ഓട്ട വീണ സ്റ്റീൽ പാത്രങ്ങൾ ഇനി പുത്തൻ ആക്കാം Worn steel utensils can now be made new

ഓട്ട വീണ സ്റ്റീൽ പാത്രങ്ങൾ ഇനി പുത്തൻ ആക്കാം….നമ്മുടെ അടുക്കളകളിൽ ഒഴിച്ച് കൂടാൻ ആവാത്ത ഒന്നാണ് സ്റ്റീൽ പാത്രങ്ങൾ. ഇത് ഉപയോഗിക്കാത്ത വീടുകൾ ഉണ്ടാവില്ല. എന്നാൽ ചില സ്റ്റീൽ പാത്രങ്ങളിൽ പെട്ടന്ന് ഓട്ട വീഴാറുണ്ട്. ഇത് പിന്നീട് ഉപയോഗിക്കുമ്പോൾ ബുദ്ധിമുട്ട് ആവും. ലീക്കേജ് ഉണ്ടായി പാത്രത്തിൽ വെച്ച സാധനങ്ങൾ വേസ്റ്റ് ആയി പോവുകയും ചെയ്യും.

എന്നാൽ ഈ പാത്രങ്ങൾ ഇനി ഉപേക്ഷിക്കേണ്ട. ഓട്ട വീണ് പാത്രങ്ങൾ പുതിയത് പോലെ ആക്കുന്നത് എങ്ങനെ എന്ന് നോക്കാം.ഇതിനായി ഒരു ബൗളിൽ കുറച്ച് വെള്ളം ഒഴിക്കുക ഇതിലേക്ക് പപ്പടം ഇട്ട് കുതിർത്ത് എടുക്കുക. ഇനി പൊട്ടിയ ഭാഗം നന്നായി തുടച്ച് എടുക്കുക. പപ്പടം ഹോൾസ് വന്ന ഭാഗത്ത് നന്നായി തേച്ച് കൊടുക്കുക.

ഇത് കുറച്ച് സമയം ഉണക്കി എടുക്കുക. അര മണിക്കൂർ വെയിലത്ത് വെച്ച് ഉണക്കാം. ഇനി ഇതിലേക്ക് വെള്ളം ഒഴിച്ചാൽ ലീക്ക് ആവുന്നില്ല. ഇത് ഗ്യാസിൽ വെച്ച് ചൂടാക്കിയാലും ലീക്ക് വരുകയില്ല. ഇത് പെട്ടന്ന് ഒന്നും ഇളകി വരുകയും ചെയ്യില്ല. തിളച്ച ചായ ചൂടോടുകൂടെ കുടിക്കാൻ പ്രയാസമാണ്. എന്നാൽ ചായയുടെ ഗ്ലാസിലേക്ക് ഒരു സ്പൂൺ ഇട്ടാൽ നമ്മൾ കുടിക്കുന്ന ചൂടിലേക്ക് മാറും.

കറി ഉണ്ടാക്കുമ്പോൾ കൗണ്ടർ ടോപ്പിൽ നമ്മൾ കറി ഇളക്കിയ സ്പൂണുകൾ മറ്റും വെക്കാറുണ്ട്. ഇങ്ങനെ ചെയ്യുമ്പോൾ കൗണ്ടർ ടോപ്പ് പെട്ടന്ന് വൃത്തികേടാകും. ഇത് ഒഴിവാക്കാൻ കൗണ്ടർ ടോപ്പിൽ ഒരു പാത്രം വെച്ച് അതിലേക്കു സ്പൂൺ വെക്കാം.ചായ പാത്രത്തിൽ ചായയുടെ കറ പെട്ടന്ന് പിടിക്കും. ഇത് ഒഴിവാക്കാൻ കുറച്ച് ഉപ്പ് പൊടി ഇടാം. ഒരു സ്ക്രബർ വെച്ച് ഉരച്ച് പോക്കുക.ഈ പാത്രത്തിന്റെ ബാക്കിൽ ഇതേ പോലെ കറ ഉണ്ടെങ്കിൽ ഉപ്പ് പൊടി ഇട്ട് സ്ക്രബർ വെച്ച് ഉരയ്യ്ക്കാം.പഞ്ചസാര പാത്രം എത്ര അടച്ച് വെച്ചാലും ചില സമയം ഉറുമ്പ് വരാറുണ്ട്. ഉറുമ്പ് ശല്യം ഒഴിവാക്കാൻ പഞ്ചസാരയിൽ ഗ്രാമ്പൂ ഇട്ട് കൊടുത്താൽ മതി.