കിടുകാച്ചി മോര് കറി! ഈ ഒരു ചേരുവ കൂടി ചേർത്ത് മോരുകറി ഒന്ന് ഉണ്ടാക്കി നോക്കൂ; വേറെ ലെവൽ ടേസ്റ്റ് ആണ്!! Tasty Moru Curry Recipe – Traditional Kerala-Style Buttermilk Curry!

Tasty Moru Curry Recipe – Traditional Kerala-Style Buttermilk Curry! : “കിടുകാച്ചി മോര് കറി! ഈ ഒരു ചേരുവ കൂടി ചേർത്ത് മോരുകറി ഒന്ന് ഉണ്ടാക്കി നോക്കൂ; വേറെ ലെവൽ ടേസ്റ്റ് ആണ്” എന്നും ഈ സാമ്പാറും രസവും ഒക്കെ ഉണ്ടാക്കി മടുത്തോ? എളുപ്പത്തിന് വേണ്ടി മോരു കറി ഉണ്ടാക്കിയാലും ഒരു സുഖമില്ല. അപ്പോൾ പിന്നെ എന്ത് ചെയ്യും? തക്കാളി ഇട്ട ഈ മോരു കറി നിങ്ങൾ ഉണ്ടാക്കിയിട്ടുണ്ടോ? ഒരു കിടുകാച്ചി മോര് കറി! ഇല്ലെങ്കിൽ ഇന്ന് ഉച്ചക്ക് ഈ കറി ആയാലോ? ഒരിക്കൽ ഉണ്ടാക്കിയാൽ പിന്നെ നിങ്ങൾ സ്ഥിരം ഈ കറി ഉണ്ടാക്കും. അത്രയ്ക്ക് രുചികരമാണ് തക്കാളി ഇട്ട മോരുകറി. അതിനായി 2 കപ്പ്‌ തൈരും മുക്കാൽ കപ്പ് വെള്ളവും ചേർത്ത് മോരുവെള്ളം തയ്യാറാക്കണം.

Bonus Tips for Perfect Moru Curry!

Use fresh, slightly sour curd for authentic taste.
Always cook on low flame to prevent curdling.
For extra flavor, add a pinch of hing (asafoetida) while tempering.

മിക്സിയുടെ ജാറിൽ അര കപ്പ്‌ തൊട്ട് മുക്കാൽ കപ്പ്‌ തേങ്ങ ചിരക്കിയത്, വെളുത്തുള്ളി, പച്ചമുളക്, ജീരകം, കറിവേപ്പില, മഞ്ഞൾ പൊടി എന്നിവ ചേർത്ത് നല്ല കുഴമ്പ് പരുവത്തിൽ ആവശ്യത്തിനു വെള്ളം ചേർത്ത് അരച്ചെടുക്കുക. ഒരു മൺചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായത്തിന് ശേഷം കടുക് പൊട്ടിക്കുക. രണ്ട് വറ്റൽ മുളകും കറിവേപ്പിലയും ചേർക്കാം. ഒപ്പം ഒരു നുള്ള് ഉലുവ പൊടി, ഒരു തക്കാളി ചെറുതായി അരിഞ്ഞു ഇതിലേക്ക് ഇട്ട് അടച്ചു വച്ച് വേവിക്കാം. പിന്നീട് ഇതിലേക്ക് അൽപ്പം കറിവേപ്പിലയും നേരത്തേ അരച്ചു വച്ചിരിക്കുന്ന അരപ്പും ചേർക്കാം. ഈ സമയത്ത് ആവശ്യത്തിന് ഉപ്പും ചേർക്കണം.

അവസാനമായി മോരും വെള്ളം ചേർത്ത് കൊടുക്കണം. നല്ല എളുപ്പമുള്ള രുചികരമായ മോരു കറി തയ്യാർ. ഒരിക്കൽ ഇങ്ങനെ തക്കാളി ഇട്ട് മോരും കറി ഉണ്ടാക്കിയാൽ പിന്നെ ഒരിക്കലും മറ്റൊരു മോരു കറി നിങ്ങൾ ഉണ്ടാക്കില്ല. അത്രയ്ക്ക് രുചിയാണ് ഈ ഒരു കറിക്ക്. മോരു കറി വയ്ക്കുന്ന രീതിയിൽ എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ വീഡിയോ കണ്ടു നോക്കാം. മൺചട്ടിക്ക് പകരം വേറെ ഏത് പാത്രം വേണമെങ്കിലും ഉപയോഗിക്കാം കേട്ടോ. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്.

ഇതുപോലെ നിങ്ങളും വീട്ടിൽ ഉണ്ടാക്കി നോക്കൂ.. കിടുകാച്ചി മോര് കറി! ഈ ഒരു ചേരുവ കൂടി ചേർത്ത് മോരുകറി ഒന്ന് ഉണ്ടാക്കി നോക്കൂ; വേറെ ലെവൽ ടേസ്റ്റ് ആണ് ഈ വിഭവം തയ്യാറാക്കുന്നത് എങ്ങനെ എന്നറിയുന്നതിനായി വീഡിയോ കാണൂ.. വീഡിയോയിൽ ഇതിനെക്കുറിച്ച് വിശദമായി പറഞ്ഞു തരുന്നുണ്ട്. വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യുവാനും ഷെയർ ചെയ്യുവാനും മറക്കരുതേ. ഒപ്പം ബെൽ ഐക്കൺ ഇനേബിൾ ചെയ്യൂ. Video Credit :ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കരുതേ.. Tasty Moru Curry Recipe Video Credit : COOKING RANGE By Smi