നല്ല നാടൻ മിക്സ്ചർ ഇനി വീട്ടിൽ തന്നെ തയ്യാറാക്കാം! Mixer Snack (Namkeen Mixture)

നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും ചായയോടൊപ്പം സ്ഥിരമായി കഴിക്കുന്ന ഒന്നായിരിക്കും മിക്സ്ചർ. കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ ഒരേ രീതിയിൽ കഴിക്കാൻ ഇഷ്ടമുള്ള മിക്സ്ചർ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്നത് പലർക്കും അറിയുന്നുണ്ടാവില്ല. വീട്ടിലുള്ള ചേരുവകൾ ഉപയോഗപ്പെടുത്തി നല്ല രുചികരമായ മിക്സ്ചർ എങ്ങിനെ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാമെന്ന് വിശദമായി മനസ്സിലാക്കാം. ഈ ഒരു രീതിയിൽ

Ingredients:

For the Base:

  • Besan sev (store-bought or homemade): 1 cup
  • Poha (flattened rice): ½ cup (optional)
  • Peanuts: ½ cup
  • Roasted gram dal (pottu kadalai): ¼ cup
  • Cashews: 10-12 (optional)
  • Curry leaves: 2 sprigs

For the Spice Mix:

  • Red chili powder: 1 tsp
  • Turmeric powder: ½ tsp
  • Asafoetida (hing): A pinch
  • Chaat masala: ½ tsp (optional)
  • Salt: To taste

For Frying:

  • Oil: For deep frying

മിക്സ്ചർ തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒരു കപ്പ് അളവിൽ കടലമാവെടുത്ത് അത് അരിപ്പയിലൂടെ അരിച്ചെടുക്കുക. ശേഷം അതേ അരിപ്പയിലേക്ക് അരക്കപ്പ് അളവിൽ അരിപ്പൊടി കൂടി ഇട്ട് ഒന്ന് അരിച്ചെടുത്ത് കടലമാവിനോടൊപ്പം ചേർക്കണം. മാവിലേക്ക് ആവശ്യമായ മുളകുപൊടി, കായപ്പൊടി, മഞ്ഞൾപൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് അല്പം വെള്ളവും ചേർത്ത് നല്ല രീതിയിൽ കുഴച്ചെടുത്ത് മാറ്റിവെക്കുക.

ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ മിക്സ്ചറിലേക്ക് ആവശ്യമായ നിലക്കടല, കറിവേപ്പില, ഉണക്കമുളക്, വെളുത്തുള്ളി എന്നിവയിട്ട് ഡീപ്പ് ഫ്രൈ ചെയ്തെടുത്തു മാറ്റി വക്കണം. തയ്യാറാക്കിവെച്ച മാവിൽ നിന്നും ചെറിയ ഉരുളകൾ എടുത്ത് അത് ഇടിയപ്പത്തിന്റെ അച്ചിലേക്ക് ഇട്ടശേഷം എണ്ണയിലേക്ക് പീച്ചി കൊടുക്കുക. രണ്ടോ മൂന്നോ തവണയായി തയ്യാറാക്കി വെച്ച മാവ് ഇത്തരത്തിൽ പൂർണ്ണമായും വറുത്തെടുത്ത് കോരാവുന്നതാണ്. അടുത്തതായി ബൂന്തി തയ്യാറാക്കണം. അതിനായി അല്പം കടലമാവിലേക്ക് മുളകുപൊടി, കായം, ഉപ്പ്, ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് ലൂസ് പരുവത്തിൽ ആക്കി എടുക്കുക. ശേഷം ഓട്ടയുള്ള കരണ്ടി ഉപയോഗിച്ച് തയ്യാറാക്കിവച്ച മാവ് എണ്ണയിലേക്ക് ഒഴിച്ച് വറുത്തു കോരുക. അടുത്തതായി മിക്സ്ചർ യോജിപ്പിച്ച് എടുക്കാം. അതിനായി മിക്സ്ചർ യോജിപ്പിക്കേണ്ട പാത്രത്തിലേക്ക് അല്പം മുളകുപൊടി ഇട്ട് ഒന്ന് മിക്സ് ചെയ്തെടുക്കുക. അതിലേക്ക് തയ്യാറാക്കിവെച്ച മിക്സ്ചറും, ബൂന്തിയും വറുത്തെടുത്ത മറ്റ് ചേരുവകളും ഇട്ട് നല്ല രീതിയിൽ എടുക്കുക. ഇപ്പോൾ നല്ല രുചികരമായ മിക്സ്ചർ റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.