നേന്ത്രപ്പഴം വച്ച് തയ്യാറാക്കാവുന്ന രുചികരമായ പലഹാരം! Moist and Easy Banana Cake Recipe

എല്ലാ ദിവസവും വൈകുന്നേരം എന്തെങ്കിലുമൊക്കെ പലഹാരങ്ങൾ തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നാൽ എപ്പോഴും എണ്ണയിൽ വറുത്തുകോരിയെ സ്നാക്കുകൾ തന്നെ ഉണ്ടാക്കുന്നത് ശരീരത്തിന് അത്ര ഗുണം ചെയ്യുന്ന കാര്യമല്ല. അത്തരം സാഹചര്യങ്ങളിൽ എല്ലാവർക്കും ഒരേ രീതിയിൽ കഴിക്കാവുന്ന ഹെൽത്തി ആയ രുചികരമായ ഒരു പലഹാരത്തിന്റെ റെസിപ്പി ട്രൈ ചെയ്തു നോക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ ഒരു നേന്ത്രപ്പഴം ചെറിയ കഷണങ്ങളായി അരിഞ്ഞ്

Ingredients:

Dry Ingredients:

  • All-purpose flour: 1½ cups
  • Baking soda: 1 tsp
  • Baking powder: 1 tsp
  • Salt: ¼ tsp

Wet Ingredients:

  • Bananas: 2-3 large, ripe (mashed, about 1 cup)
  • Sugar: ¾ cup (adjust to taste)
  • Butter: ½ cup (softened) or ½ cup vegetable oil
  • Eggs: 2 large (at room temperature)
  • Vanilla extract: 1 tsp
  • Milk: ¼ cup

Optional Add-ins:

  • Chopped nuts: ¼ cup (e.g., walnuts or pecans)
  • Chocolate chips: ¼ cup

മിക്സിയുടെ ജാറിൽ ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ നെയ്യ് ഒഴിച്ചു കൊടുക്കുക. വീണ്ടും പകുതി അളവിൽ നേന്ത്രപ്പഴം എടുത്ത് അത് ചെറിയ കഷണങ്ങളാക്കി നെയ്യിലിട്ട് വഴറ്റിയെടുക്കുക. നേരത്തെ അരച്ചുവച്ച നേന്ത്രപ്പഴത്തിന്റെ പേസ്റ്റ് ഒരു പാത്രത്തിലേക്ക് ഒഴിക്കുക. അതിലേക്ക് ഒരു കപ്പ് അളവിൽ റവ കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. ഈയൊരു കൂട്ടിലേക്ക് അല്പം തേങ്ങ ചിരകിയതും

ശർക്കര പാനി തയ്യാറാക്കിയതും കുറേശ്ശെയായി ഒഴിച്ചു കൊടുക്കുക. ഒരു കാരണവശാലും തയ്യാറാക്കിവെച്ച ശർക്കരപ്പാനി ഒറ്റ തവണയായി മാവിലേക്ക് ചേർത്തു കൊടുക്കരുത്. അവസാനമായി ഒരു പിഞ്ച് അളവിൽ ബേക്കിംഗ് സോഡയും ഏലക്ക പൊടിച്ചതും കൂടി മാവിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കണം. അടി കട്ടിയുള്ള ഒരു പാത്രത്തിൽ

വെള്ളമൊഴിച്ച് തിളപ്പിക്കാനായി സ്റ്റൗവിൽ വയ്ക്കുക. വെള്ളം തിളച്ചു തുടങ്ങുമ്പോൾ ഒരു ബേക്കിംഗ് ട്രേയിലേക്ക് തയ്യാറാക്കി വെച്ച മാവിന്റെ കൂട്ട് ഒഴിച്ച് അതിനു മുകളിൽ വഴറ്റിവെച്ച പഴവും അല്പം കറുത്തമുന്തിരിയും ഇട്ട് കൊടുക്കുക. പലഹാരം നല്ല രീതിയിൽ ആവി കയറ്റി എടുത്ത ശേഷം സെർവ് ചെയ്യുകയാണെങ്കിൽ കിടിലൻ രുചി ആയിരിക്കും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.