ഈ ഒരു സൂത്രം ചെയ്താൽ മാത്രം മതി! ഇനി വാഴകൂമ്പിലെ കറയെല്ലാം ഠപ്പേന്ന് പോകും; ആർക്കും അറിയാത്ത ഞെട്ടിക്കുന്ന രഹസ്യം!! | Vazhakoombu Cleaning TipsCleaning Vazhakoombu (Banana Flower)

Vazhakoombu Cleaning Tips : നമ്മുടെയെല്ലാം വീടുകളിൽ സുലഭമായി ലഭിക്കുന്ന ഒന്നായിരിക്കും വാഴക്കൂമ്പ്. അത് ഉപയോഗിച്ച് പല രീതിയിലുള്ള കറികളും തോനുമെല്ലാം തയ്യാറാക്കാനായി സാധിക്കും. ധാരാളം നാരുകളുള്ള വാഴക്കൂമ്പ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വഴി ആരോഗ്യഗുണങ്ങൾ ഏറെയാണ്. എന്നാൽ പലർക്കും വാഴക്കൂമ്പ് വൃത്തിയാക്കി എടുക്കേണ്ട രീതി അത് ഉപയോഗിക്കേണ്ട രീതി എന്നിവയെപ്പറ്റി കൃത്യമായ ധാരണ ഉണ്ടായിരിക്കില്ല. അത്തരം കാര്യങ്ങളെല്ലാം കൂടുതൽ വിശദമായി മനസ്സിലാക്കാം.

Things You’ll Need:

✅ A sharp knife
✅ A bowl of water with a little turmeric or buttermilk (to prevent darkening)
✅ Cooking oil (to prevent stickiness on hands)

Step-by-Step Cleaning Method:

  1. Apply Oil on Hands – The banana flower releases a sticky sap, so rub a little oil on your hands before starting.
  2. Remove Outer Layers – Peel off the thick, dark purple petals (bracts) one by one. Under each layer, you’ll find small florets (buds).
  3. Separate the Florets – Collect the florets as you remove each layer. Stop peeling when you reach the tender, pale yellow inner part.
  4. Clean the Florets
    • Take each floret and remove the stigma (long stiff stick-like part) and calyx (hard plastic-like cover at the base) since they don’t cook well.
    • Drop the cleaned florets into the bowl of turmeric water to avoid discoloration.
  5. Chop the Tender Core – The innermost portion (pale and soft) can be finely chopped and used in cooking. Soak it in turmeric or buttermilk water.
  6. Drain & Cook – Once all florets and the core are cleaned, drain the water and use them in your recipe!

വാഴക്കൂമ്പ് തിരഞ്ഞെടുക്കുമ്പോൾ ഏത്ത വാഴയുടേത് തിരഞ്ഞെടുക്കാനായി പ്രത്യേകം ശ്രദ്ധിക്കണം. എല്ലാ വാഴകളുടെയും കൂമ്പ് കറികൾക്കും മറ്റും ഉപയോഗപ്പെടുത്താറില്ല. കാരണം അവയിൽ കറ കൂടുതലായതു കൊണ്ട് തന്നെ കൈപ്പ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. വാഴക്കൂമ്പ് കിട്ടിക്കഴിഞ്ഞാൽ അതിന്റെ പുറത്തുള്ള രണ്ടോ മൂന്നോ ലയറുകൾ പൂർണ്ണമായും എടുത്ത് കളയണം. അതിനുശേഷം അറ്റം ചെറിയ രീതിയിൽ കട്ട് ചെയ്ത് കളയുക. ഒരു കത്തി ഉപയോഗിച്ച് അറ്റത്ത് ചെറിയ രീതിയിൽ വെട്ടുകൾ ഇട്ടു കൊടുക്കണം.

അതിനുശേഷം കനം കുറച്ചാണ് വാഴയുടെ കൂമ്പ് അരിഞ്ഞെടുക്കേണ്ടത്. ഈയൊരു രീതിയിൽ തന്നെ മുകളിൽ നിന്നും താഴെ വരെയുള്ള ഭാഗങ്ങൾ ചെറിയതായി അരിഞ്ഞെടുത്ത് വയ്ക്കാം. തണ്ടിനോട് ചേർന്ന് വരുന്ന ഭാഗം എത്തുമ്പോൾ അത് കളയണം. വാഴക്കൂമ്പ് പൂർണമായും അരിഞ്ഞെടുത്ത് കഴിഞ്ഞാൽ അതിലേക്ക് അല്പം വെളിച്ചെണ്ണ ഒഴിച്ച് നല്ല രീതിയിൽ മിക്സ് ചെയ്തു കൊടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ അതിലെ കറകളെല്ലാം എളുപ്പത്തിൽ പോയി കിട്ടുന്നതാണ്. അതുപോലെ അരിയാനായി ഉപയോഗിച്ച കത്തി, ബോർഡ്, കൈ എന്നിവയിലും അല്പം എണ്ണ തടവി കൊടുക്കണം. കാരണം ഒരിക്കൽ കറ പിടിച്ചു കഴിഞ്ഞാൽ പിന്നീട് അത് കളയുക എളുപ്പമുള്ള കാര്യമല്ല. വാഴക്കൂമ്പ് ഉപയോഗിച്ച് തോരനാണ് തയ്യാറാക്കുന്നത് എങ്കിൽ അരിഞ്ഞതിനോടൊപ്പം

സവാള ചെറുതായി അരിഞ്ഞെടുത്തതും, പച്ചമുളകും, കറിവേപ്പിലയും, തേങ്ങയും, മഞ്ഞൾപൊടിയും, മുളകുപൊടിയും തിരുമ്മി ചേർക്കാവുന്നതാണ്. ശേഷം ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് കൊടുക്കാം. എല്ലാ ചേരുവകളും നല്ല രീതിയിൽ മിക്സ് ആയി കഴിഞ്ഞാൽ തോരൻ ഉണ്ടാക്കാനുള്ള മറ്റ് കാര്യങ്ങൾ ചെയ്യാം. ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എണ്ണയൊഴിച്ച് കൊടുക്കുക. കടുകും ഉണക്കമുളകും പൊട്ടിച്ച ശേഷം തയ്യാറാക്കി വെച്ച വാഴക്കൂമ്പിന്റെ കൂട്ട് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. കുറച്ചുനേരം അടച്ചുവെച്ച് വേവിച്ച ശേഷം ഒന്ന് ഇളക്കി വീണ്ടും വേവിച്ചെടുക്കാവുന്നതാണ്. ഈയൊരു രീതിയിൽ രുചികരമായ വാഴക്കൂമ്പ് തോരൻ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാനായി സാധിക്കും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Seena’s Food Diaries