
ഈ ഇല കട്ടൻ ചായയിൽ കലക്കി മുടിയിൽ തേച്ചാൽ മതി എത്ര നരച്ച മുടിയും താടിയും കട്ടക്കറുപ്പാക്കാം! മുടിയുടെ എല്ലാ പ്രശനങ്ങൾക്കും ഈ ഒരു ഇല മതി!! | Natural Hair Dye Using Betel Leaf & Black Tea (Kattan Chaya)
Natural Hair Dye Betel Leaf : തലമുടി കറുപ്പിക്കാനും അതുപോലെതന്നെ മുടിയുടെ ആരോഗ്യം സംരക്ഷിക്കാനും തലയിൽ ഉണ്ടാകുന്ന ചൊറിച്ചിൽ എല്ലാം മാറാനും പറ്റുന്ന ഒരു നാച്ചുറൽ ഡൈ ഉണ്ടാക്കിയാലോ? ഈ ഡൈ ഉണ്ടാക്കുന്നതിൻ മെയിൻ ആയിട്ട് ഉപയോഗിക്കുന്നത് വെറ്റിലയാണ്. വെറ്റിലയിൽ മുടിക്ക് ആവശ്യമായ ഒരുപാട് പോഷകങ്ങൾ ഉണ്ട് അതുകൊണ്ടു തന്നെ മുടിക്ക് നല്ല തിളക്കവും അതുപോലെ തന്നെ നല്ല കറുപ്പു നിറവും കിട്ടാൻ സഹായിക്കും.
തലയോട്ടിൽ ചൊറിച്ചിൽ ഉണ്ടാക്കുന്ന ഫംഗസിനെ നശിപ്പിക്കാനും അതുപോലെ തന്നെ അലർജി പോലുള്ള കാര്യങ്ങൾക്ക് പരിഹാരം കാണാനും സഹായിക്കുന്നതാണ്. ഇനി ഒരു പാത്രത്തിലേക്ക് രണ്ട് ഗ്ലാസ് വെള്ളം ഒഴിച്ച് വെക്കുക. ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ചായപ്പൊടിയും വെറ്റിലയും മുറിച്ച് ചേർത്തു കൊടുത്ത് നന്നായി തിളപ്പിക്കുക. വെള്ളം ഒരു ഗ്ലാസ് ആയി വറ്റിക്കഴിയുമ്പോൾ നമുക്ക് തീ ഓഫ് ആക്കി ചൂടാറാൻ വേണ്ടി മാറ്റിവെക്കാം. ചൂടാറിയ വെള്ളം നമുക്ക് അരിപ്പയിലൂടെ അരിച്ച് ഒരു ഗ്ലാസ്സിലേക്ക് എടുക്കാം.

ഇനിയൊരു ഇരുമ്പിന്റെ ചട്ടിയിലേക്ക് നെല്ലിക്കാപ്പൊടി ചേർത്ത് കൊടുക്കുക. നിങ്ങളുടെ തലമുടിയിൽ എത്രയും നര ഉണ്ടോ അതനുസരിച്ച് വേണം നെല്ലിക്ക പൊടി എടുക്കാൻ. കുറച്ചു നരച്ച മൂടി ഒള്ളു എങ്കിൽ കുറച്ചു നെല്ലിക്കപ്പൊടി മാത്രം ഉപയോഗിച്ചാൽ മതിയാകും. ഇനി അതിലേക്ക് നമ്മൾ ഉണ്ടാക്കി വച്ചിരിക്കുന്ന ആ ഒരു മിക്സ് കുറച്ച് ഒഴിച്ചു കൊടുത്തു നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം ഇതൊരു പേസ്റ്റ് രൂപത്തിൽ ആക്കിയെടുത്ത് അഞ്ചുമണിക്കൂർ എങ്കിലും ചട്ടിയിൽ അത് അടച്ചു വയ്ക്കുക ഇങ്ങനെ ചെയ്തു കഴിയുമ്പോൾ ഇത് നല്ല കറുത്ത നിറമായി വരും.
പിന്നീട് ഇത് തലയിൽ തേച്ചു പിടിപ്പിച്ച് രണ്ടു മണിക്കൂന് ശേഷം വേണം കഴുകി കളയാൻ. തലയിൽ ഇത് തേച്ചു കൊടുക്കുമ്പോൾ ഒട്ടും എണ്ണമയം ഇല്ലാതിരിക്കുക. എങ്കിൽ മാത്രമാണ് ഇതിൽ നല്ല റിസൾട്ട് കിട്ടുകയുള്ളു. ഷാംപൂ ഉപയോഗിക്കുമ്പോൾ വളരെ കുറച്ച് മാത്രം യൂസ് ചെയ്യാൻ ശ്രെദ്ധിക്കുക. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്നും കൂടുതൽ വിവരങ്ങൾക്കും വീഡിയോ മുഴുവനായും കണ്ടു നോക്കൂ. Natural Hair Dye Betel Leaf Credit : Sreejas foods