
വെറും 3 ചേരുവ മതി! രക്തസമ്മർദ്ദം, ഹൃദയാരോഗ്യം, എല്ലുകളുടെ ആരോഗ്യത്തിനും നല്ല സോഫ്റ്റ് ചക്കക്കുരു ഉണ്ട തയ്യാറാക്കാം!! | Chakkakuru Unda (Jackfruit Seed Balls)
Chakkakuru Unda Recipe : ചക്കക്കുരു വെറുതെ കളയല്ലേ! ചക്കക്കുരു കഴിക്കുന്നത് എന്നും ശരീരത്തിന് വളരെ നല്ലതാണ്. അത് കുട്ടികൾക്കായാലും മുതിർന്ന ആൾക്കാരും ഒരുപോലെ മുഖത്തിനും ശരീരത്തിനും മുടിക്കും എല്ലാം നല്ലതാണ്. ചക്കക്കുരു കഴിക്കാൻ മടിയുള്ളവർക്ക് നമുക്ക് ഇങ്ങനെ മധുരപലഹാരമായി തന്നെ ഉണ്ടാക്കിക്കൊടുക്കാം. വെറും 3 ചേരുവ മതി, കുറച്ച് ചക്കക്കുരു ഉണ്ടെങ്കിൽ നല്ല സോഫ്റ്റ് ഉണ്ട തയ്യാറാക്കാം. ഇങ്ങനെയാകുമ്പോൾ കുട്ടികളും വളരെ പെട്ടെന്ന് തന്നെ കഴിച്ചോളും. രക്തസമ്മർദ്ദം, ഹൃദയാരോഗ്യം, എല്ലുകളുടെ ആരോഗ്യത്തിനും ചക്കക്കുരു ഉണ്ട. അപ്പോൾ എങ്ങിനെയാണ് ഈ രുചിയൂറും ചക്കക്കുരു ഉണ്ട തയ്യാറാക്കുന്നത് എന്ന് നോക്കാം.

ഒരു പാൻ അടുപ്പിൽ വച്ച് ചൂടായ ശേഷം ചക്കക്കുരു നീളത്തിൽ കനം കുറച്ച് അരിഞ്ഞത് ഇട്ടുകൊടുത്ത് വറുത്തെടുക്കാം. തീ വളരെ കുറച്ചുവെച്ച് കുറച്ചുനേരം ചക്കക്കുരു ഇളക്കി കൊടുത്ത് ഡ്രൈ റോസ്റ്റ് ചെയ്തെടുക്കണം. ചക്കക്കുരുവിലെ ജലാശം എല്ലാം പോയി നന്നായി ഡ്രൈ ആയി വരുമ്പോൾ നമുക്ക് തീ ഓഫാക്കാവുന്നതാണ്. ഇതേസമയം തന്നെ വേറെ ഒരു പാത്രത്തിൽ ശർക്കരപ്പാനി ഉണ്ടാക്കാനായി വെക്കാം. അതിനായി ശർക്കര കഷ്ണങ്ങളും അതുപോലെ തന്നെ കുറച്ചു വെള്ളമൊഴിച്ച് നന്നായി ഉരുക്കിയെടുക്കുക. അല്പം കട്ടിയിൽ തന്നെ വേണം ശർക്കരപ്പാനി ഉണ്ടാക്കിയെടുക്കാൻ. ചൂടാറിയ ചക്കക്കുരു നമുക്ക് മിക്സിയുടെ ജാറിൽ ഇട്ട് പൊടിച്ചെടുക്കാം. കൂടെ തന്നെ ഏലക്കാ കഷ്ണവും ചേർത്തു കൊടുത്തു പൊടിച്ചെടുക്കുക. ഒരു പാൻ അടുപ്പിൽ വെച്ച് നെയ്യൊഴിച്ച് ചൂടാക്കുക.
നെയ്യ് ചൂടായി കഴിയുമ്പോൾ ഇതിലേക്ക് തേങ്ങ ചിരകിയതും കൂടി ചേർത്ത് കൊടുത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ഇതിലേക്ക് പൊടിച്ചു വച്ചിരിക്കുന്ന ചക്കക്കുരുവിന്റെ മിക്സ് ചേർത്ത് കൊടുത്ത് എല്ലാം കൂടി ഇളക്കി യോജിപ്പിച്ച് എടുക്കുക. ഇനി ഇതിലേക്ക് ശർക്കരപ്പാനിയാണ് ചേർത്ത് കൊടുക്കേണ്ടത്. ശർക്കരപ്പാനി ചേർത്ത് കൊടുക്കുമ്പോൾ വളരെ വേഗം തന്നെ ഇതെല്ലാം കൂടി മിക്സ് ചെയ്തെടുക്കാൻ ശ്രദ്ധിക്കുക. അതുപോലെ തന്നെ തീ വളരെ കുറച്ചു തന്നെ വെക്കുക. എല്ലാ ഇടത്തും ശർക്കരപ്പാനി ഒരേപോലെ നന്നായി മിക്സ് ചെയ്ത് തീ ഓഫ് ആക്കാവുന്നതാണ്. ഇനിയത് നേരിയ ചൂടോടുകൂടി തന്നെ ബോളുകൾ ആക്കി എടുക്കണം. കയ്യിൽ കുറച്ചു നെയ്യ് തടവിയ ശേഷം ഇഷ്ടമുള്ള വലുപ്പത്തിൽ ഉരുളകളാക്കി എടുത്തു വയ്ക്കാവുന്നതാണ്. Chakkakuru Unda Recipe Credit :
Ingredients:
- Chakkakuru (Jackfruit seeds) – 1 cup (about 20–25 seeds)
- Grated coconut – ¾ cup
- Jaggery – ½ to ¾ cup (adjust to taste)
- Cardamom powder – ½ tsp
- Ghee – 1–2 tsp (optional)
- Water – as needed
🔪 Preparation:
- Prepare jackfruit seeds:
- Remove the white outer skin of the seeds (brown skin can be retained or peeled, depending on preference).
- Boil seeds in water until soft (15–20 minutes), then drain and cool.
- Once cool, grind the seeds into a coarse paste. You can use a food processor or a mixie.
- Melt jaggery:
- In a pan, melt jaggery with 2–3 tbsp water until fully dissolved.
- Strain if there are impurities.
🍳 Cooking:
- Combine and cook:
- In a heavy-bottomed pan or uruli, mix ground jackfruit seeds, grated coconut, and strained jaggery syrup.
- Cook the mixture on medium flame, stirring constantly.
- Add cardamom powder and ghee for aroma and richness.
- Stir until the mixture thickens and starts to leave the sides of the pan (about 10–12 minutes).
- Shape the balls:
- Let the mixture cool slightly (warm enough to handle).
- Grease your palms and shape into small balls (unda).