മനം പോലെ മംഗല്യം.!! സ്വാസിക ഇനി പ്രേമിന് സ്വന്തം.!! പ്രേമിന്റെ കയ്യിൽ നിന്നും പുടവ വാങ്ങി താരം | Actress Swasika Prem Marriage Video

Actress Swasika Happy News Viral : കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറയുന്ന വാർത്തകളിലൊന്നാണ് സ്വാസികയുടെ വിവാഹ വിശേഷങ്ങൾ. സിനിമ മേഖലയിലും മോഡലിംഗ് രംഗത്തും സജീവസാന്നിധ്യമാണ് സ്വാസിക. അതുപോലെ തന്നെ അഭിനയരംഗത്തും മോഡലിംഗ് രംഗത്തും സജീവമായ പ്രേം ജേക്കബ് ആണ് താരത്തിന്റെ വരൻ.ജനുവരി 26നാണ്

ഇരുവരും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരിക്കുന്നത്. വിവാഹത്തോടനുബന്ധിച്ചുള്ള നിരവധി വാർത്തകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. പ്രേമും സ്വാസികയും തമ്മിൽ പ്രേമ വിവാഹമാണ്. ഇരുവരും തമ്മിലുള്ള പ്രണയം സ്വാസിക തന്നെയാണ് ഔദ്യോഗിക പേജിലൂടെ ആരാധകരെ അറിയിച്ചത്. 26 ന് വിവാഹശേഷം 27 ന് കൊച്ചിയിൽ വെച്ച് സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കുമായി പ്രത്യേക

വിരുന്നും ഒരുക്കുന്നുണ്ട്. മനം പോലെ മംഗല്യം എന്ന പരമ്പരയിൽ ഇരുവരും ഒന്നിച്ചാണ് അഭിനയിച്ചത്. ഈ പരമ്പരയുടെ സെറ്റിൽ വച്ചാണ് പ്രണയം തുറന്നു പറയുന്നതും. താനാണ് പ്രേമിനെ ആദ്യം അങ്ങോട്ട് പ്രൊപ്പോസ് ചെയ്തത് എന്ന് ഇതിനു മുൻപ് തന്നെ സ്വാസിക പറഞ്ഞിരുന്നു. ഒരു റൊമാന്റിക് സീൻ ഷൂട്ട് ചെയ്യുന്നതിനിടയിലാണ് തന്റെ പ്രണയം പ്രേമിനോട് താരം വെളിപ്പെടുത്തിയത്. നെഞ്ചിൽ തലവെച്ച് ഡയലോഗ് പറയുന്ന സീനിലാണ് സ്വാസിക തന്റെ പ്രണയം തുറന്നു പറഞ്ഞത്. പ്രേമിന്റെ ശബ്ദത്തിലൂടെയാണ് താൻ പ്രേമിനെ ഇഷ്ടപ്പെട്ടതെന്ന് സ്വാസിക പറയുമ്പോൾ വളരെ എക്സ്പ്രസീവ് ആയ സ്വാസികയുടെ ക്യാരക്ടർ ആണ് തന്നെ ആകർഷിച്ചത് എന്നാണ് പ്രേം പറയുന്നത്.

ഇപ്പോഴിതാ പേജിൽ വന്ന മറ്റൊരു വീഡിയോ ആണ് ആരാധകർ ഹൃദയത്തിലെത്തുന്നത്. വിവാഹത്തിനുമുന്നിലുള്ള ഒരു പ്രീ വെഡിങ് ഷൂട്ട് വീഡിയോ ആണിത്. ശരിക്കും സിനിമാഗാനങ്ങളെ വെല്ലുന്ന രീതിയിലാണ് ഈ പാട്ട് ഷൂട്ട് ചെയ്തിരിക്കുന്നത്. വളരെ രസകരമായി എടുത്തിരിക്കുന്ന വീഡിയോ. ഇരുവരും തമ്മിലുള്ള പ്രണയം ഈ വീഡിയോയിൽ നിന്ന് വളരെ കൃത്യമായി മനസ്സിലാക്കാം. പ്രത്യേകമായി ചിട്ടപ്പെടുത്തിയ വരികളും പാട്ടുമാണ് വീഡിയോയുടെ ബാഗ്രൗണ്ട് ആയി ഉപയോഗിച്ചിരിക്കുന്നത്. പ്രേമിന്റെയും സ്വാസികയുടെയും വെഡിങ് വീഡിയോ എന്ന പേരിലാണ് വീഡിയോ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. പങ്കുവെച്ച് നിമിഷനേരങ്ങൾ കൊണ്ടാണ് വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുന്നത്. നിരവധി ആളുകൾ വീഡിയോയ്ക്ക് താഴെ കമന്റുകളും ആശംസകളുമായി എത്തിക്കഴിഞ്ഞു.