ഈ ഇല ഉണ്ടോ.? ചോറ് കേടാകാതെ വെക്കാൻ ഇനി ഫ്രിഡ്‌ജ് വേണ്ട ഈ ഇല മതി! ഒരൊറ്റ ഇല കൊണ്ട് ഒരൂ നൂറ് കാര്യങ്ങൾ ചെയ്യാം!! | Uses of Bay Leaf

Uses of Bay Leaf : വഴന ഇല ഉപയോഗിച്ച് നമുക്ക് കുറേ അതികം ഉപകാരപ്രദമായ കാര്യങ്ങൾ ചെയ്യാൻ സാധിക്കും. ഈ ഒരു ഇല കൊണ്ട് മുഖം പാടുകൾ ഒന്നും ഇല്ലാതെ ആക്കാനും സാധിക്കും. ഇനി മുതൽ കരണ്ടില്ലെങ്കിലും ചോറെല്ലാം ചീത്തയവാതെ സൂക്ഷിക്കാം. അതിനായി ഒരു പാത്രത്തിലേക്ക് ചോറ് വെച്ചശേഷം അതിനു മുകളിലായി കഴുകി വൃത്തിയാക്കിയ ഒരു വയണ ഇല വെച്ച് കൊടുത്താൽ മതിയാകും.

ഒരു മിക്സിയുടെ ജാറിലേക്ക് ഇലയും വെള്ളവും ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് നല്ല പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഇത് നമ്മുടെ കയ്യിലുണ്ടാകുന്ന ചൊറിച്ചിൽ എല്ലാം ഈ ഒരു മിക്സ് കൊണ്ട് മാറ്റിയെടുക്കാൻ സാധിക്കും. മുഖത്തു തേച്ചു കൊടുത്ത 1 ആഴ്ച കൊണ്ട് തന്നെ നല്ല റിസൾട്ട്‌ കിട്ടും. ഇത് അരച്ചശേഷം ഇവിടെ ട്രേയിൽ ആക്കി പിന്നീട് യൂസ് ചെയ്യാനും സാധിക്കും. അടുക്കളയിൽ സവാളയോ അല്ലെങ്കിൽ നോൺവെജ് ഐറ്റംസ് ഒക്കെ കട്ട് ചെയ്തു കഴിഞ്ഞാൽ നമ്മുടെ കയ്യിൽ മണം ഉണ്ടാകും.

അപ്പോ അത് മാറാനായി ഇല റബ്ബ് ചെയ്തു കൊടുത്താൽ മതിയാവും. നല്ല സ്മെൽ ഉണ്ടാകും. നമുക്ക് കോഫി പൗഡർ അല്ലെങ്കിൽ മറ്റെന്തെങ്കിലും പൊടികളൊക്കെ വാങ്ങിച്ച് കിട്ടുന്ന ചില്ലുകുപ്പി നമുക്ക് പിന്നീട് ഉപയോഗിക്കുമ്പോൾ ഒരു സ്മെൽ ഉണ്ടാകും. ഇത് മാറിക്കിട്ടാനായി കുപ്പിയിലേക്ക് വഴനയില കുറച്ചൊന്നു കത്തിച്ച ശേഷം അതിലേക്ക് ഇട്ടുകൊടുത്ത് അടച്ചുവെച്ച് അര മണിക്കൂറിന് ശേഷം എടുത്താൽ ഈ ഒരു ഗ്ലാസ് ബോട്ടിൽ നിന്ന് അതിന്റെ സ്മെൽ എല്ലാം മാറി നല്ലൊരു സ്മെല്ല് വരുന്നതായിരിക്കും.

വയണ ഇല ഇട്ട് തിളപ്പിച്ച വെള്ളം കുടിച്ചിട്ടുണ്ടെന്നുണ്ടെങ്കിൽ അത് നമ്മുടെ ദഹന സംബന്ധമായ പ്രശ്നങ്ങൾക്കും അതുപോലെ തന്നെ പ്രഷർ, ഷുഗർ എന്നിവക്കൊക്കെ നല്ലതാണ്. മിക്സിയുടെ ജാറിൽ കുറച്ചു കഞ്ഞി വെള്ളവും ഇലയും ഇട്ട് നന്നായി അരച്ചെടുക്കുക. ശേഷം ബാക്കിയുള്ള കഞ്ഞി വെള്ളത്തിൽ അരച്ച മിക്സ്‌ ചേർത്ത് മുടിയിൽ താളിയായി ഉപയോഗിക്കാൻ സാധിക്കുന്നതായിരിക്കും. കൊതുകിന്റെ ശല്യം മാറാനായി ഒരു പാത്രത്തിലേക്ക് ചകിരി വച്ചു അതൊന്നു കത്തിക്കുക.

ശേഷം അതിലേക്ക് മുകളിലായി ഇല വെച്ച് കൊടുത്തു ഒന്ന് പുകക്കുക. ഇങ്ങനെ ചെയ്താൽ കൊതുകിന്റെ ശല്യം ഒഴിവാക്കാൻ സാധിക്കും. കുളിക്കുന്ന വെള്ളത്തിലേക്ക് കുറച്ച് ഉപ്പും ഒരു വഴന ഇലയും ചേർത്തു കൊണ്ട് തിളപ്പിച്ച ശേഷം കുളിച്ചു കഴിഞ്ഞാൽ നമുക്ക് ശരീരവേദന അല്ലെങ്കിൽ സന്ധിവേദന അങ്ങനെയുള്ള വേദനകൾ എന്നിവയെല്ലാം മാറി കിട്ടും. വഴനയിലയുടെ കൂടുതൽ ഉപയോഗങ്ങൾ അറിയാൻ വീഡിയോ മുഴുവനായും കണ്ടു നോക്കൂ. Uses of Bay Leaf Credit : Resmees Curry World

Comments (0)
Add Comment