മഞ്ഞ്കാലം തുടങ്ങുന്ന സമയത്ത് ആണ് മാവും പ്ലാവും എല്ലാം പൂക്കുന്നത്. മാവ് പൂത്ത് കഴിഞ്ഞ് അതിലെ മാങ്ങ പറിക്കുന്നത് വരെ കാത്തിരിക്കാറുണ്ട്. ചില മാവുകൾ എല്ലാ വർഷവും നല്ല കായ്ഫലം ഉണ്ടാകുന്നു, എന്നാൽ മിക്കവരുടെയും വീടുകളിൽ നാലും അഞ്ചും വർഷം കഴിഞ്ഞിട്ടും പൂക്കാതെ നിൽക്കുന്ന മാവ് ഉണ്ടാകും, നഴ്സറികളിൽ ചെറിയ വലുപ്പത്തിൽ
തന്നെ ചായ്ച്ച് നിൽക്കുന്ന മാവ് കാണാൻ സാധിക്കും. ഇത് മാവിന് കൊടുക്കുന്ന ചില വളപ്രയോഗം കൊണ്ടാണ്ഇത് എന്തൊക്കെ എന്ന് നോക്കാം.മാവിൻ്റെ തളിര് ഇലകൾ കട്ട് ചെയ്യുന്ന ചില വണ്ടുകൾ ഉണ്ടാകും. ഇവയെ തുരത്തണം.ഇതിനായി അര ലിറ്റർ തൈര് എടുക്കുക, ഇതിലേക്ക് അര ടീസ്പൂൺ മഞ്ഞൾപൊടിയും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇത് മാവിൽ തളിച്ച് കൊടുക്കണം, മാവിൻ്റെ ഇലകളിൽ
എല്ലാം നന്നായി തളിക്കുക കീടകൾ എല്ലാം പോവും.കായിക്കാത്ത മാവിനുളള വളം തയ്യാറാക്കാം. ഇതിനായി ക്ലോറിൻ കണ്ടൻ്റ് ഇല്ലാത്ത വെള്ളം എടുക്കുക. കഞ്ഞിവെളളം നേർപ്പിച്ച് തോം അരി കഴുകിയ വെളളമോ എടുക്കാം, ഒരു ചെറിയ ഗ്ലാസ് തൈര് മിക്സിയിൽ അടിച്ച് ചേർക്കുക. ഇതിലേക്ക് കടലപ്പിണ്ണാക്ക് ഇടുക.ചായയുടെ വേസ്റ്റ് കൂടെ ഇടാം. അവസാനം പറമ്പിലെ മണ്ണ് കൂടെ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇത് മൂന്ന് നാലു ദിവസം വെക്കുക.മാവിൻ്റെ ചുറ്റും തടം എടുത്ത്, ജൈവ കീടനാശിനി കുറച്ച് ഒഴിക്കാം,
ഇനി തടം എടുക്കുക, കുറച്ച് ദിവസം കഴിഞ്ഞ് തടം ഒന്ന് കൂടെ തുറന്ന് കുറച്ച് കൂടെ വളം നടത്താം. മാവ് പെട്ടന്ന് പൂക്കാൻ ഇലകളിലും ശാഖകളിലും വെട്ടി കൊടുക്കാം, മാവിൻ്റെ ശാഖകളിൽ നിന്ന് കുറച്ച് എടുക്കുക.ഇത് തടത്തിൽ ഇടാം, തടം എടുക്കുമ്പോൾ ഇലകളും മറ്റും കൊണ്ട് തടം മൂടാം, ഇത് മാവിന് നല്ല ഒരു തണുപ്പ് കിട്ടും, ഇടയ്ക്ക് മൂടിയ തടം തുറന്ന് വളപ്രയോഗം നടത്തണം.