ഒരു പിടി കടുക് മതി; കെമിക്കൽ ഇല്ലാതെ നരച്ചമുടി കട്ടകറുപ്പാക്കാൻ..കുളിക്കുന്നതിന് മുൻപ് ഇതൊന്ന് തലയിൽ തേച്ചാൽ ഒരു കൊല്ലം വരെ കളർ മങ്ങില്ല.. | Natural Hair Dye Using Mustard
Natural Hair Dye Using Mustard ; നരച്ച മുടി കറുപ്പിക്കാനായി പല വഴികളും പരീക്ഷിച്ച് ഉദ്ദേശിച്ച റിസൾട്ട് ലഭിക്കാത്തവരായിരിക്കും മിക്ക ആളുകളും. പ്രത്യേകിച്ച് കടകളിൽ നിന്നും വാങ്ങുന്ന ഹെയർ ഡൈ ഉപയോഗിക്കുമ്പോൾ വളരെ പെട്ടെന്ന് തന്നെ മുടിയുടെ നിറം പഴയ രീതിയിലേക്ക് മാറുകയും കൂടുതൽ ഭാഗത്തേക്ക് നര പടരുകയും ചെയ്യുന്നത് ഒരു സ്ഥിരം പ്രശ്നമാണ്. എന്നാൽ ഇത്തരം പ്രശ്നങ്ങളൊന്നും ഇല്ലാത്ത തന്നെ വീട്ടിലുള്ള രണ്ട് സാധനങ്ങൾ ഉപയോഗപ്പെടുത്തി വളരെ നാച്ചുറൽ ആയ ഒരു ഹെയർ ഡൈ എങ്ങനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.

ഈയൊരു ഹെയർ ഡൈ തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവകൾ കടുകും കറിവേപ്പിലയുമാണ്. കറിവേപ്പില എടുക്കുമ്പോൾ വീട്ടിൽ തന്നെ ഉള്ളതാണെങ്കിൽ കൂടുതൽ നല്ലതാണ്. കറിവേപ്പില ഉപയോഗിക്കുന്നതിനു മുൻപായി അതിൽ പൊടിയോ മറ്റോ ഉണ്ടെങ്കിൽ പൂർണമായും കഴുകി വെള്ളം കളഞ്ഞതിനുശേഷം വേണം ഉപയോഗിക്കാൻ. കറിവേപ്പിലയും കടുകും ഒരു പിടി അളവിൽ എടുക്കാവുന്നതാണ്.ശേഷം ഒരു ചീനച്ചട്ടി അടുപ്പത്ത് വച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എടുത്ത് വെച്ച
കടുകിട്ട് നല്ലതുപോലെ ചൂടാക്കി എടുക്കുക. കടുക് പൊട്ടി തുടങ്ങുമ്പോൾ അതിലേക്ക് വൃത്തിയാക്കി വെച്ച കറിവേപ്പില കൂടി ചേർത്ത് നല്ലതുപോലെ വറുത്തെടുക്കണം. ഈ രണ്ടു ചേരുവകളുടെയും ചൂട് പൂർണമായും പോയിക്കഴിയുമ്പോൾ അത് മിക്സിയുടെ ജാറിൽ ഇട്ട് ഒട്ടും തരിയില്ലാത്ത രൂപത്തിൽ പൊടിച്ചെടുക്കുക. ഇത്തരത്തിൽ തയ്യാറാക്കി എടുക്കുന്ന പൊടി എയർ ടൈറ്റ് ആയ ഒരു പാത്രത്തിൽ സൂക്ഷിക്കുകയാണെങ്കിൽ
കൂടുതൽ ദിവസം ഉപയോഗിക്കാനായി സാധിക്കുന്നതാണ്. അതിൽ നിന്നും ഒരു ടീസ്പൂൺ അളവിൽ പൊടിയെടുത്ത് ഒരു പാത്രത്തിലേക്ക് ഇട്ട് അല്പം വെളിച്ചെണ്ണ കൂടി ഒഴിച്ച് മിക്സ് ചെയ്യുക. ഇത്തരത്തിൽ തയ്യാറാക്കി എടുക്കുന്ന ഹെയർ ഡൈ നരച്ച മുടി, മീശ എന്നീ ഭാഗങ്ങളിൽ തേച്ചുപിടിപ്പിച്ച് അല്പസമയത്തിനുശേഷം കഴുകി കളയാവുന്നതാണ്. വളരെ നാച്ചുറൽ ആയതും റിസൾട്ട് ലഭിക്കുന്നതുമായ ഈ ഹെയർ ഡൈ ഉപയോഗിക്കുമ്പോൾ തന്നെ മുടിയിൽ വലിയ രീതിയിലുള്ള വ്യത്യാസങ്ങൾ കാണാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Natural Hair Dye Using Mustard Credit : Vichus Vlogs