കുടുംബത്തെ മുഴുവൻ കണ്ണീരണിയിച്ച് നവ്യയുടെ പിറന്നാൾ.!! അച്ഛന്റെ കത്തിൽ കണ്ണീർ തൂകി ബാലാമണി; വർഷങ്ങൾ എത്ര കഴിഞ്ഞാലും നെ എന്റെ പൊന്നോമന തന്നെ.!!

Navya Nair 38 Th Birthday Celebration Super Highlightsനന്ദനത്തിലെ ബാലാമണിയായെത്തി മലയാളികളുടെ ഹൃദയം കവർന്ന താരമാണ് നവ്യാ നായർ.കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ 38-ാം ജന്മദിനം. വലിയ ആഘോഷങ്ങളെല്ലാം മാറ്റിവെച്ച് കുടുംബത്തിനൊപ്പമുള്ള ചെറിയ രീതിയിലുള്ള ആഘോഷം മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ പ്രിയപ്പെട്ടവരെല്ലാം ഒത്തുകൂടി തന്റെ ജന്മദിനം മറക്കാൻ പറ്റാത്ത അനുഭവമാക്കി മാറ്റിയിരിക്കുകയാണ് ഇപ്പോൾ. ഈ ആഘോഷത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുമുണ്ട്. നവ്യ തന്നെയാണ് വീഡിയോ ആരാധകർക്കായി പങ്കുവെച്ചിട്ടുള്ളത്.

വീട്ടിലേക്ക് കടന്നുവരുന്ന താര ത്തെ കാത്ത് സമ്മാനങ്ങളുമായി സുഹൃത്തുക്കളും കുടുംബാംഗങ്ങളും കാത്തിരിക്കുന്നുണ്ടായിരുന്നു. അതേ സമയം പിറന്നാൾ ദിവസം താരത്തിന്റെ അച്ഛൻ തനിക്കായി എഴുതിയ കത്ത് വായിച്ച് നവ്യ വികാര നിർഭരതയയാകുന്നതും വീഡിയോയിലുണ്ട്. ‘മക്കൾ ഏതൊരു മാതാപിതാക്കളുടെയും സ്വപ്നമാണ്. വർഷങ്ങളെത്ര കടന്നുപോയാലും നീ എന്റെ ഓമന പൊന്നുമോളാണ്, എന്റെ ചക്കരമുത്താണ്.’’എന്നാണ് നവ്യയുടെ അച്ഛൻ പിറന്നാള്‍ കുറിപ്പിൽ എഴുതിയത്. മകൾക്ക് പിറന്നാൾ ആശംസകളുമായി അമ്മയും മകൻ സായിയും രംഗത്തുണ്ടായിരുന്നു.

എന്തായാലും കുടുംബവും സുഹൃത്തുക്കളും ചേർന്ന് നല്ലൊരു ആഘോഷമാക്കി മാറ്റിരിക്കുകയാണ് നവ്യയുടെ പിറന്നാൾ. വിവാഹത്തിന് ശേഷവും പഴയ പ്രൗഢിയോടെ തിളങ്ങി നിൽക്കുന്ന ചുരുക്കം ചില നടിമാരിൽ ഒരാളാണ് നവ്യ നായർ. സിനിമ, മോഡലിങ്, റിയാലിറ്റ് ഷോ മെന്റർ തുടങ്ങി താരം ഇപ്പോൾ തിരക്കിലാണ്. നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും നന്ദനത്തിലെ ആ കഥാപാത്രത്തിലൂടെയാണ് പ്രേക്ഷകർ എന്നും നവ്യയെ ഓർക്കുന്നത്.

നീണ്ടൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമായിരിക്കുകയാണ് നവ്യ. വിവാഹശേഷം അഭിനയത്തിൽ നിന്നും ചെറിയ ഗാപ് എടുത്ത താരത്തിന് തിരിച്ചുവരവിലും പഴയ സ്നേഹം അതുപോലെ തന്നെ ലഭിക്കുന്നുണ്ട്. വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിന്ന താരം ഇപ്പോൾ മിനിസ്ക്രീനിലും ബി​ഗ് സ്ക്രീനിലും സോഷ്യൽ മീഡിയയിലും ഒരു പോലെ സജീവമാണ്. മുംബൈയിൽ സെറ്റിൽടായ ബിസിനസ്മാൻ സന്തോഷാണ് താരത്തിന്റെ ഭർത്താവ്.