പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു അടിപൊളി ബ്രേക്ക്ഫാസ്റ്റ് റെസിപ്പി നോക്കാം.!!
kidilan breakfast with egg: കുട്ടികൾക്ക് ലഞ്ച് ബോക്സിൽ ഒക്കെ കൊടുത്തു വിടാൻ പറ്റിയ നല്ല ഹെൽത്തി ആയ ഒരു സ്നാക്ക് ബോക്സിന്റെ റെസിപ്പി ആണിത്.
ചേരുവകൾ
- മുട്ട – 3 എണ്ണം
- ഉപ്പ് – 1 ടീ സ്പൂൺ
- കുരുമുളക് പൊടി – 1 ടീ സ്പൂൺ
- സവാള – 1 എണ്ണം
- ക്യാബ്ബജ് – 1 കപ്പ്
- ക്യാരറ്റ് – 1 കപ്പ്
- മല്ലിയില
- തക്കാളി – 1 എണ്ണം
- ഇഞ്ചി – 1 ടേബിൾ സ്പൂൺ
- വെളുത്തുള്ളി – 1 ടേബിൾ സ്പൂൺ
- പച്ച മുളക് – 3 എണ്ണം
- അരി പൊടി – 1 കപ്പ്
ഒരു ബൗളിലേക്ക് മുട്ട പൊട്ടിച്ചു ഒഴിക്കുക. ഇതിലേക്ക് കുരുമുളക് ആവശ്യത്തിന് ഉപ്പ് എന്നിവ ഇട്ട് നന്നായി ബീറ്റ് ചെയ്യുക. ഇനി വളരെ ചെറുതായി അരിഞ്ഞ സവാള, ക്യാബേജ്, ക്യാരറ്റ്, എന്നിവ ചേർത്ത് കൊടുക്കുക. ശേഷം ഇതിലേക്ക് ചെറുതായി അരിഞ്ഞ മല്ലിയില കൂടി ചേർത്ത് കൊടുക്കുക. ഇനി ചെറിയൊരു തക്കാളി വളരെ ചെറുതായി അറിഞ്ഞു ചേർത്തു കൊടുക്കുക.
വലിയ തക്കാളി ആണെങ്കിൽ പകുതി ചേർത്താൽ മതിയാകും. ശേഷം ഇഞ്ചിയും വെളിതുള്ളിയും ചെറുതായി അറിഞ്ഞതും ഇട്ട് കൊടുക്കുക. ഇനി ഇതിലേക്ക് പച്ചമുളക് വട്ടത്തിൽ മുറിച്ചത് ചേർത്ത് കൊടുക്കാം. ശേഷം എല്ലാം കൂടി ഇളക്കി യോജിപ്പിച്ച് കഴിയുമ്പോൾ അരിപ്പൊടി കുറച്ചു കുറച്ചായിട്ട് ഇട്ട് കൊടുത്തു ഇളക്കി യോജിപ്പിച്ച് ആവശ്യത്തിന് വെള്ളവും ഒഴിച്ച് കട്ടിയുള്ള ഒരു ബാറ്റർ ആക്കി എടുക്കുക.
kidilan breakfast with egg
ഒരു പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ കുറച്ച് എണ്ണ തടവി കൊടുത്ത ശേഷം ഒരു തവി മാവ് എടുത്ത് അതിലേക്ക് ഒഴിച്ചുകൊടുത്ത് ഒരു സ്പൂൺ കൊണ്ടോ അല്ലെങ്കിൽ കൈകൊണ്ടോ നല്ല വട്ടത്തിൽ പരത്തി കൊടുക്കുക. ഇതിനു മുകളിലായി കുറച്ച് ഇടിച്ച മുളക് കൂടി വിദരുക. ശേഷം രണ്ടു മുതൽ മൂന്നു മിനിറ്റ് വരെ അടച്ചുവെച്ച് വേവിക്കുക. ഒരു ഭാഗം വെന്തു കഴിയുമ്പോൾ മറിച്ചിട്ട് വീണ്ടും രണ്ടു മുതൽ മൂന്നു മിനിറ്റ് വരെ വേവിച്ച് എടുക്കുക. ഇതുപോലെ ബാക്കിയുള്ളതും കൂടി ചുട്ടെടുക്കുക.