കുറച്ചു നേരം ജോലി ചെയ്യുമ്പോൾ നടുവേദന ക്ഷീണം അനുഭവപ്പെടാറുണ്ടോ; എങ്കിൽ ഇതാ പരിഹാരം; ക്ഷീണം പൂർണമായും ഇല്ലാതാക്കാനായി ഇക്കാര്യങ്ങൾ ചെയ്തു നോക്കൂ..!! | Warm Water with Lemon & Honey

How To Reduce Tiredness And Body Pain : മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് വളരെ ചെറിയ പ്രായത്തിൽ തന്നെ നടുവേദന, കൈകാൽ വേദന പോലുള്ള അസുഖങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് മിക്ക ആളുകളും. പ്രത്യേകിച്ച് ഒരു 60 വയസ്സിനോട് അടുക്കുമ്പോൾ എല്ലുകൾക്കും അസ്ഥികൾക്കും ബലക്ഷയം സംഭവിക്കുകയും അതുമൂലം പലരീതിയിലുള്ള വേദനകൾക്ക് തുടക്കമാവുകയും ചെയ്യാറുണ്ട്. ഇത്തരം വേദനകൾക്കായി പുറത്ത് പുരട്ടുന്ന ഭാമുകളും പെയിൻ കില്ലറുകളും എത്ര കഴിച്ചാലും ഉദ്ദേശിച്ച ഫലം ലഭിക്കണമെന്നില്ല.

അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ കടുത്ത വേദനകൾ എങ്ങനെ ഇല്ലാതാക്കാനായി സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.കൈ കാൽ വേദന, മുട്ടുവേദന പോലുള്ള അസുഖങ്ങൾ ഉള്ളവർക്ക് തീർച്ചയായും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട സാധനങ്ങളാണ് പാൽ, പൊട്ടുകടല,ശർക്കര എന്നിവയൊക്കെ. ഇവയിൽ എല്ലാം പ്രോട്ടീനിന്റെ അംശം കൂടുതൽ ഉള്ളതുകൊണ്ടുതന്നെ ഭക്ഷണത്തിൽ സ്ഥിരമായി ഉൾപ്പെടുത്തുന്നത് വഴി വലിയ രീതിയിലുള്ള വേദനകളെല്ലാം മാറികിട്ടാനായി വളരെയധികം സഹായിക്കുന്നതാണ്.

ഒരു പ്രായം കഴിഞ്ഞാൽ പാലിൽ പഞ്ചസാര ഉപയോഗിക്കുന്നതിന് പകരമായി ഒന്നുകിൽ അത് പൂർണമായും ഒഴിവാക്കുകയോ അതല്ലെങ്കിൽ അല്പം ശർക്കര മിക്സ് ചെയ്തു കുടിക്കുകയോ ചെയ്യാവുന്നതാണ്. അതോടൊപ്പം തന്നെ ഒരു പിടി അളവിൽ പൊട്ടുകടലയും ഒരു ചെറിയ കഷണം ശർക്കരയും നല്ല രീതിയിൽ മിക്സ് ചെയ്ത് അത് കഴിക്കുകയോ ചെയ്യാവുന്നതാണ്. നട്സുകളും, ഫ്രൂട്ട്സുമെല്ലാം ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കുക.

വറുത്തതും പൊരിച്ചതുമായ സാധനങ്ങൾ ഭക്ഷണത്തിൽ നിന്നും പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. ഇത്തരം കാര്യങ്ങളെല്ലാം ശ്രദ്ധിച്ച് ഭക്ഷണം കഴിക്കുകയാണെങ്കിൽ കൈകാൽ വേദന, മുട്ടുവേദന പോലുള്ള പ്രശ്നങ്ങൾക്കെല്ലാം ഒരു പരിധിവരെ ആശ്വാസം ലഭിക്കും. പ്രായമായവർക്ക് മാത്രമല്ല കുട്ടികൾക്കും, ചെറുപ്പക്കാർക്കുമെല്ലാം ഇത്തരം സാധനങ്ങളെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വഴി വളരെ വലിയ രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഒഴിവായി കിട്ടുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. How To Reduce Tiredness And Body Pain Credit : Malayali Corner

Warm Water with Lemon & Honey
Comments (0)
Add Comment