ചക്ക വറുത്തത് ക്രിസ്പി ആയില്ലെന്ന് ഇനി ആരും പറയില്ല.!! ഈ ഒരു ചേരുവ കൂടി ചേർത്താൽ അടിപൊളിയാ; കറുമുറെ കൊറിക്കാൻ ഈ രീതി ചെയ്ത് നോക്കൂ Crispy Chakka Varuthath (Fried Jackfruit) Recipe

Crispy Chakka Varuthath Recipe : ചക്കയുടെ സീസണായാൽ അത് ഉപയോഗിച്ച് ചക്ക ചിപ്സും, വരട്ടിയതും, പുഴുക്കുമെല്ലാം ഉണ്ടാക്കുന്നത് മിക്ക വീടുകളിലും ചെയ്യാറുള്ള കാര്യമാണ്. ഇത്തരത്തിൽ ഏത് വിഭവങ്ങളും തയ്യാറാക്കുമ്പോൾ നല്ല ടേസ്റ്റ് ലഭിക്കണമെങ്കിൽ നല്ല പ്ലാവിന്റെ ചക്ക തന്നെ വേണമെന്ന കാര്യം എല്ലാവർക്കും അറിയുന്നതുമാണ്.

Ingredients:

Coconut oil – for deep frying

Raw jackfruit (Chakka) – 1 medium-sized (peeled and sliced into thin pieces)

Turmeric powder – 1/2 tsp

Chili powder – 1 tsp (adjust to spice level)

Coriander powder – 1 tsp

Cumin powder – 1/2 tsp

Salt – to taste

Rice flour – 2 tbsp (for extra crispiness)

Corn flour – 1 tbsp (optional for crispiness)

Water – enough to make a batter

എന്നാൽ ചക്ക ചിപ്സ് തയ്യാറാക്കുമ്പോൾ കൂടുതൽ ക്രിസ്പിയായി കിട്ടാനായി പരീക്ഷിക്കാവുന്ന ഒരു ടിപ്പ് അറിഞ്ഞിരിക്കാം. ആദ്യം തന്നെ ചക്കയുടെ ചുള ചകിണിയും, കുരുവും കളഞ്ഞ് നല്ലതുപോലെ വൃത്തിയാക്കി എടുക്കണം. വരിക്ക ചക്കയുടെ ചുളയാണ് വറുക്കാനായി ഉപയോഗിക്കുന്നത് എങ്കിൽ അത് കൂടുതൽ സ്വാദ് നൽകുന്നതാണ്. വൃത്തിയാക്കി എടുത്ത ചുളകൾ കത്തി ഉപയോഗിച്ച് നേർത്ത കഷണങ്ങളായി അരിഞ്ഞെടുക്കുക.

എല്ലാ ഭാഗവും ഒരേ രീതിയിൽ ആണ് അരിഞ്ഞെടുക്കുന്നത് എങ്കിൽ വറുത്തെടുക്കുമ്പോൾ അത് കൂടുതൽ എളുപ്പമാകും. ഇത്തരത്തിൽ ചുളയെല്ലാം നേർത്തതായി അരിഞ്ഞെടുത്ത ശേഷം വറുക്കാൻ ആവശ്യമായ എണ്ണ അടുപ്പത്ത് വയ്ക്കാവുന്നതാണ്. സാധാരണയായി ചിപ്സ് വറുക്കുമ്പോൾ ആയിരിക്കും ഉപ്പ് തളിച്ചു കൊടുക്കുന്നത്. എന്നാൽ ഇവിടെ ചുളയിലേക്ക് ആവശ്യമായ ഉപ്പ് ഇട്ട് കൈ ഉപയോഗിക്കാതെ നല്ലതുപോലെ തട്ടിയെടുക്കുകയാണ് ചെയ്യുന്നത്. ശേഷം തിളച്ച എണ്ണയിലേക്ക് ഒരു പിടി അളവിൽ അരിഞ്ഞുവെച്ച ചുളയുടെ കഷണങ്ങൾ ഇട്ട് നന്നായി വറുത്തെടുക്കുക.

മുഴുവൻ ചക്കച്ചുളയും വറുത്തെടുത്ത ശേഷം അവസാനം ഉള്ള എണ്ണയിലേക്ക് നേരത്തെ വറുത്ത് വെച്ചതിൽ നിന്നും കുറേശ്ശെ ചിപ്സ് ആയി ഇട്ടുകൊടുത്ത് ഒന്നുകൂടി ക്രിസ്പ്പാക്കി എടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ കൂടുതൽ ക്രിസ്പായ ചക്ക ചിപ്സ് ലഭിക്കുന്നതാണ്. ഈയൊരു രീതിയിൽ ചക്ക ചിപ്സ് തയ്യാറാക്കി എടുക്കുമ്പോൾ അത് സാധാരണയിൽ നിന്നും ഉണ്ടാക്കുന്നതിനേക്കാൾ കൂടുതൽ കൃപ്സ് ആയി ലഭിക്കുന്നതാണ്. മാത്രമല്ല ഉപ്പ് ആദ്യം തന്നെ ഇട്ടു കൊടുക്കുന്നത് കൊണ്ട് ഇടയിൽ ചേർത്തു കൊടുക്കേണ്ട ആവശ്യവും വരുന്നില്ല.വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.Credit : Recipes By Revathi