അസാധ്യ രുചിയിൽ ഒരു നാടൻ ഒഴിച്ചു കറി തയ്യാറാക്കാം! Koorkka and Jackfruit Seed Curry Recipe

നാടൻ രീതിയിൽ തയ്യാറാക്കുന്ന കറികൾക്ക് മറ്റു കറികളുമായി താരതമ്യം ചെയ്യുമ്പോൾ ഒരു പ്രത്യേക ടേസ്റ്റ് തന്നെയാണ്. കൂർക്ക,ചക്കക്കുരു, പച്ചമാങ്ങ പോലുള്ള നാടൻ സാധനങ്ങൾ ഉപയോഗപ്പെടുത്തി വളരെയധികം രുചികരമായി തയ്യാറാക്കാവുന്ന ഒരു കിടിലൻ ഒഴിച്ചു കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

ഈയൊരു ഒഴിച്ചു കറി തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പിടി അളവിൽ കൂർക്കയെടുത്ത് അത് നല്ലതുപോലെ കഴുകി വൃത്തിയാക്കി തോലെല്ലാം കളഞ്ഞ് കുറച്ചുനേരം വെള്ളത്തിൽ കുതിരാനായി ഇട്ടു വയ്ക്കാം. ഈയൊരു സമയം കൊണ്ട് കറിയിലേക്ക് ആവശ്യമായ ചക്കക്കുരുവും

Ingredients

Main Ingredients:

  • Koorkka (Chinese potato): 1 cup, cleaned and chopped
  • Jackfruit seeds: 1 cup, peeled and sliced
  • Grated coconut: 1 cup
  • Shallots: 4–5, sliced
  • Garlic cloves: 2
  • Dry red chilies: 3–4
  • Turmeric powder: 1/2 tsp
  • Coriander powder: 1 tsp
  • Cumin seeds: 1/2 tsp
  • Tamarind pulp: 1 tbsp
  • Water: As needed
  • Salt: To taste

For Tempering:

  • Coconut oil: 1 tbsp
  • Mustard seeds: 1 tsp
  • Curry leaves: 1 sprig
  • Dry red chilies: 2, broken

തോല് കളഞ്ഞ് ചെറിയ കഷണങ്ങളായി മുറിച്ചെടുക്കാവുന്നതാണ്. ഈയൊരു കറിയിലേക്ക് ആവശ്യമായ മറ്റൊരു പ്രധാന ചേരുവ പച്ചമാങ്ങയാണ്. മാങ്ങയുടെ പുളി നോക്കി ചെറിയ കഷ്ണമോ അല്ലെങ്കിൽ ഒരു വലിയ കഷണമോ എടുക്കാവുന്നതാണ്. ശേഷം ഒരു കുക്കർ എടുത്ത് അതിലേക്ക് ചെറുതായി അരിഞ്ഞുവെച്ച കൂർക്ക, ചക്കക്കുരു, പച്ചമുളക്, ഉപ്പ്, പച്ചമാങ്ങ എന്നിവ ചേർത്ത ശേഷം മുളകുപൊടി, മല്ലിപ്പൊടി,മഞ്ഞൾപ്പൊടി എന്നിവ ആവശ്യാനുസരണം ചേർത്ത് കൊടുക്കുക. ശേഷം കഷണങ്ങൾ വേവാൻ ആവശ്യമായ കുറച്ചു വെള്ളം കൂടി ചേർത്ത് കുക്കർ അടച്ച് വച്ച് കഷ്ണങ്ങൾ വേവിച്ചെടുക്കുക.

ഈയൊരു സമയം കൊണ്ട് കറിയിലേക്ക് ആവശ്യമായ അരപ്പ് തയ്യാറാക്കണം. അതിനായി തേങ്ങ, ജീരകം, ചെറിയ ഉള്ളി എന്നിവയിട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഈയൊരു കൂട്ടുകൂടി കറിയിലേക്ക് ചേർത്ത് തിളപ്പിച്ച് എടുക്കുക. അതിലേക്ക് കടുക്, വറ്റൽ മുളക്, ചെറിയ ഉള്ളി എന്നിവ എണ്ണയിൽ താളിച്ച് അതുകൂടി ചേർത്തു കൊടുത്താൽ രുചികരമായ ഒഴിച്ചു കറി റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.