന്നതാണ്. ഇത്തരം കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Useful Irumbanpuli Tips In Toilet Credit : Ansi’s Vlog