വിവാഹ തിയതി കുറിച്ചു!! ആരതി പൊടിക്കും റോബിനും സേവ് ദി ഡേറ്റ്; താലികെട്ട് മുഹൂർത്തം കുറിച്ച സന്തോഷം അറിയിച്ച് ഡോക്ടർ മച്ചാൻ..!! | Dr. Robin And Arati Podi Marriage Date Anounced

Dr. Robin And Arati Podi Marriage Date Anounced: ബിഗ് ബോസ് സീസൺ ഫോറിലെ റണ്ണറപ്പ് ഡോക്ടർ റോബിൻ രാധാകൃഷ്ണനും അവതാരികയും മോഡലുമായ ആരതി പൊടിയും സോഷ്യൽ മീഡിയയുടെ പ്രധാന വാർത്താ താരങ്ങളാണ്. ബിഗ് ബോസിൽ നിന്ന് പുറത്തിറങ്ങിയ റോബിനെ കാത്തുനിന്ന ആരാധകർ പിന്നീട് റോബിന് ചങ്കുപറിച്ചു കൊടുക്കുന്നവരായി.

ബിഗ് ബോസ് കൊണ്ടുതന്നെ കേരളത്തിൽ നിന്നും മാത്രം ഒരു മില്യൺ ഫോളോവേഴ്സ് ഇൻസ്റ്റഗ്രാമിൽ സമ്പാദിച്ച റോബിന് ആരാധകരും കൂടുതലാണ്. ബിഗ് ബോസിൽ മത്സരിക്കുന്ന സമയത്ത് ദിൽഷയുമായുള്ള ബന്ധം പിന്നീട് പ്രണയമെന്ന് റോബിനടക്കം എല്ലാവരും തെറ്റിദ്ധരിച്ചെങ്കിലും പിന്നീട് ദിൽഷ തന്നെ വന്ന് തിരുത്തി പറയുകയായിരുന്നു. റോബിനോടുള്ള പ്രേമം അല്ല മറിച്ച് നല്ല സൗഹൃദം ആണെന്ന് പറഞ്ഞതിന് പിന്നാലെ വിവാദവും എത്തി.

സോഷ്യൽ മീഡിയയിൽ റോബിൻ രാധാകൃഷ്ണന് ഫാൻസും സപ്പോർട്ടും കൂടി. ഈ സമയത്താണ് റോബിന് ഒരു ആശ്വാസമായി ആരതിപ്പൊടി ജീവിതത്തിലേക്ക് കടന്നുവരുന്നത്. ആരതി പിന്നീട് റോബിന്റെ ജീവിതസഖിയായി മാറുകയായിരുന്നു. അവതാരികയും മോഡലുമായ ആരതിപ്പൊടി തുടക്കത്തിൽ റോബിനെ ഇന്റർവ്യൂ ചെയ്തിരുന്നു. ഇതിന്റെ ഇടയ്ക്ക് പ്രണയത്തിലായ ഇരുവരും ഈയടുത്താണ് തങ്ങളുടെ വിവാഹ നിശ്ചയം പ്രസിദ്ധപ്പെടുത്തിയത്. റോബിനെയും ആരതിയെയും കുറിച്ചുള്ള ഏത് വാർത്തകൾക്കും സോഷ്യൽ മീഡിയയിൽ വലിയ ഡിമാൻഡ് ആണ്.

ഇരുവരുടെയും എൻഗേജ്മെന്റ് ഫോട്ടോസും അതിന് ശേഷം നടന്ന ഇന്റർവ്യുകളും വലിയ മാധ്യമ ശ്രദ്ധ നേടി. വലിയ പ്രതീക്ഷയോടെയാണ് മലയാളികൾ തുടക്കം മുതലെ ഇരുവരുടെയും പ്രണയത്തെ നോക്കി കണ്ടത്. ഇപ്പോൾ വിവാഹത്തിന്റെ ഡേറ്റ് കൂടി വന്നപ്പോൾ ജനങ്ങൾ വലിയ ആകാംശയിലാണ്. ഇപ്പോഴിതാ റോബിൻ തന്റെ ഇൻസ്റ്റാഗ്രാംമി ലൂടെ വിവാഹവിവരം ഒഫീഷ്യലായി അറിയിച്ചിരിക്കുന്നു. 2024 ന്റെ പകുതിയിൽ ജൂൺ മാസം 26നാണ് റോബിനും ആരതിയും നിയമപ്രകാരം ഒരുമിക്കാൻ പോകുന്നത്. ഇതിനു പിന്നാലെ ഇരുവരുടെയും ഫാൻസെത്തി പോസ്റ്റിനു താഴെ ആശംസകൾ കൊണ്ട് നിറഞ്ഞു. വളരെ കുറച്ച് സമയം കൊണ്ട് പോസ്റ്റ്‌ സോഷ്യൽ മീഡിയയിൽ ആകെ ആഘോഷമായി മാറി.