കാറ്ററിംഗ് ആളുകൾ ഉണ്ടാക്കുന്ന ചെമ്മീൻ അച്ചാറിന്റെ രുചി രഹസ്യം എന്താണെന്ന് അറിയാമോ?

catering style chemmenachar recipe: ഇന്നലെ എരിവും പുളിയുമുള്ള സൂപ്പർ ടേസ്റ്റി ആയ ഒരു ചെമ്മീൻ അച്ഛന്റെ റെസിപ്പി ആണിത്. കാറ്ററിങ്ങുകാർ ഉണ്ടാക്കുന്ന സ്റ്റൈലിലാണ് നമ്മളിത് ഉണ്ടാക്കി നോക്കുന്നത്.

ചേരുവകൾ

  • ചെമ്മീൻ – 1 കിലോ
  • ഉപ്പ് – ആവശ്യത്തിന്
  • മഞ്ഞൾപൊടി – 1. 1/4 സ്പൂൺ
  • കുരുമുളക് പൊടി – 1 സ്പൂൺ
  • കാശ്മീരി മുളക് പൊടി – 3 സ്പൂൺ
  • മുളക് പൊടി – 1/2 സ്പൂൺ
  • വേപ്പില
  • വെളുത്തുള്ളി – 150 ഗ്രാം
  • ഇഞ്ചി – 2 വലിയ കഷ്ണം
  • പച്ച മുളക് – 15 എണ്ണം
  • നല്ലെണ്ണ
  • കടുക് – 1 സ്പൂൺ
  • ഉലുവ – 1/2 സ്പൂൺ
  • ചതച്ച മുളക് – 2 സ്പൂൺ
  • കായ പൊടി – 1/2 ടീ സ്പൂൺ
  • വിനാഗിരി – 200 മില്ലി

കഴുകി വൃത്തിയാക്കിയ ചെമ്മീൻ ഒരു ബൗളിലേക്ക് മാറ്റുക. ഇതിലേക്ക് ഒരു സ്പൂൺ മഞ്ഞൾപ്പൊടി ഒരു സ്പൂൺ കാശ്മീരി മുളകുപൊടി കുരുമുളകുപൊടി മുളകുപൊടി ആവശ്യത്തിന് ഉപ്പ് കറിവേപ്പില എന്നിവ ചേർത്ത് മാരിനേറ്റ് ചെയ്ത് അരമണിക്കൂർ റസ്റ്റ് ചെയ്യാൻ വെക്കുക. ഒരു പാൻ അടുപ്പിൽ വെച്ച് നല്ലെണ്ണ ഒഴിച്ച് കൊടുത്തശേഷം ചെമ്മീൻ അതിലേക്ക് ഇട്ട് പൊരിച്ചെടുക്കുക.

ഇനി മറ്റൊരു പാൻ അടുപ്പിൽ വച്ച് അതിൽ കടുകും ഉലുവയും ഇട്ട് ചൂടാക്കി എടുക്കുക. കടുക് പൊട്ടിത്തുടങ്ങുമ്പോൾ നമുക്ക് തീ ഓഫ് ആക്കി ഇത് ചൂടാറിയ ശേഷം മിക്സിയിലിട്ട് പൊടിച്ചെടുത്ത് വെക്കുക. അച്ചാർ ഉണ്ടാക്കുന്ന പാത്രം അടുപ്പിൽ വച്ച് ചൂടാകുമ്പോൾ നല്ലെണ്ണ ഒഴിച്ച് കൊടുത്ത് ഇഞ്ചിയും വെളുത്തുള്ളി ചതച്ചത് ഇട്ടുകൊടുക്കുക. ശേഷം ഇതിലേക്ക് പച്ചമുളക് ഇട്ടുകൊടുത്ത് വീണ്ടും വഴറ്റുക.

catering style chemmenachar recipe

ഇനി ഇതിലേക്ക് മുളകുപൊടിയും മഞ്ഞൾപ്പൊടിയും കായപ്പൊടിയും ചേർത്തുകൊടുത്ത ശേഷം വീണ്ടും നന്നായി ഇളക്കി പൊടിയുടെ പച്ചമണം മാറുമ്പോൾ വിനാഗിരി ചേർത്തു കൊടുക്കാം. കൂടെ തന്നെ വേപ്പിലയും ചേർക്കുക. അച്ചാർ നന്നായി തിളച്ച ശേഷം ഇതിലേക്ക് പൊരിച്ചു വച്ചിരിക്കുന്ന ചെമ്മീൻ ചേർത്തു കൊടുക്കാം.

കൂടെ തന്നെ ചെമ്മീൻ പൊരിച്ച പാനിൽ കുറച്ചുകൂടി വിനാഗിരി ചേർത്ത് തിളപ്പിച്ച് ചൂടാറിയശേഷം അതുകൂടി ഒഴിച്ചു കൊടുക്കാം. ഇനി ഇതിലേക്ക് നമ്മൾ നേരത്തെ പൊടിച്ചു മാറ്റിവെച്ച കടുകും ഉലുവയും കൂടി ഇട്ടുകൊടു നന്നായി ഇളക്കി യോജിപ്പിച്ച ശേഷം തീ ഓഫ് ആക്കാവുന്നതാണ്.