മിക്സിയിൽ ഇനി ഇങ്ങനെ ചെയ്യ്ത് നോക്കൂ. Shallots peeling tips

മിക്സിയിൽ ഇനി ഇങ്ങനെ ചെയ്യ്ത് നോക്കൂ.സേഫ്റ്റി പിൻ ഉപയോഗിച്ച് പല ടിപ്പ് ഉണ്ട്.ഇതിൽ പലതും നമ്മുക്ക് വളരെ പ്രയോജനപെടുന്നതാണ്സെല്ലോ ടേപ്പ് ഉപയോഗിച്ച് കഴിഞ്ഞാൽ അതിന്റെ അറ്റം കണ്ടുപിടിക്കാൻ നല്ല ബുദ്ധിമുട്ടാണ്, സെല്ലോ ടേപ്പിൻ്റെ അറ്റം കാണാൻ നമ്മുക്ക് ഒരു സേഫ്റ്റി പിൻ ഇതിൻെറ അറ്റത്ത് ഒട്ടിച്ച് കൊടുക്കാം.

കത്തി ഉപയോഗിച്ച് സവാള കട്ട് ചെയ്യ്താലും ചിലപ്പോൾ നൈസ് ആയി കിട്ടില്ല, കത്തി ഉപയോഗിക്കാതെ തന്നെ സവാള നല്ല നൈസ് ആയി അരിയാൻ സവാള ഒരു ഫോർക്കിലോ കത്തിയിലോ കുത്തി വെച്ച് ഒരു പീലർ ഉപയോഗിച്ച് നൈസ് ആയി അറിയാം. പാചകം ചെയ്യുമ്പോൾ ഏറ്റവും സമയം പോവുന്ന ഒരു കാര്യമാണ് ചെറിയ ഉളളി വെളുത്തുള്ളി തൊലി കളയുന്നത് ഇത് വളരെ ബുദ്ധിമുട്ട് ഉള്ളതാണ് ഇത് പെട്ടന്ന് തൊലി കളയാൻ വെളുത്തുള്ളിയുടെയും ചെറിയുളളിയുടെയും രണ്ട് ഭാഗവും കട്ട് ചെയ്യ്ത് ഒരു പാത്രത്തിൽ മാറ്റുക.

ഇനി ഇതിലേക്ക് ചൂട് വെള്ളം ഒഴിക്കുക, ഇത് കുറച്ച് സമയം വെക്കുക.അതിനു ശേഷം കൈകൊണ്ട് തിരുമ്മിയാൽ ഇതിന്റെ തൊലി പൊളിഞ്ഞ് വരും.ജ്വല്ലറികളിൽ നിന്ന് മറ്റും കിട്ടുന്ന ഗ്ലാസിൽ എന്തങ്കിലും എഴുത്ത് ഉണ്ടാകും. ഇത് ഉള്ളത് കൊണ്ട് ഗ്ലാസ്സ് ഉപയോഗിക്കാതെ നമ്മൾ മാറ്റി വെക്കും , ഇത് ഒഴിവാക്കാൻ കുറച്ച് സമയം ഗ്ലാസ് വിനാഗിരിയിൻ ഇട്ട് വെക്കുക, ഇനി ഒരു സ്ക്രബർ വെച്ച് ഉരച്ച് കൊടുക്കാം.

പഴയ മിക്സിയിൽ അയയ്ക്കുമ്പോൾ എല്ലാ ഭാഗവും നന്നായി അരഞ്ഞ് കിട്ടാറില്ല, ഇത് മിക്സി യുടെ മൂർച്ച കുറഞ്ഞത് കൊണ്ടാണ്, ഒരു അലൂമിനിയം ഫോയിൽ പേപ്പർ മുറിച്ച് മിക്സിയുടെ കാറിൽ ഇട്ട് അരച്ചാൽ മിക്സി യുടെ ബ്ലേഡിൻ്റെ മൂർച്ച കൂടും, മിക്സിയിൽ ഇനി എത്ര കട്ടിയുളളത് വേണമെങ്കിലും അരയ്ക്കാം.