
ഇത് രാവിലെ കഴിച്ചാൽ ശരീരത്തിന് ഓജസ്സും ബലവും ഉറപ്പ്! മുളപ്പിച്ച ഉലുവ ഇങ്ങനെ ഒന്ന് കഴിച്ചു നോക്കൂ! | Uluva Mulappichathu (Sprouted Fenugreek) – Health Benefits & Uses
Uluva Mulappichathu Benefits : പല രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾ കൊണ്ട് ബുദ്ധി മുട്ടുന്നവരാണ് ഇന്ന് മിക്ക ആളുകളും. പ്രത്യേകിച്ച് ഷുഗർ, പ്രഷർ അമിതവണ്ണം എന്നിങ്ങനെ പ്രശ്നങ്ങൾ അനുഭവിക്കുന്നവർ നിത്യേനെ മരുന്നു കഴിക്കേണ്ട അവസ്ഥയിലാണ് ഉള്ളത്. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള ഉലുവ ഉപയോഗപ്പെടുത്തി ശരീരത്തെ കൂടുതൽ ആരോഗ്യമുള്ളതാക്കി മാറ്റുന്നത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം.
Top Health Benefits of Sprouted Uluva (Fenugreek)
✅ 1️⃣ Controls Blood Sugar (Great for Diabetes)
- Sprouted uluva helps regulate insulin levels and control blood sugar.
- It reduces insulin resistance, making it beneficial for diabetics.
✅ 2️⃣ Aids in Weight Loss
- High in fiber, it keeps you full for longer and reduces appetite.
- Boosts metabolism and helps in fat burning.
✅ 3️⃣ Improves Digestion & Gut Health
- Acts as a natural probiotic after sprouting.
- Helps in reducing acidity, constipation, and bloating.
✅ 4️⃣ Strengthens Hair & Prevents Hair Fall
- Rich in iron & protein, essential for hair growth.
- Prevents dandruff, scalp infections, and premature graying.
✅ 5️⃣ Enhances Skin Glow & Reduces Acne
- Has anti-inflammatory & antibacterial properties.
- Helps in reducing acne, blemishes, and skin irritation.
✅ 6️⃣ Boosts Heart Health
- Lowers bad cholesterol (LDL) and improves heart function.
- Prevents high blood pressure by improving blood circulation.
✅ 7️⃣ Increases Breast Milk Production (For Lactating Mothers)
- A natural galactagogue, helping in increasing breast milk.
- Also boosts immunity in both mother & baby.
✅ 8️⃣ Improves Joint Health & Reduces Inflammation
- Has anti-inflammatory properties, great for arthritis & joint pain.
- Helps in reducing swelling & stiffness.
ഈയൊരു രീതിയിൽ ഉലുവ ഉപയോഗിക്കാനായി ആദ്യം മുളപ്പിച്ചെടുക്കേണ്ടതുണ്ട്. അതിനായി ഉലുവ നല്ലതുപോലെ കഴുകിയശേഷം 6 മുതൽ 12 മണിക്കൂർ വരെ കുതിരാനായി വയ്ക്കാവുന്നതാണ്. നന്നായി കുതിർന്നു കിട്ടിയ ഉലുവ മുളപ്പിച്ചെടുക്കാനായി ഒരു അരിപ്പയിലേക്ക് വൃത്തിയുള്ള ഒരു തുണി വിരിച്ചു കൊടുക്കുക. അതിലേക്ക് കുതിർത്തിവെച്ച വിത്തു കൂടിയിട്ട് നല്ലതുപോലെ കെട്ടി വീണ്ടും രണ്ട് ദിവസം കൂടി മാറ്റിവയ്ക്കാം.

ഉലുവ നല്ലതുപോലെ മുളച്ചു വന്നു കഴിഞ്ഞാൽ അത് ഉപയോഗിച്ച് തോരൻ ഉണ്ടാക്കി കഴിക്കാവുന്നതാണ്. അതിനായി ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ എണ്ണയൊഴിച്ചു കൊടുക്കുക.അതിലേക്ക് കടുകും, ജീരകവും, ഉഴുന്നും, ഉണക്കമുളകും, കറിവേപ്പിലയും ഇട്ട് നല്ലതുപോലെ വഴറ്റിയെടുക്കുക. ശേഷം കുറച്ചു വെളുത്തുള്ളിയും സവാള ചെറുതായി അരിഞ്ഞതും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. എരുവിന് ആവശ്യമായ പച്ചമുളക് കൂടി ഈ ഒരു സമയത്ത് ചേർത്തു കൊടുക്കാവുന്നതാണ്.
എല്ലാ ചേരുവകളും നല്ലതുപോലെ വഴണ്ട് വന്നതിനുശേഷം കുറച്ച് തേങ്ങ കൂടി അതിലേക്ക് ചേർത്തു കൊടുക്കാം. തേങ്ങ നല്ലതുപോലെ മിക്സ് ആയി തുടങ്ങുമ്പോൾ മുളപ്പിച്ചു വെച്ച ഉലുവ അതിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. ശേഷം ഇത് ഒരു സാലഡ് രൂപത്തിലോ അതല്ലെങ്കിൽ ചോറിനോടൊപ്പമോ കഴിക്കാവുന്നതാണ്. വളരെയധികം ഹെൽത്തി ആയ ഉലുവ മുളപ്പിച്ചെടുക്കുന്ന രീതിയെ പറ്റി വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Uluva Mulappichathu Benefits Video credit : Pachila Hacks