…മഴ കാലത്ത് പയർ പരിപ്പ് തുടങ്ങിവ ഉണക്കി സൂക്ഷിക്കാൻ ബുദ്ധിമുട്ട് ആയിരിക്കും. ഇതിൽ പെട്ടന്ന് പുഴുക്കളും പ്രാണികളും വരും. ഇത് വെയിലത്ത് ഉണക്കാതെ തന്നെ എങ്ങനെ സൂക്ഷിക്കാം എന്ന് നോക്കാം. ഇതിനായി ചപ്പാത്തി ദോശ ഇതൊക്കെ ഉണ്ടാക്കിയ പാൻ ഓഫ് ആക്കുക. ഇതിൽ ചെറിയ രീതിയിൽ ചൂട് വേണം. ഇനി ഇതിലേക്ക് ഉണക്കാനുളള കടലയോ മറ്റോ ഇടുക. ഇത് ചെറുതായി ഇളക്കാം ഇത് പാനിൻ്റെ ചൂട് മാറ്റിയ ശേഷം ഒരു കുപ്പിയിൽ ആക്കാം.
കടകളിൽ നിന്ന് കുറച്ച് കൂടുതൽ പച്ചമുളക് വാങ്ങുമ്പോൾ പെട്ടന്ന് കേട് വരാതെ ഇരിക്കാൻ ഒരു ന്യുസ് പേപ്പർ എടുത്ത് അതിലേക്ക് പച്ചമുളക് ഇടുക. ഇനി ഒരു പാത്രത്തിൽ കുറച്ച് പേപ്പർ വെച്ച് അതിൻ്റെ മുകളിൽ പച്ചമുളക് ഇടുക. ശേഷം മുകളിൽ മറ്റൊരു പേപ്പർ കൂടെ വെച്ച് ഫ്രിഡ്ജിൽ വെക്കാം. ഇതിലെ ഈർപ്പം പേപ്പർ വലിച്ച് എടുക്കും.
മിഷനിൽ തുണി അലക്കുമ്പോൾ പാൻ്റ് ഷർട്ട് തുടങ്ങിയവയിൽ നല്ല അഴുക്ക് ഉണ്ടാകും. ഇത് ഒഴിവാക്കാൻ ഇതിലേക്ക് ഒരു പ്ലാസ്റ്റിക് സ്ക്രബർ ഇടുക.പഴം കേട് വരാതെ ഇരിക്കാൻ പഴത്തിന്റെ അറ്റത്ത് ഒരു പേപ്പർ കൊണ്ട് കെട്ടി വെക്കുക. വലിയ ജിമിക്കി കമ്മൽ ഇടുമ്പോൾ കാത് താണു പോവുന്ന പ്രശ്നം എല്ലാവർക്കും ഉണ്ടാകും. ഇത് കാതിൻ്റെ ഹോൾ വലുതായത് കൊണ്ടാണ്. ഇത് ഒഴിവാക്കാൻ കമ്മൽ ഇടുമ്പോൾ അതിന്റെ ബാക്കിൽ ഒരു കടലാസ് കഷ്ണമോ റബ്ബറോ ഇടാം.
മിക്സിയുടെ ജാറിൽ എത്ര കഴുകിയാലും ഒരു മണം ഉണ്ടാകും ഇത് മാറാൻ ജാറിലേക്ക് കുറച്ച് ന്യൂസ് പേപ്പർ ചെറുതായി മുറിച്ച് ഇടാം. ഇത് അടച്ച് വെക്കാം. ഇത് പോലെ ലഞ്ച് ബോക്സിലും ന്യൂസ് പേപ്പർ വെച്ചാൽ ഇങ്ങനെ മണം ഒഴിവാകും.