ഇനി എളുപ്പത്തിൽ സാരി ഉടുക്കാം. Saree draping tips and tricks

സാരി ഉടുക്കാൻ പലർക്കും നല്ല ബുദ്ധിമുട്ടാണ്, എത്ര ശ്രമിച്ചിട്ടും സാരി വൃത്തിയിൽ ഉടുക്കാൻ കഴിയാത്തവർ ഉണ്ടാകും. സാരി നന്നായി ഞൊറിഞ്ഞ് ഉടുക്കുമ്പോൾ ആണ് ഭംഗി ഉണ്ടാകുക., സാരി ഉടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ എന്ന് നോക്കാം…

സാരിയുടെ പല്ലു ഭാഗത്തിന്റെ അളവ് എടുക്കണം, സാരി ഉടുക്കുമ്പോൾ തോളിൽ എവിടെ ആണ് പിൻ കുത്തുന്നത് എന്ന് നോക്കണം, അവിടെ ഒരു പിന്ന് കുത്തി വെക്കുക, സാരി വയറിന്റെ ഭാഗത്ത് വലിച്ച് കുത്തുന്ന സ്ഥലത്ത് നിന്ന് 2 കൈയുടെ അളവ് എടുത്ത് അടുത്ത പിന്ന് കുത്താം, ഇനി സെന്റർ പ്ലീറ്റസ് എടുക്കണം, സാരി ഒരു തവണ ചുറ്റി നടുവിൽ വരുന്ന ഭാഗത്ത് ഒരു പിൻ കുത്തുക,

രണ്ട് പിന്നിൻ്റെ ഇടയിൽ ആവും സെന്റർ പ്ലീറ്റസ് വരുക.ഇനി പല്ലു അയൺ ചെയ്യണം, പല്ലുവിൻ്റെ ഇടത്ത് ഭാഗത്ത് നിന്ന് എത്ര വീതിയിൽ വേണം എന്ന് നോക്കാം, ഇതിനായി നടുവിൽ നിന്നും ഒരേ വലുപ്പത്തിൽ വിഭജിക്കുക, ഈ ഭാഗം വീണ്ടും മടക്കി അയൺ ചെയ്യുക, രണ്ട് ഭാഗത്ത് നിന്നും നടക്കണം. അയൺ ചെയ്യുക, സാരി നിവർത്തി നോക്കുമ്പോൾ മടക്കുകൾ കാണാം,

ഓരോ മടക്കിലും മടക്കി റിവേഴ്സ് മടക്കുക.ഇത് അയൺ ചെയ്യാം. ബാക്കി ഭാഗം മടക്കി അയൺ ചെയ്യാം, ബോഡിയുടെ ഭാഗത്ത് ഉള്ള പ്ലീറ്റസ് ആക്കി അയൺ ചെയ്യുക. സെൻ്റർ പ്ലീറ്റസ് അയൺ ചെയ്യാം, എല്ലാം ഒരുപോലെ എടുക്കുക. അയൺ ചെയ്യ്ത് കഴിഞ്ഞാൽ സെൻ്റർ പ്ലീറ്റസ് കുത്തുന്ന സ്ഥലം നോക്കി വെക്കുക, ഇനി സാരി ഉടുക്കാം.വയറിൻ്റെ ഭാഗം നീറ്റായി വലിച്ച് പിടിച്ച് പിൻ ചെയ്യുക, വയറിൻ്റെ ഭാഗം നീറ്റാവാൻ സെൻ്റർ

പ്ലീറ്റ്സിൽ നിന്നും പ്ലീറ്റസ് എടുക്കുക, ഇത് എല്ലാം കൂടെ പിൻ ചെയ്യാം, ഇനി സെന്റർ പ്ലീറ്റസ് ഉള്ളിലേക്ക് ഇടുക. ഓരോ പ്ലീറ്റസ് ഒന്ന്കൂടെ ശരിയാക്കുക.വയർ കാണാതെ ഇരിക്കാൻ ബോഡിയിലെ പ്ലീറ്റസും വയറിന്റെ ഭാഗത്തെ സാരിയും ക്രോസ് ആയി പിൻ ചെയ്യുക.