ഇതാണ് എന്റെ പറുദീസ! പുതിയ വീടിന്റെ പാലു കാച്ചൽ വീഡിയോ പങ്കുവെച്ച് മേഘ്‌ന വിൻസെന്റ്.!! [വീഡിയോ] | Actress Meghna Vincent New House Warming Video MalayalamBy Anu Krishna Last updated Dec 1, 2023 ShareActress Meghna Vincent New House Warming Video മലയാളം.

ചെന്നൈയിൽ ആയിരുന്നു താരത്തിന്റെ താമസം. എന്നാൽ ഇപ്പോൾ കേരളത്തിലേക്ക് താമസം മാറിയിരിക്കുകയാണ് താരം. കണ്ണൂരാണ് താരത്തിന്റെ പുതിയ വീട്. ഈയടുത്ത് താരം വീട് മാറുന്നതിനെ കുറിച്ചുള്ള ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ ആരാധകർക്കായി പങ്കുവെച്ചിരുന്നു. ഈ വീഡിയോക്ക് വൻ ജനപിന്തുണയാണ് നേടിയത്. താരം തന്റെ ഒഫീഷ്യൽ യൂട്യൂബ് ചാനൽ ആയ മേഘ്‌നാസ് സ്റ്റുഡിയോ ബോക്സിലൂടെ ആണ് വിശേഷങ്ങൾ പങ്കുവയ്ക്കാറുള്ളത്. ഇപ്പോഴിതാ താരത്തിന്റെ പുതിയ വീടിന്റെ ഹൗസ് വാമിംഗ് വീഡിയോയാണ് ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്.

ആരാധകരുടെ ആവശ്യപ്രകാരമാണ് താൻ ഇത്തരത്തിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്യുന്നത് എന്ന് താരം വീഡിയോയിൽ പറയുന്നു. ഒട്ടും ആഡംബരത്തോടെ അല്ല ചടങ്ങ് നടത്തുന്നത്. വളരെ അടുത്ത കുറച്ച് സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് താരത്തിന്റെ ഹൗസ് വാമിങ്ങിനായി എത്തിയിട്ടുള്ളത്. ബൈബിളും, നിറകുടവും, ഉപ്പും എല്ലാം പിടിച്ച് പുതിയ വീട്ടിലേക്ക് കയറുന്നതും പള്ളിയിൽ അച്ഛൻ വന്ന് വീട് വെഞ്ചിരിക്കുന്നതും എല്ലാവരും ഒന്നിച്ച് പ്രാർത്ഥിക്കുന്നതും പാലുകാച്ചുന്നതും എല്ലാം വീഡിയോയിൽ താരം ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ പായസം വിളമ്പുന്നതും കേക്കു മുറിക്കുന്നതും വീഡിയോയിൽ കാണിക്കുന്നു.

മേഘ്‌നയുടെ ഏറ്റവും വലിയൊരു സ്വപ്നമാണ് ഇപ്പോൾ സാക്ഷാത്കരിച്ചിരിക്കുന്നത്. വളരെ സന്തോഷവതിയായി അണിഞ്ഞൊരുങ്ങി താരം എല്ലായിടത്തും ചടങ്ങിൽ ഓടി നടക്കുന്നത് കാണാം. ആരാധകരുമായി സന്തോഷം പങ്കുവയ്ക്കാനും താരം മടിക്കുന്നില്ല. നിരവധി ആരാധകരാണ് വീഡിയോയ്ക്ക് താഴെ മേഘനയ്ക്ക് ആശംസകൾ അറിയിക്കുന്നത്. പറുദീസ എന്നാണ് താരത്തിന്റെ പുതിയ വീടിന്റെ പേര്. വീടിന് പേര് വയ്ക്കുമ്പോൾ താരത്തിന്റെ മുഖത്തുള്ള സന്തോഷവും ആകാംക്ഷയും വീഡിയോയിൽ നിന്നും വളരെ വ്യക്തമായി മനസ്സിലാക്കാം…