How to Take care of your ZZ plant and make it in a Proper Propagation : വീടിന്റെ ഉള്ളിൽ ചെടി വളർത്തുന്നത് ഇപ്പോൾ ഒരു ട്രെൻഡ് ആയി മാറി കൊണ്ടിരിക്കുകയാണ്. വളരെ എളുപ്പം വളർത്താവുന്നതും വീടിന്റെ അകം അത്യധികം ഭംഗിയുള്ളതുമാക്കാൻ കഴിവുള്ള സി സി (ZZ ) പ്ലാന്റ് വളർത്താൻ വളരെ എളുപ്പമാണ്.ഇതിനായി പൊട്ടിങ് മിക്സ് ഉണ്ടാകുമ്പോൾ കാൽ ഭാഗം വീതം കൊക്കോപീറ്റും കമ്പോസ്റ്റും അര ഭാഗം സാധാരണ പൂന്തോട്ടത്തിൽ ഒക്കെ ഉള്ള മണ്ണുമാണ് വേണ്ടത്.
ZZ Plant Care Guide
✅ Light: Thrives in low to bright indirect light. Avoid direct sunlight, which can scorch the leaves.
✅ Watering: Water only when the soil is dry (about every 2-3 weeks). Overwatering can cause root rot.
✅ Soil: Use a well-draining potting mix (cactus or succulent mix works best).
✅ Temperature & Humidity: Prefers 65-80°F (18-27°C) and moderate humidity.
✅ Fertilizer: Feed with a balanced liquid fertilizer (diluted to half strength) once every 2-3 months in spring and summer.
✅ Pest Control: ZZ plants are generally pest-resistant, but if needed, use neem oil or insecticidal soap for bugs.
നന്നായിട്ട് യോജിപ്പിച്ചു കഴിഞ്ഞാൽ ഇതിലേക്ക് കരി ഇട്ടാൽ ഫംഗൽ ഇൻഫെക്ഷൻ തടയാൻ സഹായിക്കും.നമ്മുടെ കയ്യിൽ തിങ്ങി നിറഞ്ഞു നിൽക്കുന്ന ചെടി ഉണ്ടെങ്കിൽ അത് മെല്ലെ പുറത്തെടുക്കണം. വേരൊന്നും പൊട്ടാതെ ഇരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അതിൽ നിന്നും ചെറിയ തൈ എടുത്ത് നമ്മൾ ഉണ്ടാക്കി വച്ചിരിക്കുന്ന പൊട്ടിങ് മിക്സ് പാത്രത്തിന്റെ പകുതിയോളം നിറയ്ക്കുക.ചെടി വച്ചതിന് ശേഷം ബാക്കി മണ്ണും കൂടി ഇടുക.
ആഴ്ചയിൽ ഒരിക്കൽ മാത്രം വെള്ളം മതിയാവുന്ന ഈ ചെടി ഒരു ഇൻഡോർ പ്ലാന്റ് ആയിട്ട് വയ്ക്കാൻ അനുയോജ്യമായ ചെടിയാണ്. നേരിട്ട് സൂര്യപ്രകാശം നൽകരുത്. ഇലകൾ മഞ്ഞ നിറം ആയാൽ അതിന്റെ കൊമ്പ് തന്നെ മുറിച്ചു കളയുക.ഈ ചെടി മുളപ്പിച്ചെടുക്കാൻ വളരെ എളുപ്പമാണ്. അതിനായി ഒരു വിസ്തൃതിയുള്ള പാത്രം എടുത്ത് അതിൽ തുളകൾ ഉണ്ടാക്കുക. ഇതിനെ കല്ല് വച്ച് അടച്ചിട്ട് ചകിരി ചോറും മണ്ണും കൂടി ഇടുക.
ഇതിനെ വെള്ളം നനച്ചിട്ട് പഴുത്ത് വരുന്ന ഇലകൾ ഉള്ള കൊമ്പ് മുറിച്ചിട്ട് ഓരോ ഇലകൾ എടുത്തിട്ട് ഞെട്ടോടെ ഈ മണ്ണിൽ കുത്തി നിർത്തുക. ഇടയ്ക്ക് മാത്രം നനച്ചാൽ മതിയാവും.ഇങ്ങനെ കുത്തി വച്ചിരിക്കുന്ന ഇലകൾ ഒരു മാസം, ഏഴ് മാസം, പത്തു മാസം എന്നീ കാലയളവിൽ എത്രമാത്രം വളർന്നു എന്നത് ഇതിനോടൊപ്പമുള്ള വീഡിയോയിൽ വിശദമായി പറയുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കൂ. Video Credit : TG THE GARDENER