വൈകുന്നേരം ചായയുടെ കൂടെ കഴിക്കാവുന്ന അവലോസ് പൊടി വീട്ടിൽ തന്നെ ഉണ്ടാക്കാം, നല്ല ടേസ്റ്റ് ആണ് !!
homemade avalose podi recipe: ഇപ്പോൾ അത് വീടുകളിൽ ഉണ്ടാക്കുന്നതിനു പകരം എല്ലാവരും കടകളിൽ നിന്ന് വാങ്ങിക്കുകയാണ് ചെയ്യാറ്. വീട്ടിൽ വളരെ പെട്ടെന്ന് നമുക്ക് സിമ്പിൾ ആയി ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന ഒരു അവലോസ് പൊടിയുടെ റെസിപ്പി നോക്കിയാലോ. ഇത് ഉണ്ടാക്കിയാൽ നിങ്ങൾക്ക് ഒരു കൊല്ലം വരെ ചീത്തയവാതെ ഉപയോഗിക്കാൻ സാധിക്കും. അപ്പോൾ ഈ ഒരു അവലോസ് പൊടി ഉണ്ടാക്കിയെടുക്കാൻ എന്തൊക്കെ ചെരുവുകളാണ് ആവശ്യമെന്ന് നോക്കാം
ചേരുവകൾ
- പച്ചരി – 3 ഗ്ലാസ്
- തേങ്ങ – 3 മുറി
- ജീരകം – 1. 1/2 ടീ സ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
പച്ചരി നന്നായി കഴുകി വൃത്തിയാക്കിയ ശേഷം വെള്ളം ഒഴിച്ച് കുതിർക്കാൻ വയ്ക്കുക. കുതിർന്ന പച്ചരിയിലെ വെള്ളമെല്ലാം ഊറ്റി മാറ്റിയ ശേഷം ഇത് പൊടിച് എടുക്കുക. ഇനി ഇതിലേക്ക് തേങ്ങ ചിരകിയത് ജീരകം പൊടിച്ചത് ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് കൈ കൊണ്ട് നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കുക. മൂന്നു ഗ്ലാസ് പച്ചരിക്ക് മൂന്ന് മുറി തേങ്ങ എന്നതാണ് കണക്ക്. പുട്ടു പൊടിയുടെ അത്രയും നനവ് വേണമെന്നില്ല.
homemade avalose podi recipe
ആവശ്യമെങ്കിൽ കുറച്ചു വെള്ളം കൂടി ചേർത്ത് കൊടുത്ത് നനച് എടുക്കാവുന്നതാണ്. കട്ടകൾ ഒട്ടുമില്ലാതെ തന്നെ കുഴച് എടുക്കാൻ ശ്രദ്ധിക്കുക. ഇനി ഇത് വരുത്തു എടുക്കാൻ അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് ചൂടാക്കുക. ഇതിലേക്ക് അവലോസ് പൊടി ഇട്ട് കൊടുത്ത് വറുത്ത് എടുക്കുക. അതിലെ ജലാംശം എല്ലാം മാറി നല്ല മണം വരുമ്പോൾ നമുക്ക് തീ ഓഫ് ആക്കാം. അടി കട്ടിയുള്ള പാത്രത്തിൽ ആകുമ്പോൾ വളരെ പെട്ടെന്ന് തന്നെ നമുക്ക് അവലോസ് പൊടി വറുത്ത് എടുക്കാൻ സാധിക്കും.